ഒരു സ്വഹാബിവര്യന്റെ അത്ഭുതകരമായ കഥ പറഞ്ഞു തരാം...


 സ്വഹാബിയുടെ പേര് സഫീന(റ). നബിﷺതങ്ങളുമായി അടുത്ത ബന്ധമുള്ള സ്വഹാബിയാണ്.


 നേരത്തെ അടിമയായിരുന്നു. യജമാനനുവേണ്ടി പാടുപെട്ടു പണിയെടുത്തു. ഒരുപാടു കഷ്ടപ്പെട്ടു. ഒടുവിൽ നബിﷺതങ്ങൾ ആ അടിമയെ വിലയ്ക്കു വാങ്ങി മോചിപ്പിച്ചു. 

നബിﷺതങ്ങളുടെ കരങ്ങളാൽ മോചിതനായ അടിമ.

അതു വലിയൊരു ബഹുമതി തന്നെയായിരുന്നു... 


 ഒരിക്കൽ സഫീന(റ) ഒരു തോണിയിൽ സഞ്ചരിക്കാനിടയായി. കുതിച്ചൊഴുകുന്ന വെള്ളത്തിലൂടെ തോണി അതിവേഗം നീങ്ങി. എവിടെയോ തട്ടിക്കാണണം. തോണി പൊളിഞ്ഞു. അകത്തു വെള്ളം കയറി. പലകകൾ പലവഴി ഒഴുകി.


 സഫീന(റ) ഒരു പലകയിൽ പറ്റിപ്പിടിച്ചു കിടന്നു. കൈകൊണ്ടു തുഴഞ്ഞുകൊണ്ടിരുന്നു. വെള്ളത്തിൽ കിടന്നൊരു ജീവന്മരണ പോരാട്ടം. എങ്ങനെയോ കരക്കണഞ്ഞു. അതൊരു വിജന പ്രദേശമായിരുന്നു. ഒരു മനുഷ്യനെ പ്പോലും കാണാനില്ല. എന്തൊരു ഭീകരത..! 


 പെട്ടെന്നൊരു മുരൾച്ച കേട്ടു ഞെട്ടിപ്പോയി. തിരിഞ്ഞുനോക്കി, ഒരു പുലി..! അതു തന്റെ നേർക്കു നടന്നുവരികയാണ്. വിശന്നു വലഞ്ഞു വരികയായിരിക്കും. തന്നെയിപ്പോൾ കൊന്നു തിന്നും. സഫീന(റ) ഭീതി നിറഞ്ഞ സ്വരത്തിൽ ഇങ്ങനെ വിളിച്ചു പറഞ്ഞു: “ഞാൻ നബിﷺതങ്ങളാൽ മോചിപ്പിക്കപ്പെട്ട അടിമയാണു പുലിയേ..”


 നബിﷺതങ്ങളുടെ പേരു കേട്ടപ്പോൾ പുലി നിന്നു. ക്രമേണ അതിന്റെ മട്ടു മാറി. അതു വളരെ അനുസരണ കാണിച്ചു. വാലു താഴ്ത്തി അടുത്തു വന്നു നിന്നു. കൽപന അനുസരിക്കാൻ നിൽക്കുന്ന അടിമയെപ്പോലെ..!


 പിന്നെ എന്തോ ശബ്ദം പുറപ്പെടുവിച്ചുകൊണ്ടു നടന്നു.

സ്വഹാബിവര്യൻ പുലിയുടെ പിന്നാലെ നടന്നു. അങ്ങനെ പുലി അദ്ദേഹത്തിനു വഴികാട്ടിയായി. നടന്നു നടന്ന് അവർ ജനസഞ്ചാരമുള്ള വഴിയിലെത്തി.

സഫീന(റ) പുലിയെ നോക്കി... 


 ഒരു സൽക്കർമം ചെയ്ത സന്തോഷമായിരുന്നു അതിന്. ആ കണ്ണുകൾ സന്തോഷംകൊണ്ടു നനഞ്ഞു. സഫീന(റ)വിന്റെ നയനങ്ങളും നിറഞ്ഞൊഴുകി. പുലി തിരിഞ്ഞു നടന്നു. സ്വഹാബിവര്യൻ ആ പോക്കു നോക്കിനിന്നു.


                           *


 ഹിറാ പ്രദേശം. അവിടെ ഒരു കൂട്ടം ആടുകൾ മേഞ്ഞു നടക്കുന്നു. ആട്ടിടയൻ അകലെ വിശ്രമിക്കുന്നു. പെട്ടെന്നാണതു കണ്ടത്. ഒരു ചെന്നായ നടന്നുവരുന്നു..!

ആടിനെ പിടിക്കാൻ വരികയാണ്. ആട്ടിടയൻ ചാടിയെണീറ്റു...


 അപ്പോൾ ചെന്നായ ഇങ്ങനെ

പറഞ്ഞു: “നീ അല്ലാഹുﷻവിനെ ഭയപ്പെടുന്നില്ലേ? അല്ലാഹു ﷻ എനിക്കു നിശ്ചയിച്ച ഭക്ഷണമാണ് ഈ ആട്. ഞാനതിനെ പിടിക്കാൻ

വന്നു. നീ എന്നെ തടയുകയാണോ..?”


