സുഫ്യ്യാനുസൗരി (റ) എന്ന മഹാൻ ഒരു കുളിമുറിയിൽ കയറി. അഴകുള്ള ഒരു ബാലൻ കുളിക്കാൻ വേണ്ടി അതേ കുളിമുറിയിൽ കയറിവന്നു. പെട്ടെന്ന് മഹാന്റെ അട്ടഹാസം കേട്ടു. ഈ കുട്ടിയെ പിടിച്ചു കൊണ്ട് പോവൂ... അദ്ദേഹം ഇത്രകൂടി പറഞ്ഞു : "ഒരു സ്ത്രീയുടെ ശരീരത്തിൽ ഒരു ശൈത്താനാണുള്ളതെങ്കിൽ ഇത്തരം ബാലന്മാരിൽ പത്തിലേറെ ശൈത്താന്മാരുണ്ടാവും."
ഒരിക്കൽ അബ്ദുൽ ഖൈസ് ഗോത്രത്തിൽ നിന്ന് ഒരു കൂട്ടമാളുകൾ നബിﷺതങ്ങളെ കാണാൻ വന്നു. അക്കൂട്ടത്തിൽ കാണാനഴകുള്ള ഒരു കൗമാരക്കാരനുണ്ടായിരുന്നു. ആളുകളുടെ ശ്രദ്ധയിൽ പെടാത്തവിധം അവനെ പിന്നിലേക്ക് മാറ്റിയിരുത്തുകയാണ് നബിﷺതങ്ങൾ ചെയ്തത്. ലൈംഗിക വേഴ്ചക്കാരായ കുട്ടികളിലൂടെയുണ്ടാവുന്ന ഫിത്ന സ്ത്രീകളിലൂടെയുണ്ടാവുന്നതിനേക്കാൾ എത്രയോ കൂടുതലാണെന്ന് മഹാൻമാർ പറഞ്ഞിട്ടുണ്ട്...
ഇബാദത്തെടുക്കുന്ന പുരുഷന്മാർ വന്യജീവികളെക്കാളേറെ ഭയപ്പെടേണ്ടത് ഇത്തരം കുട്ടികളെയാണെന്ന് പറയപ്പെട്ടിട്ടുണ്ട്. ലൂത്വ് സമൂഹത്തിന്റെ പണി ചെയ്തവൻ തൗബയില്ലാതെ മരിച്ചാൽ ഖബറിൽ പന്നിയായി കോലം മറിക്കപ്പെടും. ഇത്തരം കുട്ടികളെ നോക്കലും, സ്പർശിക്കലും, കൈ പിടിക്കലും, ആലിംഗനം ചെയ്യലുമെല്ലാം കുറ്റകരമാണ്...
അബൂഹുറൈറ (റ)റിപ്പോർട്ട് ചെയ്യപ്പെടുന്നു. നബിﷺതങ്ങൾ മൽഊൻ (ശപിക്കപ്പെട്ടവൻ) എന്ന് മൂന്നു തവണ പറഞ്ഞു. സ്വഹാബികൾ ആകാംക്ഷാഭരിതരായി. അപ്പോൾ ആരാണ് മൽഊൻ എന്ന് വ്യക്തമാക്കപ്പെട്ടു. من عمل قوم لوط ലൂത്വിന്റെ സമുദായം ചെയ്ത നീചകൃത്യം ചെയ്തവൻ...
നബിﷺപറഞ്ഞു സ്വവർഗ ഭോഗം ഒരു സമൂഹത്തിൽ വ്യാപിച്ചുകഴിഞ്ഞാൽ അല്ലാഹുﷻ അവരെ പരിഗണിക്കുകയേയില്ല. അല്ലാഹുﷻതന്റെ കൈ അവരിൽ നിന്ന് ഉയർത്തിക്കളയും. അവർ എവിടെ ചെന്ന് നശിച്ചാലും വിരോധമില്ല എന്ന മട്ടിൽ...
നബിﷺപറഞ്ഞു : "എന്റെ സമൂഹത്തിൽ ഞാൻ ഏറ്റവും ഭയപ്പെടുന്നത് ലൂത്വ് സമൂഹത്തിന്റെ നീചവൃത്തിയാകുന്നു. ഒരു കാലം വരും. സ്വവർഗ ഭോഗം വ്യാപിക്കും. പണ്ട് കേട്ടിട്ടില്ലാത്ത രോഗങ്ങളും വേദനകളും അതിന്റെ ഫലമായി ഉണ്ടാകും."
പണ്ട് കാലത്ത് തന്നെ സ്വവർഗ ഭോഗികളെ പ്ലേഗ് രോഗം ബാധിച്ചിരുന്നു. ഈ നീചകൃത്യം ചെയ്തവരെ ഉയരമുള്ള സ്ഥലത്ത് നിർത്തി എറിഞ്ഞുകൊല്ലണമെന്ന് വിധിച്ചവരുണ്ട്...
സമൂഹം ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണം. ലൂത്വ് (അ) ന്റെ മടക്കയാത്രയെ കുറിച്ചുള്ള ഒരു റിപ്പോർട്ട് കൂടി ഉദ്ധരിക്കാം. മലക്കുകളുടെ നിർദ്ദേശമനുസരിച്ച് ലൂത്വ് (അ) തന്റെ വീട്ടുസാമാനങ്ങളുമെടുത്ത് പുത്രിമാരോടൊപ്പം യാത്ര തിരിച്ചു. ജിബ്രീൽ (അ) കൂടെ നടന്നു...
