29 Mar, 2023 | Wednesday 7-Ramadan-1444

   പ്രജകൾ ചൂഷണം ചെയ്യപ്പെടുന്ന അവസ്ഥ എല്ലായിടത്തുമുണ്ട്.

മേലേക്കിടയിലുള്ളവർ സുഖലോലുപരായി കഴിയുക. താഴേക്കിടയിലുള്ളവരുടെ അധ്വാനത്തിന്റെ ഫലം ഉന്നതന്മാർ അനുഭവിക്കുക.


 പേർഷ്യയിലും റോമൻ രാജ്യങ്ങളിലുമെല്ലാം ഇതാണവസ്ഥ. മേലാളന്മാർക്ക് സുഖസൗകര്യങ്ങളും ആഢംബരങ്ങളും നഷ്ടപ്പെടുന്ന അവസ്ഥയെക്കുറിച്ചു ചിന്തിക്കാനേ കഴിഞ്ഞില്ല.


 ഇസ്ലാം കടന്നുവന്നത് സാധാരണക്കാർക്ക് രക്ഷയായി. അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്ന അവസ്ഥ. ആഡംബരത്തോടെ ജീവിച്ചവർക്ക് പരാജയമായി. അക്രമമായി

അനുഭവിച്ചുവന്ന സുഖാഢംബരങ്ങളിൽ നിന്നവർ വലിച്ചെറിയപ്പെട്ടു. എല്ലാം നഷ്ടപ്പെട്ടവർ പ്രതികാര ദാഹം മനസ്സിലൊളിപ്പിച്ചുവെച്ചു. അത്

പുറത്തെടുക്കാൻ അവസരം കിട്ടിയില്ല. അവരോടൊപ്പം ജൂതന്മാരും ചേർന്നു.


 മുസ്ലിംകളുടെ കെട്ടുറപ്പു തകർക്കുക, സമൂഹത്തിൽ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുക. ജനങ്ങളെ സംശയാലുക്കളാക്കുക. ഇതൊക്കെയാണവരുടെ രഹസ്യ അജണ്ടകൾ.


 മുസ്ലിം ശക്തിയുടെ പ്രതിരോധിക്കാനാവാത്ത മുന്നേറ്റം തടയുവാൻ വേണ്ടി എന്തും ചെയ്യാൻ ശത്രുക്കൾ സന്നദ്ധരായി. പല ഗൂഢാലോചനകളും അവർ നടത്തിക്കൊണ്ടിരുന്നു. അവരുടെ ആദ്യത്ത വിജയമായിരുന്നു ഖലീഫ ഉമറുൽ ഫാറൂഖ്(റ)വിന്റെ വധം. ആ വധത്തിനു പിന്നിൽ ശത്രുക്കളുടെ ഗൂഢാലോചനയുണ്ടായിരുന്നുവെന്നാണ് പല ചരിത്രകാരന്മാരുടെയും നിഗമനം. പല തെളിവുകൾ നിരത്തിയാണവർ അങ്ങനെ പറയുന്നത്.


 ഉസ്മാൻ(റ)വിന്റെ കാലത്ത് അവരുടെ പ്രവർത്തനം ശക്തമായി. വ്യക്തമായി. മുസ്ലിംകളെ ഉപയോഗിച്ചു മുസ്ലിംകളെ തകർക്കുക. എക്കാലത്തും ശത്രുക്കൾ പയറ്റിയ അടവാണത്. ഉസ്മാൻ(റ)വിന്റെ ഭരണത്തിന്റെ രണ്ടാം പകുതിയിലേക്കു ചെല്ലുമ്പോൾ ഇതെല്ലാം

വ്യക്തമായി മനസ്സിലാക്കാം...


 ഇസ്ലാമിന്റെ പുറത്ത് നിന്ന് പ്രവർത്തിച്ചിട്ട് ഫലിക്കുന്നില്ലെങ്കിൽ ഇസ്ലാംമതം സ്വീകരിച്ചു സമുദായത്തിന്നകത്തു കടന്ന് നശീകരണ പ്രവർത്തനങ്ങൾ നടത്തുക..!!


 മുസ്ലിംകളെ പല പാർട്ടികളും ഗ്രൂപ്പുകളുമായി പോരടിപ്പിക്കാൻ

അവർക്കു കഴിഞ്ഞു. പഴയ ഗോത്രവികാരവും വംശീയ ബോധവും ഇളക്കിവിടാനും ഒരിക്കലും പരിഹരിക്കാനാവാത്ത പ്രശ്നങ്ങളുണ്ടാക്കാനും ശത്രുക്കൾക്കു കഴിഞ്ഞു.


 നബിﷺതങ്ങളുടെ കാലത്ത് ഒരു വെള്ളി മോതിരം നിർമ്മിച്ചിരുന്നു. അതിൽ മുഹമ്മദുറസൂലുല്ലാഹ് (ﷺ) എന്ന് ഉല്ലേഖനം ചെയ്തിരുന്നു. കത്തുകളിൽ സീൽ അടിക്കാൻ ഈ മോതിരം ഉപയോഗിച്ചിരുന്നു.