 ആട്ടിടയൻ ഞെട്ടിപ്പോയി. ഒരു ചെന്നായ സംസാരിക്കുന്നു. ഇതെന്ത് അതിശയം..!


 ആട്ടിടയന്റെ അതിശയം കണ്ട ചെന്നായ വീണ്ടും സംസാരിച്ചു: “ഇതിലെന്ത് അതിശയം..? ഇതിനേക്കാൾ വലിയ അത്ഭുതം ഞാൻ പറഞ്ഞുതരാം.”


“അതെന്താണ്..?” - ഇടയൻ ചോദിച്ചു.


 “കുന്നുകൾക്കു നടുവിലുള്ള പട്ടണത്തിൽ വച്ചു പുണ്യ പ്രവാചകൻ ﷺ പൂർവകാല സമുദായങ്ങളുടെ ചരിത്രം ജനങ്ങൾക്കു പറഞ്ഞുകൊടുക്കുന്നു. എന്തൊരതിശയം. എഴുത്തും വായനയും അറിയാത്ത പ്രവാചകൻ ﷺ സഹസ്രാബ്ദങ്ങൾക്കു മുമ്പു ജീവിച്ച

സമുദായങ്ങളുടെ ചരിത്രം വിവരിക്കുന്നു. എന്നിട്ടും ആ ജനത

വിശ്വസിക്കുന്നില്ല. അതല്ലേ ഇതിനെക്കാൾ വലിയ അത്ഭുതം..?!”


 ആട്ടിടയൻ അമ്പരന്നുപോയി.

ചെന്നായ പറഞ്ഞതു സത്യമാണോ എന്നറിയണം. ആട്ടിടയൻ നിശ്ചയിച്ചു. അടുത്ത ദിവസം തന്നെ മദീനയിലേക്കു പുറപ്പെട്ടു... 


 നബിﷺതങ്ങളെ കണ്ടു. ചെന്നായയുടെ കഥ പറഞ്ഞു. കഥ കേട്ടു കഴിഞ്ഞപ്പോൾ നബിﷺതങ്ങൾ പറഞ്ഞു: “കാട്ടുമൃഗങ്ങൾ മനുഷ്യരോടു സംസാരിക്കും. ലോകാവസാനം വരുമ്പോൾ കാട്ടുമൃഗങ്ങൾ സംസാരിക്കും. അന്നു മനുഷ്യൻ കാലിൽ ധരിച്ച ചെരുപ്പിന്റെ വാറും സംസാരിക്കും. ചാട്ടവാറിന്റെ അറ്റവും സംസാരിക്കും...”


 ലോകാവസാനത്തിന്റെ ലക്ഷണമാണ് അവയെല്ലാം. ആട്ടിടയൻ പ്രവാചക സന്നിധിയിൽ വച്ചു പലതും കേട്ടു പഠിച്ചു... 


 
Islamic Knowledge in Malayalam
ഇസ്ലാമിക വിജ്ഞാനം | Islamic Knowledge in Malayalam
Public group · 2100+ members
Join Group
ٱلسَّلَامُ عَلَيْكُمْ‎
ഇത് ഇസ്ലാമിക വിജ്ഞാനം ഷെയർ ചെയ്യാൻ വേണ്ടിയുളള ഗ്രുപ്പ്ആണ്.
This group is created to share Islamic Knowledge in Malayalm
 

More Posts

ഒരു ഒത്തുതീർപ്പ് (1) ബാങ്കിന്റെ കഥ (2) ബാങ്കിന്റെ കഥ (1) ഒരു ഒത്തുതീർപ്പ് (2) ഒരു യുവനേതാവ് മകളോട് ഒരു രഹസ്യം ചരിത്രം കുറിച്ച തിരിച്ചുവരവ് (1) ഒരേ ഒരു ഹജ്ജ് (1) ഒരേ ഒരു ഹജ്ജ് (2) ഒരേ ഒരു ഹജ്ജ് (3) വിശ്വാസികളുടെ മാതാക്കൾ (11) ഒരപരിചിതൻ രാജകുമാരി വരുന്നു (2) വിശ്വാസികളുടെ മാതാക്കൾ (10) ശ്രതുക്കൾ വന്നില്ല (2) വിശ്വാസികളുടെ മാതാക്കൾ (9) അൽഖമയെ ചുട്ടുകരിക്കുക (2) അൽഖമയെ ചുട്ടുകരിക്കുക (1) അബൂസുഫ്യാൻ റോമിൽ (3) സന്ദേശവാഹകർ പുറപ്പെടുന്നു (3) ഖയ്ബറിലെ വിസ്മയങ്ങൾ (2) കരാറിലെ പൊല്ലാപ്പ് (2) അസ്മാഅ് (റ) യുടെ മാതാവ് അവർക്കു സ്വർഗ്ഗമില്ല (1) ചരിത്രപ്രസിദ്ധമായ കരാർ (2) അവർക്കു സ്വർഗ്ഗമില്ല (2) നബിﷺയുടെ ദൂതൻ (2) ഹുദയ്ബിയ്യയിൽ (2) വഞ്ചകന്മാർക്കു ശിക്ഷ (1) നഈമിന്റെ സൂത്രം (2)