Wednesday - 22 April, 2026 4-Dhu al-Qadah-1447

അലമാലകൾ സാക്ഷി

സ്പെയിനിൽ നിന്ന് പുതിയ വാർത്തകളറിയാൻ കാത്തിരിക്കുകയായിരുന്നു മൂസ. അപ്പോഴാണ് സൈനിക സഹായം ആവശ്യപ്പെട്ടു കൊണ്ടുള്ള ത്വാരീഖിന്റെ കത്ത്. 

ആകാംഷയോടെ മൂസ കത്ത് തുറന്നു വായിച്ചു. പിന്നെ ഒന്നും ആലോചിച്ചു നിന്നില്ല. ഒരുക്കിവെച്ച അയ്യായിരം സൈനികരെ സ്പെയിനിലേക്കയച്ചു. ദിവസം മൂന്ന് കഴിഞ്ഞപ്പോഴേക്കും അവർ എത്തി...


ഇതേ സമയം ഖൂത്ത്‌ സൈന്യം യുദ്ധഭൂമിയിലേക്കുള്ള വഴിയിലായിരുന്നു. അവർ ഇവിടെ എത്താൻ ഇനിയും നേരമെടുക്കും. ത്വാരീഖ് സമയം പാഴാക്കിയില്ല. സക്രിയമായ കാര്യങ്ങൾക്ക് വേണ്ടി അവസരം വിനയോഗിച്ചു. അനുയായികൾക്ക് പരിശീലനം നൽകുകയും ഉപദേശ നിർദേശങ്ങൾ നൽകുകയും ചെയ്തു...


ഇനിയൊരു തിരിച്ചുപൊക്കിനുള്ള ചിന്ത ആർക്കും ഉണ്ടാവരുത്: ഒന്നുകിൽ മരണം അല്ലെങ്കിൽ വിജയം. ഈയൊരു മാനസിക നിലയിലേക്ക് അവരെ എത്തിക്കാൻ ത്വാരീഖ് ഒരു പണി ഒപ്പിച്ചു. കപ്പൽ കത്തിച്ചു കളയുക..!!


ഓർഡർ കൊടുത്തതോടെ അനുയായികൾ കപ്പലിന് തീ കൊളുത്തി. തീ ആളിപ്പടർന്നു. കപ്പലിന്റെ എല്ല ഭാഗവും കത്തിക്കരിഞ്ഞു വീഴുന്നത് കണ്ട് ആരും പരിഭവപ്പെട്ടില്ല. ആശങ്ക പ്രകടിപ്പിച്ചതുമില്ല. പൊരുതി മരിക്കാൻ തന്നെ തീരുമാനിച്ചു...


ഖൂത്ത് സൈന്യം ലക്കാ താഴ്വരയിൽ എത്തിക്കൊണ്ടിരുന്നു. മൂന്നു ദിവസം പ്രത്യേകിച്ചു ഒന്നുമുണ്ടായില്ല. ഈ സമയം ഒരുക്കങ്ങൾക്കായി ഇരു വിഭാഗവും വിനിയോഗിച്ചു. നാലാം ദിവസം അങ്കക്കളത്തിലേക്ക്...


ത്വാരീഖ് അനുയായികൾക്ക് വിശ്വാസം ആവേശവും പകരം ഒരുഗ്രൻ പ്രഭാഷണം നടത്തി. 


"ഓ ജനങ്ങളെ.... എവിടെ അഭയ സ്ഥാനം?... നിങ്ങളുടെ പിന്നിൽ അലമാലകൾ അലതല്ലുന്ന സമുദ്രമാണ്. മുമ്പിൽ സർവസജ്ജരായി നിൽക്കുന്ന ശത്രുക്കളും. അല്ലാഹുവാണേ, സത്യസന്ധതയും ക്ഷമയുമല്ലാതെ നിങ്ങൾക്ക് വേറെ വഴിയില്ല. അറിയുക! നിങ്ങളീ ദ്വീപിൽ ലുബ്ധരുടെ തീന്മേശക്ക് മുമ്പിലിരിക്കുന്ന അനാഥ ബാലന്മാരെക്കാൾ കഷ്ടമാണ്. സർവായുധ സജ്ജരായി പ്രതിയോഗികൾ നിങ്ങളെ അഭിമുഖീകരിക്കുന്നു. അവർക്ക് ആയുധങ്ങളും ഭക്ഷ്യ വസ്തുക്കളും യഥേഷ്ടമുണ്ട്. നിങ്ങൾക്ക് ഭക്ഷ്യ വസ്തുകളില്ല. ശത്രുക്കളിൽ നിന്ന് പിടിച്ചെടുക്കുന്നതല്ലാതെ... ഈ ദരിദ്രവസ്ഥയിൽ വിജയം നേടാനാവാതെ കൂടുതൽ ദിനങ്ങൾ കഴിഞ്ഞു കടന്നാൽ നിങ്ങളുടെ കാറ്റ്‌ പോവും. നിങ്ങളോടുള്ള ഭീതി നിങ്ങളെ ആക്രമിക്കാനുള്ള ധീരതയായി മാറും. ഈ ദുസ്ഥിതിയിൽ നിന്ന് മുക്തി നേടാൻ ധീരോദാത്തമായി  പോരാടു. ഈ അക്രമി (റോഡറിക്)യോട് തന്റെ കെട്ടുറപ്പുള്ള നഗരമിതാ അദ്ദേഹത്തെ നിങ്ങൾക്ക് സമർപ്പിച്ചിരിക്കുന്നു. വീരമൃത്യു വരിക്കാൻ തയ്യാറായാൽ നിങ്ങൾക്കീ അവസരം ഉപയോഗപ്പെടുത്താം. നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു കാര്യങ്ങളിൽ നിന്ന് ഞാനൊരിക്കലും മുക്തനല്ല. മനുഷ്യ ജീവൻ ഭീഷണിയിലകപ്പെടുന്ന ഒരു പദ്ധതിക്കും നിങ്ങളെ ഞാൻ പ്രേരിപ്പിക്കില്ല. അത് ഞാൻ ആദ്യം എന്നിൽ നിന്ന് തുടങ്ങിയിട്ടല്ലാതെ...


