Wednesday - 22 April, 2026 4-Dhu al-Qadah-1447

എനിക്കൊരടി അങ്ങേക്കോ

അല്ലയോ മഹാരാജാവേ എനിക്കൊരബദ്ധം 

പിണഞ്ഞു തൊട്ടുമുന്നില്‍ സുഖം കണ്ടപ്പോള്‍ അതൊന്നാസ്വദിക്കണമെന്നുതോന്നി.

അങ്ങ് മലര്‍വാടിയില്‍ ഉല്ലസിക്കാന്‍ പോയ 

സന്ദര്‍ഭത്തിലാണ് ഈ മുറി തൂത്തു വാരാന്‍ 

ഞാനെത്തിയത്. എന്‍റെ അവിവേകമല്ലാതെന്തുപറയാന്‍ ... അങ്ങയുടെ സപ്രമഞ്ചത്തിന്റെ മനോഹാരിതയും മൃതുത്വവും എന്നെ വല്ലാതെ ആകര്‍ഷിച്ചു ...


എനിക്കതൊന്നു തൊട്ടു നോക്കാനാണ് ആദ്യം 

തോന്നിയത്. തൊട്ടപ്പോള്‍ ഒരുതരം വിഭ്രമാവസ്ഥ എന്നെ പിടികൂടി. ആ മൃദു മെത്തയില്‍ ഒന്ന് ശയിക്കണം അതായി എന്‍റെ ഒടുങ്ങാത്ത അഭിലാഷം. അങ്ങയുടെ ഭീമമായ ശിക്ഷകളെ കുറിച്ചൊന്നും ഞാനോര്‍ത്തില്ല. അതില്‍ 

കേറിക്കിടന്നങ്ങനെ ഉറങ്ങിപ്പോയി. അതാണ്‌ 

സംഭവിച്ചത്...


ദാസിയുടെ വിശദീകരണം കേട്ട് 

രാജാവ് പറഞ്ഞു, ഈ കഥയെല്ലാം നിന്‍റെ 

മുഖഭാവത്തില്‍നിന്നു തന്നെ എനിക്ക് മനസ്സിലായി. നീ അടികൊണ്ടയുടനെ ചിരിച്ചതെന്തിനാണെന്നാണ്

എനിക്ക് മനസ്സിലാകാത്തത് ...?


അതെ...  ഞാനീ ചെയ്ത അപരാതത്തിനു 

അങ്ങയില്‍ നിന്ന് കിട്ടുന്ന ശിക്ഷ 

അതികഠിനമായിരിക്കുമെന്ന് ഞാന്‍ 

കരുതിയിരുന്നു. എന്നാല്‍ ഈ പ്രഹരം 

കൊണ്ട് അതവസാനിച്ചു. ആ സന്തോഷം കൊണ്ടാണ് ഞാന്‍ ചിരിച്ചത് ...


‘’പിന്നെ നീ പോട്ടിക്കരഞ്ഞതെന്തിനാണ്...? ‘’


അത്.......അത് തിരുമേനീ....


ഞാൻ ഒരൊറ്റക്കാര്യം ഓർത്തുകൊണ്ടാണ്... അങ്ങയുടെ പരിതാപകരമായ അവസ്ഥ എനിക്ക് അങ്ങയില്‍നിന്നു കിട്ടിയ പ്രഹരത്തിനു ഒരു പരാതിയുമില്ല. നേരെമറിച്ച് 

സന്തോഷമേയുള്ളൂ.... 


കേവലം നിമിഷങ്ങൾ മാത്രം ഈ മൃതുല മെത്തയില്‍ വിശ്രമിച്ചതിനു 

എന്‍റെ യജമാനനായ അങ്ങയില്‍ 

നിന്നെനിക്കു ലഭിച്ചത് ഈ

പ്രഹരമാണ്. എന്നാല്‍ സ്ഥിരമായി 

ഈ മൃതുലമെത്തയില്‍ ശയിക്കുകയും 

സകലവിധ സുഖാഢംബരങ്ങളും 

ആസ്വദിക്കുകയും ചെയ്യുന്ന 

അങ്ങേയ്ക്ക്, അങ്ങയുടെയും 

എന്‍റെയും യജമാനനില്‍നിന്നും

ലഭിക്കുന്ന ശിക്ഷ എന്തായിരിക്കും...

ഈ ഒരു കര്യമോര്‍ത്തുകൊണ്ടാണ് 

ഞാന്‍ പൊട്ടിക്കരഞ്ഞുപോയത് ...


