29 Mar, 2023 | Wednesday 7-Ramadan-1444

   വിശുദ്ധ ഖുർആനുമായി ബന്ധപ്പെട്ട് ഉസ്മാൻ (റ) നടത്തിയ പ്രസ്താവനകൾ പ്രസിദ്ധമാണ്. അവയിൽ ചിലത് ഇങ്ങനെയാകുന്നു.


 “വിശുദ്ധ ഖുർആൻ പാരായണം ചെയ്യാത്ത ഒരു ദിവസം ആഗതമാകുന്നത് ഞാൻ ഇഷ്ടപ്പെടുന്നില്ല.”


 ഈ ദുനിയാവിൽ എനിക്ക് ഇഷ്ടപ്പെട്ട മൂന്നു കാര്യങ്ങൾ ഇവയാകുന്നു.


1) വിശന്നവർക്ക് ആഹാരം നൽകുക.

2) വസ്ത്രമില്ലാത്തവർക്ക് വസ്ത്രം നൽകുക.

3) വിശുദ്ധ ഖുർആൻ പാരായണം ചെയ്യുക.


 നാല് കാര്യങ്ങളുണ്ട്. അവയുടെ ബാഹ്യവശം ശ്രേഷ്ഠമാണ്. ആന്തരിക വശം നിർബന്ധവുമാണ്.


1) സ്വാലിഹീങ്ങളുമായി സഹവസിക്കൽ ശ്രേഷ്ഠമാണ്, അവരെ പിൻപറ്റൽ നിർബന്ധവുമാണ്.


2) വിശുദ്ധ ഖുർആൻ പാരായണം ചെയ്യൽ ശ്രേഷ്ഠമാണ്. ഖുർആൻ അനുസരിച്ചു ജീവിക്കൽ നിർബന്ധമാണ്.


3) ഖബ്ർ സന്ദർശനം ശ്രേഷ്ഠമാണ്. മരണത്തിന് ഒരുങ്ങൽ നിർബന്ധവുമാണ്.


4) രോഗിയെ സന്ദർശിക്കൽ ശ്രേഷ്ഠമാണ്. അവനുമായുള്ള വസ്വിയ്യത്ത് നിർബന്ധവുമാണ്.


 മനുഷ്യൻ നഷ്ടപ്പെടുത്തിക്കളയുന്ന പല അനുഗ്രഹങ്ങളെക്കുറിച്ചും ഉസ്മാൻ (റ) എടുത്തു പറയുന്നുണ്ട്.


1) അറിവ് പകർന്നു നൽകാത്ത പണ്ഡിതൻ.


2) പ്രയോഗത്തിൽ വരുത്താത്ത വിജ്ഞാനം.


3) നിസ്കാരമില്ലാത്ത മസ്ജിദ്.


4) പാരായണം ചെയ്യാത്ത മുസ്വ് ഹഫ്.


5) നല്ല വഴിയിൽ ചെലവഴിക്കാത്ത ധനം.


6) യാത്രക്ക് ഉപകരിക്കാത്ത കുതിര.


7) പരലോക യാത്രക്ക് ഒരുങ്ങാത്ത ദീർഘായുസ്. 


 അല്ലാഹുﷻവിനെക്കുറിച്ചുള്ള അറിവ് അരുവി പോലെ അദ്ദേഹത്തിന്റെ മനസ്സിലേക്കൊഴുകിവന്നു. വിശുദ്ധ ഖുർആനിലെ ഓരോ വചനത്തിന്റെയും അഗാധതയിലേക്ക് മഹാൻ ഇറങ്ങിച്ചെന്നു.


 ഖുർആനിക വിജ്ഞാനത്തിന്റെ സാഗരമായിത്തീർന്നു. മുസ്വ് ഹഫ് കൈയിലെടുത്താൽ പിന്നെ താഴെ വെക്കാൻ തോന്നില്ല. മരണവേളയിൽ പോലും മുസ്ഹഫ് താഴെ വെച്ചില്ല. ശത്രുക്കളുടെ വാളുകൾ കഴുത്തിനു നേരെ നീണ്ടുവന്നപ്പോൾ പോലും മുസ്വ് ഹഫിലെ പിടി വിട്ടില്ല...


 വിശുദ്ധ ഖുർആൻ പാരായണമായിരുന്നു ആശ്വാസം. അതുതന്നെയായിരുന്നു ആനന്ദം. ഈ ആനന്ദമാണ് അന്ത്യനിമിഷത്തിലും കാണാനായത്.