അറിയുക, സ്വല്പകാലം സാഹസങ്ങൾ സഹിച്ചാൽ സുദീർഘകാലം നിങ്ങൾക്ക് സുഖങ്ങൾ ആസ്വദിക്കാം. അതുകൊണ്ട് നിങ്ങളെന്നെ മനസ്സാലെ വെറുക്കരുത്...


അല്ലാഹുവിന്റെ സഹായവും സംരക്ഷണവും നങ്ങൾക്കൊപ്പമുണ്ട്. നിങ്ങളുടെ ഈ മഹദ്കർമം ഇരുവീട്ടിലും അനശ്വര സ്മരണയായി മാറും. അറിയുക, നിങ്ങളെ ഞാൻ ഏതൊരു കാര്യത്തിലേക്ക് ക്ഷണിക്കുന്നുവോ അതിനാദ്യമായി ഉത്തരം നൽകുന്നവർ ഞാനാണ്. ഇരുവിഭാഗവും ഏറ്റുമുട്ടുമ്പോൾ ഞാൻ ക്രൂരനായ റോഡറികിനെ വകവരുത്തും. ഇൻശാ അല്ലാഹ്‌....


നിങ്ങളും എന്റെ കൂടെ പോരാട്ടത്തിൽ പങ്ക് ചേരൂ. റോഡറികിന്റെ വധത്തിനു ശേഷം ഞാൻ വധിക്കപ്പെട്ടാൽ അവന്റെ ശല്യം നിങ്ങൾക്കനുഭവിക്കേണ്ടി വരില്ല. നിങ്ങളുടെ നേതൃത്വമേല്പിക്കാൻ യോഗ്യരായ ബുദ്ദിമാൻമാരും ധീരന്മാരുമായ വ്യക്തികൾ നിങ്ങളിൽ കുറവല്ല. റോഡറിക് വധിക്കപ്പെടുന്നതിന്നു മുൻപ് ഞാൻ വധിക്കപ്പെട്ടാൽ എന്റെ ലക്ഷ്യം നിങ്ങളുടെ ബാധ്യതയാണ്. നിങ്ങളൊന്നിച്ചു അവനെതിരെ പോരാടുക. ഈ രാജ്യം മുഴുക്കെ കീഴടക്കുന്നതിനു തുല്യമാണ് റോഡറിക്കിനെ വധിക്കൽ. അവൻ കൊല്ലപ്പെട്ടാൽ അവരുടെ കരുത്ത് കുറയും. അവർ നിസ്സഹായരാകും...."


ത്വാരീഖിന്റെ വാക്കുകൾ മുസ്ലിംകളുടെ കർണപുടങ്ങളിലേക്ക് ഇരച്ചു കയറി ആവേശമായി, വിശ്വാസമായി അത് അന്തരങ്ങളിൽ വലയം പ്രാപിച്ചു. പിന്നെ താമസിച്ചില്ല...


ചീറ്റപ്പുലിയെപോലെ മുസ്ലിംപട ശത്രുമുഖത്തേക്ക് ചീറിയെടുത്തു. വാളുകൾ കൂട്ടിമുട്ടി. അസ്ത്രങ്ങൾ തലങ്ങും വിലങ്ങും ചീറിപ്പാഞ്ഞു. കാറ്റു വീശാൻ മടിച്ചു. അലമാലകൾ അടക്കം പാലിച്ചു... 


ജീവൻ മറന്നുള്ള മരണപോരാട്ടത്തിനിടയിൽ ത്വാരീഖ് അതാ യുദ്ധമുഖത്ത് ഒരു രൂപം കാണുന്നു....പുണ്യനബിയുടെ തിരുവദനം!!!!


ത്വരീഖിന് വിശ്വസിക്കാനായില്ല. പൂർണ ചന്ദ്രനേക്കാൾ പതിന്മടങ്ങ് ശോഭയോടെ തിളങ്ങി നിൽക്കുന്ന ആ മുഖത്ത് അദ്ദേഹം നിറമിഴികളോടെ നോക്കി നിന്നു. മനം കോരിത്തരിക്കുന്ന കാഴ്ച!!… അടക്കാനാവാത്ത ആനന്ദത്താൽ എന്ത് ചെയ്യണമെന്നറിയാതെ അദ്ദേഹം കുഴങ്ങി. 


"ത്വാരീഖ് മുന്നേറൂ...!!"


അവിടത്തെ കല്പന വന്നതോടെ ത്വാരീഖ് ഒറ്റക്കുതിപ്പ്....!