ഒരുനിമിഷം രാജാവ് പ്രതിമയെപോലെ 

നിശ്ചലനായി നിന്നുപോയി ...


ഒരിക്കലും പിറകോട്ടു തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ലാത്ത 

അദ്ദേഹത്തിനെ തന്‍റെ പൂര്‍വകാല 

ജീവിതത്തെ കുറിച്ചുള്ള സ്മരണകള്‍ 

വേട്ടയാടാന്‍ തുടങ്ങി... 

വെറും നശ്വരമായ ഐഹിക 

സുഖാഢംബരഭരങ്ങളെ   

വാരിപ്പുണര്‍ന്നുകൊണ്ട്, തന്‍റെ 

കീര്‍ത്തിക്കുവേണ്ടി രക്തച്ചൊരിച്ചില്‍ 

നടത്തികൊണ്ട് ഇത്രയുംകാലം ജീവിതം 

നയിച്ചു. ഇതുവരെ എല്ലാമൊരു 

ഹരമായിരുന്നു. ആസ്വാദകരമായ ജീവിതത്തെ വാരിപ്പുണരുന്നതിനിടയില്‍ 

പാരത്രീക ജീവിതത്തെക്കുറിച്ച് ഒട്ടും 

തന്നെ ചിന്തിച്ചില്ല. തന്‍റെയും 

ലോകത്തിന്റെയും യജമാനനായ 

അള്ളാഹു സുബുഹാനഹു വതാലയെ

കുറിച്ചു അല്പം പോലും ഓര്‍ത്തില്ല. ഇപ്പോള്‍ ഇതാ ഈ അടിമപ്പെണ്ണു തന്‍റെ കണ്ണ് 

തുറപ്പിച്ചിരിക്കുന്നു. അവള്‍ 

വലിയൊരു പാഠം  തന്നെ 

പഠിപ്പിച്ചിരിക്കുന്നു...


ഒരു നിമിഷ നേരം അവള്‍ ഈ മെത്തയില്‍ 

കിടന്നതിനു അവളുടെ യജമാനനില്‍

നിന്ന് പ്രഹരം കിട്ടി തനിക്കോ...?

 

ജീവിതത്തില്‍ ഇതേ വരെ സ്വന്തം 

സുഖം മാത്രമേ നോക്കിയിട്ടുള്ളൂ... 

അതിന് വേണ്ടി എന്ത് ത്യാഗവും സഹിച്ചു. 

മറ്റുള്ളവരുടെ രക്തത്തിലും കണ്ണുനീരിലും 

തന്‍റെ സുഖ മാളിക പടുത്തുയർത്തുന്നതില്‍ ഒട്ടും തന്നെ കുറ്റബോധം തോന്നിയിരുന്നില്ല.

എന്നാല്‍ ഇപ്പോള്‍ അവയെല്ലാം തന്‍റെ ഹൃദയത്തില്‍ വന്നടിക്കുകയാണ് ...


പൂര്‍വകാല ജീവിതത്തിലെ 

പാപപങ്കിലമായ നാളുകള്‍ ഇന്ന് 

തന്നെ വേട്ടയാടുകയാണ്...


രാജാവ് പിന്നെ ഒരക്ഷരം ഉരിയാടിയില്ല ...


അടിമപ്പെണ്ണിന്‍റെ വാക്കുകള്‍ 

വിഷലിപ്തമായ ശരങ്ങള്‍ 

പോലെ രാജാവിന്റെ ഹൃദയത്തെ

നീറ്റിച്ചു. ഊണിലും ഉറക്കത്തിലും

അദ്ദേഹത്തിന് താൽപര്യമില്ലാതായി. 

തന്‍റെ പാപങ്ങൾക്ക് എങ്ങിനെ

പ്രായശ്ചിത്തം ചെയ്യണമെന്നറിയാതെ അദ്ദേഹം കുഴഞ്ഞു ...


ഇത്രയും കാലം ഭൗതീക ജീവിതത്തിന്റെ മായിക ലഹരിയില്‍ ഉന്മത്തനായി 

നടക്കുകയായിരുന്ന രാജാവ് ... 

എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ

ഹൃദയത്തില്‍ പാശ്ചാത്താപത്തിന്റെ കൊച്ചോളങ്ങള്‍ അലയടിച്ചു തുടങ്ങി ... 


അല്ലാഹുവിന്‍റെ ഹിദായത്തിന് ