ഇസ്‌ലാമിന്റെ നാലാം ഖലീഫയും പ്രവാചക പുത്രി ഫാത്തിമ(റ)യുടെ പ്രിയ ഭര്‍ത്താവുമാണ് അലി (റ).
നുബുവ്വത്തിന്റെ പത്തു വര്‍ഷം മുമ്പ് ബനൂ ഹാശിം കുടുംബത്തില്‍ ജനിച്ചു. പിതാവ് പ്രവാചക പിതൃവ്യനായ അബൂ ഥാലിബ്. മാതാവ് ഫാത്തിമ ബിന്‍തു അസദ്. അബുല്‍ ഹസന്‍ അബൂ തുറാബ് എന്നീ പേരുകളിലാണ് വിളിക്കപ്പെട്ടിരുന്നത്. ഹൈദര്‍, അസദുല്ല തുടങ്ങിയവയായിരുന്നു സ്ഥാനപ്പേരുകള്‍...
പ്രവാചകരുടെ (ﷺ) വീട്ടിലായിരുന്നു ചെറുപ്പകാല ജീവിതം. കുട്ടികളില്‍ നിന്നും ആദ്യമായി ഇസ്‌ലാംമതം വിശ്വസിച്ചു. പ്രവാചകരോട് (ﷺ) അടുത്ത ബന്ധം നിലനിര്‍ത്തുകയും ഇസ്‌ലാമിന്റെ വളര്‍ച്ചയിലും വികാസത്തിലും വലിയ പങ്ക് വഹിക്കുകയും ചെയ്തു.
ധീരനും ഭക്തനും പണ്ഡിതനും സാഹിത്യകാരനുമായിരുന്നു അലി (റ). പ്രവാചകരില്‍ (ﷺ) നിന്നും അനവധി ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആയിശ (റ) യോട് മസ്അലകള്‍ ചോദിച്ചുവരുന്നവരോട് നിങ്ങള്‍ അലി(റ)യോട് ചോദിക്കുകയെന്നാണ് പലപ്പോഴും മഹതി പറഞ്ഞിരുന്നത്. ഞാന്‍ അറിവിന്റെ പട്ടണവും അലി (റ) അതിന്റെ കവാടവുമാണെന്ന് പ്രവാചകന്‍ ﷺ പറഞ്ഞിട്ടുണ്ട്.
ലോകത്തിന്റെ നന്മക്ക് വേണ്ടി ജീവിതം സമർപ്പിച്ച മഹത്തുക്കളാണല്ലോ നമുക്ക് മാതൃക. ഏത് യക്ഷിക്കഥകളേക്കാളുമേറെ വിസ്മയം ജനിപ്പിക്കുന്ന അനുഭവങ്ങൾ അവരുടെയൊക്കെ ജീവിതത്തിൽ ധാരാളമുണ്ട്.
ഇളം പ്രായക്കാർക്ക് എളുപ്പത്തിൽ ഉൾകൊള്ളാൻ കഴിയുമാറ്
അവരുടെ ജീവിതാനുഭവങ്ങൾ വാക്കുകളിൽ പകർന്നുവച്ച ഹസ്രത്ത് അലി (റ) വിന്റെ ചരിത്രം നാളെ മുതൽ വായനക്കാരുടെ കരങ്ങളിലേക്ക്....
ഈ എളിയ സംരംഭം അല്ലാഹു ﷻ സ്വാലിഹായ അമലായി സ്വീകരിക്കട്ടെ എന്ന പ്രാർത്ഥനയോടെ വായനക്കാരുടെ കരങ്ങളിലേക്ക് ഇതർപ്പിക്കുന്നു.
പോക്കർ കടലുണ്ടി