بِسْم الله الرحمن الرحيم
സർവ്വ സ്തുതിയും സര്‍വ്വ ശക്തനായ അള്ളാഹുവിലർപ്പിച്ചു കൊണ്ട് പുതിയ ചരിത്രം തുടങ്ങുന്നു ...☝️
ത്യാഗത്തിന്റെ തീച്ചൂളയിൽ ഹോമിക്കപ്പെട്ട ജീവിതം ...
അതായിരുന്നു അസൂറാ ബീവിയുടെ ചരിത്രം. ഉരുക്കി എടുക്കുന്തോറും മാറ്റുകൂട്ടുന്ന തങ്കക്കട്ടിപോലെ പരീക്ഷണങ്ങൾ ഓരോന്നും അതിജീവിക്കുമ്പോഴും ബീവിയുടെ ശക്തി കൂടി വരികയായിരുന്നു. ശക്തമായ കാറ്റിലും കോളിലും പെട്ട് ആ ജീവിത നൗക ആടിയുലഞ്ഞു. അപ്പോഴെല്ലാം ചൂളാതെ പതറാതെ ബീവി ഉറച്ചു നിന്നു ...
മാംസദാഹികളായ ഒരു പറ്റം മനുഷ്യചെന്നായ്ക്കൾ കൊതിയുമായി ആ തളിർ മേനി കടിച്ചു കീറുവാൻ നാലു ഭാഗത്തുനിന്നും പാഞ്ഞടുത്തു. രക്ഷപ്പെടുവാൻ വേണ്ടി അഭയസങ്കേതം തിരഞ്ഞെത്തുന്ന ബീവി അസൂറാക്ക് എരിതീയിൽ നിന്നു തിളക്കുന്ന എണ്ണയിലേക്ക് എറിയപ്പെട്ട പ്രതീതിയാണുണ്ടായത്. പക്ഷെ ഒന്നിനും അവരെ പരാജയപ്പെടുത്താൻ കഴിഞ്ഞില്ല. അവസാനം വരെ ബീവി പിടിച്ചു നിന്നു ...
തന്റെ ചാരിത്രൃത്തിനു ഒരു പോറ ലുമേൽക്കാതെ സ്ത്രീത്വത്തിന് കളങ്കം വരുത്തിവെക്കാതെ, വേറെ ആരു തന്നെയായാലും അടി പാതറിപ്പോകുന്ന എത്രയെത്ര സന്ദർഭങ്ങൾ... ഈ കഥയിൽ ഒരുപാട് പാഠങ്ങൾ ഉണ്ട്, രസച്ചരട് അറ്റുപോകാതെ സസ്പെൻസ് നില നിർത്തിക്കൊണ്ട് ഈ ചരിത്രം ക്രോഡീകരിക്കുവാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്...
ഈ ചരിത്ര കഥയിൽ ഉൾക്കൊള്ളുന്ന സംഭവങ്ങളിൽ നിന്ന്, പഠമുൾക്കൊണ്ടു കൊണ്ട് ക്ഷമാശീലരായി പരീക്ഷണങ്ങളെ അതിജീവിച്ചുകൊണ്ട് ജീവിക്കുവാൻ ആരെങ്കിലും സന്നദ്ധരായാൽ,
(ഈ കഥ എഴുതിയത് മുതൽ, നിങ്ങളുടെ കൈകളിൽ എത്താൻ സഹായിച്ചവർ വരെയുള്ള നീണ്ട നിര)
ഇതിനു പിന്നിൽ പ്രവർത്തിച്ചവർ കൃതാര്‍ത്ഥരായി ...
ഒറ്റമാളിയേക്കൽ മുത്തുകോയ തങ്ങൾ.