“റസൂലേ, വളരെ പ്രതീക്ഷയോടെയാണു ഞാനെന്റെ മോനെ വളർത്തിയത്. അവനുവേണ്ടി ഞാൻ ഏറെ കഷ്ടപ്പെട്ടു. എത്ര സന്തോഷത്തോടെയാണെന്നോ ഞാൻ അവനെ വിവാഹം ചെയ്യിച്ചത്...”
ആ വൃദ്ധമാതാവ് ഗദ്ഗദത്തോടെ തുടർന്നു: “അല്ലാഹുവിന്റെ റസൂലേ, ഇപ്പോൾ എന്റെ വാക്കുകളെക്കാൾ
ഭാര്യയുടെ വാക്കുകൾക്കാണ് അവൻ വിലകൽപിക്കുന്നത്. അങ്ങനെ ഒരു പ്രയാസമേ ഉള്ളൂ...”
കുറച്ചു നേരം ആലോചിച്ച ശേഷം നബി ﷺ സ്വഹാബികളോടു കൽപിച്ചു: “നിങ്ങൾ കുറച്ചു വിറകു ശേഖരിച്ചു കൊണ്ടുവരൂ..!”
എല്ലാവർക്കും അത്ഭുതമായി. നബി ﷺ വിശദീകരിച്ചു: “നമുക്ക് അൽഖമ(റ)വിനെ ചുട്ടുകരിക്കാം...”
അൽഖമയുടെ മാതാവ് ഞെട്ടിപ്പോയി..!! അവർ ഉൽകണ്ഠയോടെ ചോദിച്ചു. “അല്ലാഹുവിന്റെ റസൂലേ, എന്റെ മോനെ ചുട്ടുകരിക്കുകയോ..?”
നബി ﷺ പറഞ്ഞു: “അതേ ഉമ്മാ...; നരകാഗ്നിയാണു നിങ്ങളുടെ മകനെ കാത്തിരിക്കുന്നത്. അതിലും എത്രയോ നിസ്സാരമാണു ഭൂമിയിലെ തീ...”
ആ വൃദ്ധ മാതൃഹൃദയം തേങ്ങിപ്പോയി. വല്ലാത്തൊരു ശബ്ദത്തിൽ അൽഖമയുടെ മാതാവ് പറഞ്ഞു: “വേണ്ട നബിയേ.., എന്റെ മകനു ഞാൻ പൊറുത്തുകൊടുത്തിരിക്കുന്നു...”
നബി ﷺ സ്വഹാബികളോടു പറഞ്ഞു. നിങ്ങൾ അൽഖമയുടെ വീട്ടിൽ ചെന്നു നോക്കൂ...
സ്വഹാബികൾ പുറപ്പെട്ടു. വീടിന്റെ അടുത്തെത്തുമ്പോൾ തന്നെ അവർ കേട്ടു; അൽഖമ(റ) ഉറക്കെ ശഹാദത്തു ചൊല്ലുന്ന ശബ്ദം...
അൽഖമയുടെ ജനാസ ഖബറടക്കിയ ശേഷം ആ ഖബറിനടുത്തു നിന്നുകൊണ്ടു നബി ﷺ വികാരഭരിതനായി ഇങ്ങനെ
പ്രഖ്യാപിച്ചു: “മുഹാജിറുകളുടെയും അൻസാറുകളുടെയും സമൂഹമേ,
ആരെങ്കിലും ഭാര്യയെ തന്റെ മാതാവിനെക്കാൾ ആദരിച്ചാൽ
അല്ലാഹുവിന്റെയും മലക്കുകളുടെയും സർവ മനുഷ്യരുടെയും ശാപം അവന്റെ മേലുണ്ടാകട്ടെ...”
വളരെ ഗൗരവമുള്ള താക്കീത്...
* * * * *