Wednesday - 22 April, 2026 4-Dhu al-Qadah-1447

കടൽ യുദ്ധത്തിലും വിജയം ...(1)

   നാടായ നാടുകളിലൊക്കെ ഇസ്ലാമിന്റെ പ്രകാശം എത്തിക്കണമെന്ന് സ്വഹാബികൾ ആഗ്രഹിച്ചിരുന്നു. കടലിനക്കരെയുള്ള നാടുകളിലും അതെത്തിച്ചേരണം. അതിന് നാവികപ്പട വേണം.


 സിറിയയിലെ ഗവർണ്ണറായിരുന്ന മുആവിയ നാവികപ്പട അനിവാര്യമാണെന്ന് മനസ്സിലാക്കി. റോമാ സൈന്യവുമായി പടപൊരുതാൻ

അദ്ദേഹത്തിനാണ് കൂടുതൽ അവസരം ലഭിച്ചത്.


 റോമക്കാർക്ക് നാവികപ്പടയുണ്ട്. കടൽ സേനക്ക് മികച്ച പരിശീലനം നൽകുന്നുണ്ട്. കടലിൽ വെച്ചു യുദ്ധം നടത്താം. മുസ്ലിംകൾ കരയുദ്ധത്തിൽ മാത്രമേ പ്രവേശിച്ചിട്ടുള്ളൂ.


 മുസ്ലിം നാവിക സൈന്യം രൂപീകരിക്കണമെന്ന് മുആവിയ

ഖലീഫ ഉമറുൽ ഫാറൂഖ് (റ) വിനോടാവശ്യപ്പെട്ടു. കടൽ അപകടം നിറഞ്ഞ മേഖലയാണെന്നും മുസ്ലിംകളെ അങ്ങോട്ടിറക്കാൻ പറ്റില്ലെന്നുമായിരുന്നു ഖലീഫയുടെ നിലപാട്...


 പിൽക്കാലത്ത് നാവിക സേനയുടെ രൂപീകരണം അനിവാര്യമായി

വന്നു. മുആവിയ ഈ ആവശ്യം ഉസ്മാൻ(റ)വിന്റെ മുമ്പിൽ അവതരിപ്പിച്ചു. ഖലീഫ അത് അംഗീകരിക്കുകയും ചെയ്തു. ഖലീഫ ഒരു നിബന്ധന വെച്ചു:


 “നാവിക സേനയിൽ ചേരാൻ ആരെയും നിർബന്ധിക്കരുത്. സ്വയം

വരുന്നവരെ മാത്രം ചേർത്താൽ മതി. തിരഞ്ഞെടുപ്പോ നറുക്കെടുപ്പോ ഒന്നും പാടില്ല...”


 നാവികപ്പട രൂപീകരിക്കപ്പെട്ടു. ഇതിലേക്കു നയിച്ച സാഹചര്യങ്ങൾ ഇങ്ങനെ വിവരിക്കപ്പെടുന്നു.


ഹിജ്റ 26-ൽ മുആവിയ (റ) സൈന്യത്തെ നയിച്ചുകൊണ്ട് അനാട്ടോളിയായിലെത്തി. അക്രമം നടത്തിക്കൊണ്ടിരുന്ന റോമാ സൈന്യത്തെ തുരത്തുകയായിരുന്നു ലക്ഷ്യം.


 ഉഗ്രമായ ഏറ്റുമുട്ടൽ നടന്നു. അമൂരിയ പട്ടണം പിടിച്ചടക്കി. ഇനിയും മുമ്പോട്ട് പോവണമെന്നാഗ്രഹിച്ചു. കരവഴി മുന്നേറാൻ കഴിഞ്ഞില്ല. തടസ്സമായി കടൽ തന്നെ. നാവികപ്പടയുടെ അഭാവം ദുഖമായി മാറി. പിൻമാറേണ്ടിവന്നു.


