സദൂം പ്രദേശത്ത് ഈ നീചകൃത്യം ആരംഭിച്ചതെങ്ങനെ? അതിനെക്കുറിച്ചു ചിന്തിക്കാം...
സദൂം അക്കാലത്ത് ഫലഭൂയിഷ്ഠമായ പ്രദേശമാണ്. കൃഷിയും പഴവർഗങ്ങളും കന്നുകാലികളും കണക്കില്ലാതെ വർദ്ധിച്ചു. ആളുകൾ ആരോഗ്യവാന്മാർ. നന്നായി അധ്വാനിക്കും. ഐശ്വര്യം കളിയാടും കാലം...
പുറംനാടുകളിൽ നിന്നൊക്കെ ആളുകൾ വരും. പട്ടണങ്ങളിൽ ജനസംഖ്യ കൂടി. കോമളനായ ഒരു ബാലൻ പട്ടണത്തിൽ വന്നു. നോക്കിനിന്നുപോവും. എന്തൊരഴകാണിത്. പുരുഷന്മാരുടെ സമീപത്തേക്കാണവൻ വന്നത്. പുരുഷന്മാരെ തൊട്ടു കെട്ടിപ്പിടിച്ചു. അവരെ ആവേശം കൊള്ളിച്ചു...
ശരീര ഭാഗങ്ങൾ കാണിച്ചു പ്രലോഭിപ്പിച്ചു. ലൈംഗിക വേഴ്ചക്കു ക്ഷണിച്ചു .
ചിലർ ക്ഷണം സ്വീകരിച്ചു. ചരിത്രത്തിലാദ്യമായി അത് സംഭവിച്ചു. പുരുഷൻ പുരുഷനിൽ കാമസംതൃപ്തി നേടി. കോമള ബാലൻ ആരായിരുന്നു..?
"ശപിക്കപ്പെട്ട ഇബ്ലീസ് "
ഇനി നിങ്ങൾ പരസ്പരം ഇത് ചെയ്യുക. ഇബ്ലീസ് ഉപദേശിച്ചു. അവർ അനുസരിച്ചു. നീചകൃത്യം ഒരു സമുദായമാകെ പടരുകയാണ്. അതിന്റെ പുരോഗതി കണ്ടറിയാൻ ഇബ്ലീസ് ഇടക്കിടെ വരും...
സദൂമിലെ സമ്പൽ സമൃദ്ധി കാരണം ദൂരെ നാടുകളിൽ നിന്നൊക്കെ ധാരാമാളുകൾ അവിടേക്ക് വന്നുകൊണ്ടിരുന്നു. സ്വദേശികൾക്ക് വിദേശികൾ ശല്യമായിത്തീർന്നു. വിദേശികൾക്കെതിരെ വിരോധമനോഭാവം വളർന്നു. ഈ തക്കം മുതലെടുക്കാൻ ഇബ്ലീസ് വന്നു. ഒരു ഗുണകാംക്ഷിയുടെ വേഷത്തിലാണ് വരവ്. സദൂമുകാരുമായി സംസാരിച്ചു...
വിദേശികളുടെ ആഗമനം കുറക്കണം അതിനെന്തു വഴി..? ഇബ്ലീസ് വഴി പറഞ്ഞുകൊടുത്തു. വിദേശത്തു നിന്ന് വരുന്നവരിൽ നല്ല യുവകോമളന്മാരും ചന്തമ്മുള്ള ബാലന്മാരുമുണ്ടാവും അവരെ ലൈംഗിക വേഴ്ചക്കു വിധേയരാക്കുക. ബലം പ്രയോഗിച്ച് നഗ്നരാക്കുക. ലൈംഗിക പീഡനം നടത്തുക. സദൂമുകാർക്ക് ഇതിലും സന്തോഷകരമായ ഒരു നിർദ്ദേശം കിട്ടാനില്ല...
യാത്രാ സംഘങ്ങളിലെ കാണാൻ കൊള്ളാവുന്ന ചെറുപ്പക്കാരെയെല്ലാം അവർ പിടികൂടി. സദൂമുകാർ സ്വയം നഗ്നത കാണിച്ചു. നാട്ടിലെത്തിയവരെ ബലം പ്രയോഗിച്ചു നഗ്നരാക്കി. വിരുന്നു വന്നവരെ അപമാനിക്കുന്ന അവസ്ഥയായി. പുരുഷ ലൈംഗികതയുടെ അരാജകത്വം. അത് വളർന്നു ശക്തി പ്രാപിച്ചപ്പോഴാണ് അവർക്ക് മുന്നറിയിപ്പ് കൊടുക്കാൻ ലൂത്വ് (അ) നെ അല്ലാഹുﷻ നിയോഗിച്ചത്...
വളരെ ത്യാഗം സഹിച്ചു ശ്രമിച്ചിട്ടും ഒരൊറ്റ പുരുഷൻ പോലും നീചകൃത്യത്തിൽ നിന്ന് പിന്തിരിഞ്ഞില്ല. ഇവിടെ നന്നായി ചിന്തിക്കേണ്ടതുണ്ട്. വേശ്യാവൃത്തിയിൽ ഏർപ്പെട്ട സ്ത്രീ പുരുഷന്മാർ പിൽക്കാലത്ത് പശ്ചാത്തപിക്കാറുണ്ട്. കണ്ണീരൊഴുക്കി തൗബ ചെയ്യാറുണ്ട്. നല്ലവരയിത്തീരാറുണ്ട്...
