23 Mar, 2023 | Thursday 1-Ramadan-1444
ത്വാരീഖ് ബിൻ സിയാദ് (റ) ചരിത്രം : മുഖവുര

സർവ്വ സ്തുതിയും സര്‍വ്വ ശക്തനായ  അള്ളാഹുവിലർപ്പിച്ചു കൊണ്ട് തുടങ്ങുന്നു ...


بِسْم الله الرحمن الرحيم  


മുഖവുരക്കോട്ടും പ്രസക്തിയുമില്ലാത്ത വിധം ചരിത്രത്താളുകളിൽ പ്രസിദ്ധനായ ധീരയോദ്ധാവാണ്  

ത്വാരീഖ് ബിൻ സിയാദ് (റ) 

 

അനിതര സാധാരണമായ തന്റെ രണപാടവം കൊണ്ടും കർമകുശലതകൊണ്ടും മഹാനവർകൾ ഇസ്ലാമിനുവേണ്ടി അർപ്പിച്ച സേവനങ്ങൾക്ക് തുല്യത കാണില്ല.

ഒരു കാലത്ത് ഇസ്ലാമിന് അഭിമാനാർഹമായ മുതൽകൂട്ടായിരുന്നു ...

സ്പെയിൻ മുസ്ലിം കാരങ്ങളിലെത്തിയതിനു പിന്നിലുള്ള അദ്ദേഹത്തിന്റെ പങ്ക് സുവിദിതമാണ് ...


യുവത്വത്തിന്റെ രക്തം സിരകളിൽ തിളച്ചു നിൽക്കുമ്പോൾ, തന്റെ യൗവ്വനം ഇസ്ലാമിനെ പടുത്തുയർത്താൻ വേണ്ടിയാണു അവിടുന്നു ആവേശം കാണിച്ചത്. ശത്രുക്കളുടെ പേടിസ്വപ്നമായി മാറിയ ത്വാരീഖിന്റെ ജീവിതം, നമ്മുടെ നവയുവാകൾക്ക് ത്യാഗത്തിന്റെ ഒരു വലിയ പാഠമാണ് സമ്മാനിക്കുന്നത് ...


നീതിപൂർണമായ ഭരണവും, അതിസമർഥ്യമായ ബുദ്ദിയും, ശക്തമായ യുദ്ധച്ചുവടുകളും, ഭരണ നേതാക്കളുടെയും ജനസമൂഹത്തിന്റെയും കണ്ണിലുണ്ണിയാക്കി മാറ്റി ത്വാരീഖ് ബിൻ സിയാദ് (റ) ...


ആ മഹാന്റെ പോരാട്ടജീവിതം, ആധികാരികമായ ഗ്രന്ഥങ്ങളുടെ പിൻബലത്തോടുകൂടി അനാവരണം ചെയ്യപ്പെടുന്ന ഒരു ചെറുഭാഗമാണ് ഈ കൃതി...


പ്രിയപ്പെട്ട വായനക്കാർക്ക് എന്റെ കൃതജ്ഞത രേഖപ്പെടുത്തിക്കൊണ്ട്  ത്വാരീഖ് ബിൻ സിയാദ് (റ) ന്റെ ആവേശകരവും ത്യാഗോജ്ജലമായ പോരാട്ട ജീവിതം അനാവരണം ചെയ്യുന്നതോടൊപ്പം വായനക്കാരന്റെ എല്ലാ സന്ദേഹങ്ങൾക്കും തൃപ്‌തികരമാകുന്ന ഈ കൃതി പ്രാർത്ഥനാ മനസ്സോടെ നിങ്ങൾക്കു മുമ്പിൽ സമർപ്പിക്കുന്നു ...


ലേഖകൻ : മുഹമ്മദ് സി ഓമശ്ശേരി

                (ശറഫീ പബ്ലിക്കേഷൻസ് )


 
Islamic Knowledge in Malayalam
ഇസ്ലാമിക വിജ്ഞാനം | Islamic Knowledge in Malayalam
Public group · 2100+ members
Join Group
ٱلسَّلَامُ عَلَيْكُمْ‎
ഇത് ഇസ്ലാമിക വിജ്ഞാനം ഷെയർ ചെയ്യാൻ വേണ്ടിയുളള ഗ്രുപ്പ്ആണ്.
This group is created to share Islamic Knowledge in Malayalm