 മെഡിറ്ററേനിയൻ തീരത്ത് ശത്രുക്കളെ തുരത്തേണ്ടത് അനിവാര്യമായിത്തീർന്നു. കടലിലെ ദ്വീപുകളിൽ എത്തിച്ചേരേണ്ടതുണ്ട്. കഴിഞ്ഞില്ല. നാവികപ്പടയുടെ അഭാവം ഇവിടെയും പ്രശ്നമായിത്തീർന്നു.


 രണ്ട് കൊല്ലത്തെ കഠിനാധ്വാനംകൊണ്ട് ഒരു നാവികപ്പട രൂപീകരിച്ചെടുത്തു. കുറെ കപ്പലുകൾ നിർമിച്ചു. കടൽ യുദ്ധ പരിശീലനം നൽകി. ഈജിപ്തിലെ ഗവർണറും നന്നായി സഹകരിച്ചു. അവിടെയും കപ്പലുകളുണ്ടാക്കി. നാവികപ്പടക്ക് പരിശീലനം നൽകി.


 സിറിയയിലെയും ഈജിപ്തിലെയും നാവികപ്പടകൾ സംയുക്തമായി കടലിലൂടെ മുന്നേറാൻ തീരുമാനിച്ചു. ഹിജ്റ 28-ൽ മുസ്ലിം നാവികപ്പട പടിഞ്ഞാറൻ ലോകത്തേക്ക് നീങ്ങുന്ന കാഴ്ചയാണ് ലോകം കണ്ടത്.


 സമ്പൽസമൃദ്ധമായ സൈപ്രസ് ആയിരുന്നു അവരുടെ ലക്ഷ്യം. ആദ്യ നാവിക യുദ്ധം വിജയകരമായി പര്യവസാനിച്ചു. ഉടമ്പടിയിൽ യുദ്ധം അവസാനിച്ചു.


 ഇസ്ലാം സൈപ്രസിലെത്തി. പിൽക്കാലത്ത് സൈപ്രസിൽ നിന്ന്

പശ്ചാത്യ നാടുകളിലുമെത്തി. സൈപ്രസിലെ ഭരണമാറ്റം ജനങ്ങൾ സ്വാഗതം ചെയ്തു. സമത്വം, സാഹോദര്യം, സംസ്കാരം ഇവയെല്ലാം ജനമനസ്സുകളെ കീഴടക്കി. പുതിയ വെളിച്ചം അവർക്കാശ്വാസമായിത്തീർന്നു...


 സൈപ്രസ് നിർണായക മേഖലയാണ്. അത് ഉപയോഗപ്പെടുത്തി മുസലിംകളെ ആക്രമിച്ചും സൈപ്രസ് കീഴടക്കേണ്ടത് സുരക്ഷിതത്തിനു നേരെയുള്ള ഭീഷണി നീക്കാൻ ആവശ്യമായിരുന്നു. അതുകൊണ്ടാണ് ഖലീഫ സൈപ്രസ്

ആക്രമണത്തിന് സമ്മതം നൽകിയത്.


 ഇസ്ലാമിക ചരിത്രത്തിലെ അവിസ്മരണീയ സംഭവമാണിത്. പടിഞ്ഞാറൻ ലോകത്ത് കുപ്രചരണങ്ങൾ വ്യാപകമായിരുന്നു.

 ഒരു അടിമ ഉമറിനെ (റ) വധിച്ചു. അതോടെ ഇസ്ലാമിന്റെ ശക്തിയും അവസാനിച്ചു. ഒരു പ്രചാരണം അതായിരുന്നു.


 എഴുപത് വയസ് പ്രായമായ ഒരാളാണ് പുതിയ ഖലീഫ. അദ്ദേഹത്തിന് വിദൂര ദേശങ്ങൾ ജയിച്ചടക്കാനാവില്ല. വിദൂര ദിക്കുകളിൽ ധീര സാഹസികനായി അദ്ദേഹം അറിയപ്പെടുന്നില്ല. വാർദ്ധക്യം

ബാധിച്ച ഭരണാധികാരിയാണ്...