 ഉസ്മാൻ (റ) രക്തസാക്ഷിയായി. അന്ന് തുടങ്ങിയ കലാപമോ? നിലയ്ക്കാതെ തുടരുകയാണ്... 


 മക്കയിൽ എഴുത്തും വായനയും അറിയാവുന്നവരിൽ ഒരാളായിരുന്നു ഉസ്മാൻ (റ). വിശുദ്ധ ഖുർആൻ വചനങ്ങൾ എഴുതാൻ കഴിവുള്ള ആളായിരുന്നു. ഖുർആൻ ശേഖരിക്കപ്പെടണമെന്നും ഗ്രന്ഥരൂപത്തിലാക്കണമെന്നും അഭിപ്രായം ഉയർന്നത് ഒന്നാം ഖലീഫയുടെ കാലഘട്ടത്തിലായിരുന്നു.


 ഉസ്മാൻ(റ)വിനെ വളരെയേറെ സന്തോഷിപ്പിച്ച സംഭവമായിരുന്നു

അത്. വിശുദ്ധ ഖുർആൻ മനഃപാഠമാക്കിയവർ പല രാജ്യങ്ങളിലുമെത്തി. അവർ ജനങ്ങളെ ഖുർആൻ പഠിപ്പിച്ചു. പുതിയ രാജ്യങ്ങൾ ഖലീഫമാർക്കു കീഴടങ്ങി. അവിടത്തെ ജനങ്ങൾ ഇസ്ലാംമതം സ്വീകരിച്ചു.


 വിശുദ്ധ ഖുർആൻ പഠിക്കുകയെന്നത് അവർക്ക് അനിവാര്യമായിത്തീർന്നു. പുതിയ തലമുറകൾ ഇസ്ലാമിലേക്കു വന്നുകൊണ്ടേയിരുന്നു. അവരുടെ വൈജ്ഞാനിക മണ്ഡലം വികസിച്ചത് വിശുദ്ധ ഖുർആൻ പഠനത്തിലൂടെയായിരുന്നു. പൂർവിക സമൂഹങ്ങളും ചരിത്രം പഠിച്ചു. തലമുറകൾ ചരിത്ര ബോധമുള്ളവരായിരുന്നു.


 മൂന്നാം ഖലീഫയായി വന്ന ഉസ്മാൻ (റ) പ്രമുഖരായ സ്വഹാബികളുടെ സഹായത്തോടെ വിശുദ്ധ ഖുർആന്റെ ആധികാരിക പ്രതി പുറത്തിറക്കി. പാരായണ വിധികൾ ജനങ്ങൾ മനസ്സിലാക്കി.


 ആധികാരികമായ പാരായണ രീതി നടപ്പിൽ വന്നു. അതനുസരിച്ചു മാത്രമേ പാരായണം പാടുള്ളൂ. ഈ രീതി ലോകം മുഴുവൻ പ്രചരിച്ചു. എല്ലാവരും അത് അംഗീകരിച്ചു.


 ഈ രംഗത്ത് ഉസ്മാൻ (റ) നൽകിയ സേവനം എക്കാലവും പ്രശംസിക്കപ്പെടും. വിശുദ്ധ ഖുർആൻ ഈ വിധത്തിൽ സംരക്ഷിക്കപ്പെട്ടു.


 വിശുദ്ധ ഖുർആനിൽ നിന്ന് നടപടിക്രമങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞ മഹാപുരുഷന്മാരായിരുന്നു അക്കാലത്ത് ജീവിച്ചിരുന്നത്. ഒന്നാം ഖലീഫയുടെയും രണ്ടാം ഖലീഫയുടെയും ഭരണകാര്യങ്ങളിൽ ഉസ്മാൻ (റ) നന്നായി സഹായിച്ചിരുന്നു...


 
Islamic Knowledge in Malayalam
ഇസ്ലാമിക വിജ്ഞാനം | Islamic Knowledge in Malayalam
Public group · 2100+ members
Join Group
ٱلسَّلَامُ عَلَيْكُمْ‎
ഇത് ഇസ്ലാമിക വിജ്ഞാനം ഷെയർ ചെയ്യാൻ വേണ്ടിയുളള ഗ്രുപ്പ്ആണ്.
This group is created to share Islamic Knowledge in Malayalm