 മോതിരം നബി ﷺ വിരലിൽ അണിഞ്ഞു. വഫാത്തിനു ശേഷം മോതിരം അബൂബക്കർ സിദ്ദീഖ്(റ) വിരലിൽ അണിഞ്ഞു. സീൽ അടിക്കുകയും ചെയ്തു.


 ഒന്നാം ഖലീഫയുടെ വഫാത്തിനു ശേഷം ഉമറുൽ ഫാറൂഖ് (റ) മോതിരം വിരലിൽ അണിഞ്ഞു. അദ്ദേഹത്തിന്റെ വഫാത്തിന് ശേഷം ഉസ്മാൻ(റ)വിന്റെ വിരലിലായിരുന്നു മോതിരം. വിലമതിക്കാനാവാത്ത സ്വത്തായി അതിനെ കരുതി. വളരെ ബഹുമാനപൂർവം വിരലിൽ അണിഞ്ഞു.


 ഒരു ദിവസം അദ്ദേഹം അറീസ് കിണറ്റിന്റെ കരയിൽ ഇരിക്കുകയായിരുന്നു. മുസ്ലിംകൾക്കു ശുദ്ധജലം കിട്ടാൻ വേണ്ടി കുഴിച്ച കിണറാണത്. മോതിരം എങ്ങനെയോ കിണറ്റിൽ വീണു. കിണറ്റിൽ നിന്ന് മോതിരമെടുക്കാൻ തീവ്ര ശ്രമങ്ങൾ തന്നെ നടത്തി. ധാരാളം പണം ആ വഴിക്ക് ചെലവാക്കുകയും ചെയ്തു. എന്ത് ചെയ്തിട്ടും മോതിരം കിട്ടിയില്ല. അന്ന് മുതൽ രാജ്യത്ത് തീരാത്ത പ്രശ്നങ്ങൾ തന്നെ...


 ഇക്കാലത്ത് യമനിൽ ഒരു യഹൂദ കുടുംബം ജീവിക്കുന്നുണ്ടായിരുന്നു. കുടുംബനാഥന്റെ പേര് സബഅ്. അയാളുടെ ഭാര്യയുടെ പേര് സൗദാസ്.


  സൻആ എന്ന പ്രദേശത്താണവർ താമസിക്കുന്നത്. ഇസ്ലാമിന്റെ ശത്രുക്കൾ. അവർക്കൊരു മകനുണ്ട്. കുബുദ്ധി നിറഞ്ഞ പുത്രൻ. ഇസ്ലാമിന്റെ ഐക്യം തകർക്കാനുള്ള കുറുക്കുവഴികളാണവൻ ചിന്തിക്കുന്നത്. മുസ്ലിം സമൂഹത്തിന്നകത്ത് കയറിക്കൂടണം. എന്നിട്ട് നാശം വിതയ്ക്കണം. ഇതാണ് പദ്ധതി.


 ഉസ്മാൻ(റ)വിന്റെ കാലത്ത് അവർ ഇസ്ലാംമതം സ്വീകരിച്ചു. അബ്ദുല്ല എന്ന പേർ സ്വീകരിച്ചു. അബ്ദുല്ലാഹിബ്നു സബഅ്...


 യമനിൽ നിന്ന് ഇസ്ലാംമതം സ്വീകരിക്കാൻ വേണ്ടി അവൻ മദീനയിൽ വന്നു. “താൻ ഇസ്ലാമിനെക്കുറിച്ചു പഠിച്ചിട്ടുണ്ട്. മതിപ്പുണ്ട്. അതുകൊണ്ടാണ് മതം സ്വീകരിക്കാൻ വന്നത്” എന്നൊക്കെ പറഞ്ഞു.


 കേട്ടവർക്കത് സത്യമാണെന്നും തോന്നി. ചുറുചുറുക്കുള്ള ചെറുപ്പക്കാരൻ. സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കെടുത്തു. ശ്രദ്ധാകേന്ദ്രമായി. ദീനീ പ്രവർത്തകരുടെ മുൻനിരയിൽ തന്നെ അബ്ദുല്ലാഹിബ്നു സബഇനെ കാണാം.


 അവൻ വാർത്തകൾ കേൾക്കും. സംഭാഷണങ്ങൾ ശ്രദ്ധിക്കും. രഹസ്യങ്ങൾ ചേർത്തും. ചെറുപ്പക്കാർക്കിടയിൽ സ്വാധീനം ചെലുത്താൻ തുടങ്ങി. വാചാലമായി സംസാരിക്കും. പലരും കൗതുകത്തോടെ അത് കേൾക്കുന്നു.


 തന്റെ പ്രവർത്തനം തുടങ്ങാൻ സമയമായി എന്നു അദ്ദേഹത്തിന് തോന്നി...


 
Islamic Knowledge in Malayalam
ഇസ്ലാമിക വിജ്ഞാനം | Islamic Knowledge in Malayalam
Public group · 2100+ members
Join Group
ٱلسَّلَامُ عَلَيْكُمْ‎
ഇത് ഇസ്ലാമിക വിജ്ഞാനം ഷെയർ ചെയ്യാൻ വേണ്ടിയുളള ഗ്രുപ്പ്ആണ്.
This group is created to share Islamic Knowledge in Malayalm