എപ്പോഴാണ് ശിക്ഷ വരികയെന്ന് നബി ഉൽക്കണ്ഠയോടെ ചോദിച്ചു. പ്രഭാതത്തിലാണെന്ന് ജിബ്രീൽ (അ) പറഞ്ഞു. പ്രഭാതമാവാൻ ഇനിയും കുറെ സമയമുണ്ടല്ലോ. നബി ആശ്വാസം കൊള്ളാൻ ശ്രമിച്ചു. ഇല്ല പ്രഭാതം അടുത്തെത്തിക്കഴിഞ്ഞു ജിബ്രീൽ (അ) മറുപടി നൽകി. അതോടെ യാത്രയുടെ വേഗത കൂടി...
അവർ സഹ്റാ എന്ന സ്ഥലത്തെത്തി. നബിയും കുടുംബവും വളരെ വേഗത്തിൽ മുമ്പോട്ട് നീങ്ങുകയാണ്. അപ്പോൾ ജിബ്രീൽ (അ) മലക്കുകൾക്ക് കൽപ്പന കൊടുത്തു. നാടുകൾ മറിച്ചിടുക. ഘോര ശബ്ദം ഉയർന്നു കേട്ടു. നബിയും കുടുംബവും തിരിഞ്ഞുനോക്കാതെ നടന്നു...
ചാവുകടലായി എല്ലായിടത്തും വെള്ളം കയറി. ചൂടുള്ള വെള്ളം. ഒന്നിനും കൊള്ളാത്ത വെള്ളം. ഉപ്പിന്റെ അളവ് വളരെ കൂടുതലാണ്. മത്സ്യത്തിന് അതിൽ ജീവിക്കാനാവില്ല. ജലജീവികൾക്കൊന്നിനും അതിൽ സഞ്ചരിക്കാനാവില്ല. കരയും ശപിക്കപ്പെട്ടതായി. ഒരു കാലത്ത് എത്ര ഫലസമൃദ്ധമായിരുന്നു. ഇന്ന് ഒന്നിനും കൊള്ളാതായി...
ചാവുകടലിന് പേരുകൾ പലതുണ്ട്
ബഹ്റു ലൂത്വ് (ലൂത്വ് കടൽ),
ദുർഗന്ധക്കടൽ, ബഹ്റുൽ മിൽഹ് (ഉപ്പു കടൽ),
ബൈഹൈറത്തുൽ ബരിയ്യഃ (മരുഭൂ തടാകം),
ബുഹൈറത്ത് സദൂം (സദൂം തടാകം)
സ്വവർഗ രതിയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് പല രാഷ്ട്രങ്ങളും സ്വീകരിച്ചുകാണുന്നത്. സ്വവർഗ വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നു. അധാർമികതയിലേക്കുള്ള കൂപ്പുകുത്തലാണത്. യാതൊരു നന്മയും അതിൽ നിന്നുണ്ടാവാനില്ല. അത് പ്രകൃതി വിരുദ്ധമാണ്...
സ്ത്രീ പുരുഷന്മാർ നിയമ പ്രകാരം വിവാഹിതരാവുക. ഭാര്യാ ഭർത്താക്കന്മാരായി സന്തോഷകരമായ ജീവിതം നയിക്കുക. അവിടെയാണ് ശാന്തിയും സമാധാനവും. അവിടെയാണ് വളർച്ചയും പുരോഗതിയും...
പ്രകൃതി വിരുദ്ധമായ വഴിയിലൂടെ പോയാൽ മനുഷ്യമനസ്സുകൾ പൊള്ളുന്ന മരുഭൂമികളായി മാറും. ആ വഴിയിലൂടെ പോവരുത്. ലൂത്വ് (അ) പുത്രിമാരോടൊപ്പം ഇബ്രാഹിം (അ) ന്റെ വീട്ടിൽ എത്തിച്ചേർന്നു. ഏഴ് വർഷം കൂടി അദ്ദേഹം ജീവിച്ചിരുന്നതായി ചില റിപ്പോർട്ടുകളിൽ കാണുന്നു...
ഫലസ്തീനിലെ ജനങ്ങൾക്കിടയിൽ താമസിച്ചു. അവിടെ വെച്ചു മരണപ്പെടുകയും ചെയ്തു. ഇബ്രാഹിം (അ) ന്റെ ഖബറിന്നരികിൽ തന്നെ ലൂത്വ് (അ) ഖബറടക്കപ്പെട്ടു. അതിന് ശേഷം സഹസ്രാബ്ദങ്ങൾ പലതും കടന്നുപോയി. ഫലസ്തീനിൽ എന്തുമാത്രം മാറ്റങ്ങളുണ്ടായി. ഒരു മാറ്റവുമില്ലാതെ ഏവർക്കും പാഠമായി ആ ചാവുകടൽ ഇന്നും അവിടെ നിലനിൽക്കുന്നു...
ലുത്വ് (അ)ന്റെ ഹഖ് ജാഹ് ബറകത്ത് കൊണ്ട് അല്ലാഹു സുബ്ഹാനഹുവതാല നമുക്ക് ഇരുലോക വിജയം പ്രദാനം ചെയ്യട്ടെ ...
ആമീൻ യാ റബ്ബൽ ആലമീൻ☝????
ലൂത്വ് നബി (അ)നും മറ്റു ഈ ചരിത്രത്തിൽ പരാമർശിച്ച എല്ലാ മഹാന്മാർക്കും മൂന്ന് ഫാതിഹ ഓതി ഹദിയ ചെയ്യണമെന്നു വിനീതമായി അഭ്യർത്ഥിക്കുന്നു...
ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു...
【 ലൂത്വ് നബി (അ) ചരിത്രം ഇവിടെ അവസാനിക്കുന്നു.】