23 Mar, 2023 | Thursday 1-Ramadan-1444
ആഇശ (റ) ചരിത്രം : മുഖവുര

بِسْم الله الرحمن الرحيم


സർവ്വ സ്തുതിയും സര്‍വ്വ ശക്തനായ  അള്ളാഹുവിലർപ്പിച്ചു കൊണ്ട് പുതിയ ചരിത്രം തുടങ്ങുന്നു ...


നബി (സ) ഏറ്റവും കൂടുതൽ സ്നേഹിച്ച മഹതി എന്നതിലുപരി ഭൗതിക ജീവിതത്തിൽ ഒരു സ്ത്രീക്ക് നേടാൻ എന്തുണ്ട് ...? സംഭവബഹുലമായിരുന്നു അവരുടെ ജീവിതം. കുട്ടിത്തം വിട്ടുമാറുംമുമ്പ് പുണ്യനബി (സ) യുടെ ഇണയായി മാറുന്നു. യൗവ്വനത്തിൽ വിധവയായി. പക്ഷെ അവർ നിരാശരായില്ല. മുസ്ലിം ലോകത്തിന് അവർ വിദ്യ നൽകി മുന്നോട്ടു ഗമിച്ചു. ആഇശ (റ) തികഞ്ഞ പണ്ഡിതയും, സാഹിത്യകാരിയും, കവയത്രിയുമെല്ലാമായി പ്രശോഭിച്ചു ...


സത്യത്തിൽ ഖുർആൻ സംരക്ഷിച്ചത് ഖദീജ ബീവിയായിരുന്നുവെങ്കിൽ ഹദീസ് സംരക്ഷിച്ചത് ആഇശ (റ) യാണെന്നു പറയാം ... 


സത്യവിശ്വാസികളായ നമ്മുടെയെല്ലാം പ്രിയപ്പെട്ട ഉമ്മയാകുന്നു ആഇശ ബീവി (റ). അവരെ നാം നന്നായറിയണം. അറിയുംതോറും അവരോടുള്ള ആദരവും സ്നേഹവും വർദ്ധിച്ചുവരും.  നബി (സ) തങ്ങളെക്കുറിച്ച് നാം അറിയുന്നതിൽ ഏറെയും ആ ഉമ്മ പറഞ്ഞുതന്ന കാര്യങ്ങളാകുന്നു.  അവർ വിജ്ഞാനത്തിന്റെ സാഗരമാവുന്നു. വല്ലാത്തൊരത്ഭുത പ്രതിഭാസമായി അവർ ചരിത്രത്തിൽ ഉയർന്നു നിൽക്കുന്നു.  പെൺകുഞ്ഞുങ്ങൾ ജനിച്ചാൽ ആഇശ എന്ന് പേരിടാൻ എക്കാലത്തെയും മുസ്ലിംകൾ ആവേശം കാണിച്ചിട്ടുണ്ട്. നബിപത്നിയോടുള്ള പ്രത്യേകമായ ആദരവാണതിനു കാരണം ...   


നമ്മുടെ സ്ത്രീകളും കുട്ടികളും ആഇശ (റ) യുടെ ചരിത്രം വായിച്ചറിയണമെന്ന നിർബന്ധ ബുദ്ധിതന്നെ നമുക്കുവേണം. അതവരുടെ ചിന്തയിൽ പ്രകാശം പരത്തും ...


ഉമ്മഹാത്തുൽ മുഹ്മിനീങ്ങളോടൊപ്പം റഹ്മാനായ റബ്ബ് നമ്മെ റബ്ബിന്റെ ജന്നാത്തുന്നഈമിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ ...

ആമീൻ യാ റബ്ബൽ ആലമീന്‍

 
Islamic Knowledge in Malayalam
ഇസ്ലാമിക വിജ്ഞാനം | Islamic Knowledge in Malayalam
Public group · 2100+ members
Join Group
ٱلسَّلَامُ عَلَيْكُمْ‎
ഇത് ഇസ്ലാമിക വിജ്ഞാനം ഷെയർ ചെയ്യാൻ വേണ്ടിയുളള ഗ്രുപ്പ്ആണ്.
This group is created to share Islamic Knowledge in Malayalm