ഇതായിരുന്നു മറ്റൊരു പ്രചാരണം.


 ഖാലിദ് ബ്നുൽ വലീദ്(റ), സഅ്ദ് ബ്നു അബീവഖാസ്(റ), അലിയ്യുബ്നു അബീത്വാലിബ്(റ) തുടങ്ങിയ ധീരസാഹസികരെ പാശ്ചാത്യർക്കു

പരിചയമുണ്ട്. അവർ ഇനി ഈ വഴി വന്നുകൊള്ളണമെന്നില്ല. ഉസ്മാൻ (റ)

ശാന്തശീലനാണ്. സമാധാന പ്രിയനാണ്. യുദ്ധത്തിന് സന്നദ്ധനാവില്ല...


 ശത്രുക്കൾ കണക്കുകൂട്ടിയത് പോലെയോ, കുപ്രചരണം നടത്തിയത് പോലെയോ അല്ല കാര്യങ്ങൾ നീങ്ങിയത്.


 വിപ്ലവങ്ങളുടെ കേന്ദ്രം തന്നെ തകർക്കുക എന്നതായിരുന്നു ഖലീഫയുടെ നയം. സുരക്ഷിതത്വത്തിന് ഭാവിയിൽ വെല്ലുവിളി ഉയരാനുളള എല്ലാ സാധ്യതയും ഇല്ലാതാക്കുക എന്നതും ഖലീഫയുടെ നയമായിരുന്നു.


 ഉന്നതരായ സ്വഹാബികളുമായി മദീനയിൽ ദിവസങ്ങളോളം കൂടി

യാലോചനകൾ നടന്നിട്ടുണ്ട്. അതിന് ശേഷമാണ് സാഹസികതകൾ

നിറഞ്ഞ യുദ്ധത്തിന് കൽപന നൽകിയത്. റോം നാവികപ്പടയുടെ

കേന്ദ്രമായ സൈപ്രസിലേക്ക് ആദ്യമായി മുസ്ലിം സേന മുന്നേറുകയാണ്.


 മുആവിയ(റ)വിന്റെ നാവികപ്പട മുന്നേറ്റം തുടരുമ്പോൾ ഒരു സഹായസേന പിന്നാലെ വരുന്നുണ്ടായിരുന്നു. അനേകം കപ്പലുകളുമായി

അബ്ദുല്ലാഹിബ്നു സഅ്ദ് ബ്നു അബീസറഹ് (റ) മുന്നേറിവരികയാണ്.


ചരിത്രത്തിൽ ഉന്നത സ്ഥാനം നേടിയ ദമ്പതികൾ ഈ സൈന്യത്തിലുണ്ടായിരുന്നു.


 ഉബാദത്ത് ബ്നു സ്വാമിത്(റ). ഭാര്യ ഉമ്മു ഹറാം ബിൻത് മിൽഹാൻ(റ). ഒരിക്കൽ ഈ ദമ്പതികളുടെ സാന്നിധ്യത്തിൽ വെച്ച് നബി ﷺ ഒരു പ്രസ്താവന നടത്തിയിരുന്നു.


 ഒരു കാലം വരും. അന്ന് മുസ്ലിംകൾ സൈപ്രസിലേക്കുള്ള

സമുദ്രം താണ്ടിക്കടക്കും, വിജയം വരിക്കും. ആ പ്രവചനം പുലരുകയാണ്. ഈ ദമ്പതികൾ അതിന് സാക്ഷി

കളാവുകയാണ്. യുദ്ധത്തിൽ ഈ ദമ്പതികൾ പങ്കെടുത്തു. ഭാര്യ ശഹീദായി. അവരുടെ മഖ്ബറ സൈപ്രസിലാണ്. തീർത്ഥാടന കേന്ദ്രമാണ്...


 സൈപ്രസ് കീഴടങ്ങിയ വാർത്ത മദീനയിലെത്തി. വമ്പിച്ച യുദ്ധ മുതലുകളും വന്നുചേർന്നു...