Wednesday - 22 April, 2026 4-Dhu al-Qadah-1447

പ്രവാചക പുത്രിയെ ആക്രമിച്ചു (2)

   വളരെ രഹസ്യമായിരുന്നു യാത്ര.

ആൾസഞ്ചാരം ഏറെയില്ലാത്ത വഴിയിലൂടെ. ഭാഗ്യം, ശത്രുക്കൾ കണ്ടുപിടിച്ചില്ല. മക്കയുടെ അതിർത്തികടന്നു.


 ബതൻയാജ്. അവിടെ രണ്ടു സ്വഹാബികൾ അപ്പോഴും കാത്തുനിൽപുണ്ട്. കിനാന നെടുവീർപ്പിട്ടു. ഇവിടെ എത്തിയല്ലോ. പ്രവാചകപുത്രിയെ അവർക്കേൽപിച്ചു കൊടുത്തു.


 കിനാന മടങ്ങുകയാണ്.

സയ്നബ് (റ)യുടെ നയനങ്ങൾ നനഞ്ഞു. യാത്ര. മരുഭൂമി പരന്നുകിടക്കുന്നു. ഒട്ടകത്തിന്റെ കാൽപാടുകൾ നീണ്ടുപോയി...


 തങ്ങളുടെ കുടുംബത്തിൽ വളർന്ന സയ്ദ്. അദ്ദേഹത്തിന്റെ കൂട്ടുകാരൻ. അവരുടെ അകമ്പടിയോടെ യാത്ര.

ദിവസങ്ങൾക്കുശേഷം അവർ മദീനയിലെത്തി.


 പിതാവിന്റെ മുമ്പിലേക്കു മകൾ ധൃതിയിൽ നടന്നു. പിതാവ് മകളെ നോക്കി. എന്തൊരു രൂപം..! തങ്ങളുടെ മൂത്തമകൾ.


 ഉമ്മുകുൽസൂമും ഫാത്വിമയും ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഇത്താത്തയെ കാണാൻ. സഹോദരിമാർ ഒത്തുകൂടി. അവർക്കെന്തെല്ലാം കാര്യങ്ങൾ പറയാനുണ്ട്. ഉമ്മയുടെ കഥകൾ. മരണപ്പെട്ടുപോയ സഹോദരി റുഖിയ്യയുടെ കഥകൾ. കണ്ണീരിന്റെ നനവുള്ള കഥകൾ. ആശ്വാസത്തിന്റെ കഥകൾ...


 ശത്രുക്കളുടെ ആക്രമണം കാരണം ഗർഭം അലസി, അസുഖം ബാധിച്ചു. അനുജത്തിമാർ ഇത്താത്തയെ പരിചരിക്കുന്നു...


 ഇടയ്ക്കൊക്കെ സയ്നബ്(റ) ഭർത്താവിനെ കുറിച്ചോർക്കും.

മനസ്സു വേദനിക്കും. സത്യവിശ്വാസം കൈക്കൊള്ളാത്തെ ഭർത്താവുമായുള്ള ബന്ധം അവസാനിച്ചിരിക്കുന്നു. എന്നിട്ടും മനസ്സിലെവിടെയോ ചെറിയൊരു പ്രതീക്ഷ...


 അബുൽ ആസ് തീരെ അസ്വസ്ഥനാണ്. ഭാര്യയെ മറക്കാനാവുന്നില്ല. മനസ്സിൽ കവിത വിരിയുന്നു. സയ്നബിനെ കുറിച്ച് ഈണത്തിൽ പാട്ടുപാടി. അവരുടെ സൽഗുണങ്ങൾ വാഴ്ത്തിപ്പാടി...


 മക്കക്കാർ മുസ്ലിംകൾക്കെതിരെ യുദ്ധത്തിനു തയ്യാറെടുക്കുകയാണ്. അബുൽ ആസും അതിൽ പങ്കെടുക്കണം. അതിനിടയിൽ സിറിയയിലേക്കു കച്ചവടയാത്ര.

ഖുറയ്ശികളുടെ മുതലുമായി ചിലർ പുറപ്പെടുന്നു. കൂട്ടത്തിൽ അബുൽ ആസുമുണ്ട്. 


 കച്ചവടത്തിലെ ലാഭം യുദ്ധത്തെ സഹായിക്കും. കച്ചവടസംഘം സിറിയയിലെത്തി. നല്ല വ്യാപാരം നടന്നു. മക്കയിലേക്കാവശ്യമുള്ള സാധനങ്ങളൊക്കെ വാങ്ങി.

ഇനി മടക്കയാത്ര. കച്ചവടസംഘം മടങ്ങിവരുന്ന വാർത്ത മദീനയിലറിഞ്ഞു. ആ സംഘത്തെ വഴിയിൽ തടയണം. അതു യുദ്ധതന്ത്രം...


 സയ്ദ് ബ്നു ഹാരിസ്(റ)വിന്റെ നേതൃത്വത്തിൽ ഒരു സംഘത്തെ പ്രവാചകൻ ﷺ അയച്ചു. ഇരുസംഘങ്ങളും വഴിയിൽ കണ്ടുമുട്ടി, ഏറ്റുമുട്ടി. അബുൽ ആസ് ഓടി രക്ഷപ്പെട്ടു. മുതലുകൾ മുസ്ലിംകൾ അധീനപ്പെടുത്തി. അവർ മദീനയിലേക്കു മടങ്ങി. "ഐസ് എന്ന

പ്രദേശത്തുവച്ചാണ് ഏറ്റുമുട്ടലുണ്ടായത്.