വ്യഭിചരിച്ച പുരുഷന്മാരും സ്ത്രീകളും നബിﷺതങ്ങളെ സമീപിച്ചു സങ്കടം പറഞ്ഞ ചരിത്രമുണ്ട്. ശിക്ഷ ചോദിച്ചുവാങ്ങിയവരുമുണ്ട്. മുൻപ്രവാചകന്മാരുടെ കാലത്തും അതുണ്ടായിട്ടുണ്ട്. സ്വവർഗ ഭോഗികളായ പുരുഷന്മാർക്ക് ഇതുപോലെ പശ്ചാത്താപബോധം വരാറില്ല...
സദൂം സമൂഹത്തിലെ ഒരാൾ പോലും പശ്ചാത്തപിച്ചില്ല. ഇന്നത്തെ അവസ്ഥയും അങ്ങനെതന്നെ. വ്യഭിചാരികൾ നന്നായാലും ഇവർ നന്നാവില്ല. സാധ്യത കുറവാണ്. കർമങ്ങളും പ്രസംഗങ്ങളും കാണും. ഫലമില്ല. ഈ നീചകൃത്യം ചെയ്യുന്നവരുടെ മനസ്സ് വെളിച്ചം സ്വീകരിക്കില്ല. ഇരുട്ടിനെ മാത്രം സ്വീകരിക്കും...
വളരെ പ്രസിദ്ധമായൊരു സംഭവം പറയാം...
അബൂബക്കർ സിദ്ധീഖ് (റ) വിന്റെ ഖിലാഫത്ത് കാലം. ഖാലിദുബ്നുൽ വലീദ് (റ) വിദൂര ദിക്കുകളിൽ സഞ്ചരിക്കുകയാണ്. അദ്ദേഹം ചില അറബികളെ കണ്ടെത്തി. അവർ പുരുഷന്മാരുമായി ലൈംഗിക വേഴ്ച നടത്തുന്നു. പുരുഷൻ പുരുഷനെ വിവാഹം കഴിക്കുന്നു. ഒന്നിച്ചു ജീവിക്കുന്നു...
ഇസ്ലാമിന് ദുഷ്പേരുണ്ടാക്കുന്ന നീചകൃത്യം. ഖാലിദ് (റ) വിന് കോപം വന്നു. ഇവരെ എന്തു ചെയ്യണം..? ഉടനെ ഖലീഫയെ വിവരം അറിയിച്ചു. എന്ത് ശിക്ഷ നൽകണമെന്ന് അന്വേഷിച്ചു.
ഖലീഫ പ്രമുഖ സ്വഹാബികളെയെല്ലാം വിളിച്ചുവരുത്തി പ്രശ്നം ഗൗരവമായി ചർച്ച ചെയ്തു...
അലി (റ) ലൂത്വ് (അ)ന്റെ സമൂഹത്തെക്കുറിച്ചും അവർക്കിറങ്ങിയ ശിക്ഷയെക്കുറിച്ചും ഗൗരവമായി സംസാരിച്ചു. ഏറ്റവും ക്രൂരമായ ശിക്ഷ നൽകണമെന്ന് വാദിച്ചു. സദസ്സിന്റെ തീരുമാനം ഇതായിരുന്നു. അവരെ കരിച്ചുകളയുക. ആ ശിക്ഷയാണ് നടപ്പിൽ വന്നത്...
നാല് ഭരണാധികാരികളുടെ കാലത്ത് ഇതേ ശിക്ഷ നടപ്പിലാക്കേണ്ടിവന്നിട്ടുണ്ട്. 1.അബൂബക്കർ (റ)
2.അലിയ്യുബ്നു അബീത്വാലിബ് (റ)
3. അബ്ദുല്ലാഹിബ്നു സുബൈർ (റ)
4 ഹിശാമുബ്നു അബ്ദുൽ മാലിക് (റ)
ഇത്തരക്കാരെ എറിഞ്ഞുകൊല്ലണമെന്ന് വിധി പ്രഖ്യാപിച്ച നിരവധിപേരുണ്ട്. സഈദുബ്നു മുസയ്യബ് (റ), ഹസൻ ബസ്വരി (റ), അത്വാഹ് (റ) തുടങ്ങി നിരവധിപേർ. ഇമാം ഗസ്സാലി (റ), ഇമാം ശാഫീ (റ) തുടങ്ങിയവർ ഈ അഭിപ്രായക്കാരായിരുന്നുവെന്ന് കാണുന്നു...
ഈസാ (അ)ഖബറിലെ കാഴ്ചകൾ കണ്ട ഒരു സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നതിങ്ങനെ:
ഒരു പുരുഷന്റെ ശരീരത്തിൽ തീ കത്തുന്നു. സംഭവമറിയാൻ ആഗ്രഹം തോന്നി. അതിനുവേണ്ടി ശ്രമിച്ചു. അയാളുടെ ശരീരത്തിൽ വെള്ളമൊഴിച്ചു. തീ ഒരാൺകുട്ടിയായി മാറി.
"ഇങ്ങനെ ശിക്ഷിക്കപ്പെടാൻ എന്താണ് കാരണം?" ഈസാ (അ)ആ പുരുഷനോട് ചോദിച്ചു...
പുരുഷൻ പറഞ്ഞു : "ദുനിയാവിൽ വെച്ച് ഞാനും ഈ കുട്ടിയും തമ്മിൽ വളരെ സ്നേഹത്തിലായിരുന്നു. ലൈംഗിക ബന്ധം തുടങ്ങി. പിന്നെ വേർപിരിയാൻ പറ്റാതായി. കുറെകാലം കഴിഞ്ഞു ഞാൻ മരിച്ചു. കുട്ടിയും മരിച്ചു. കുട്ടി തീയ്യായി മാറി എന്നെ കരിച്ചുകൊണ്ടിരിക്കും. പിന്നെ ഞാൻ തീയ്യായി മാറി കുട്ടിയെ കരിക്കും. ഈ ശിക്ഷ ഞങ്ങൾ അനുഭവിച്ചുവരുന്നു."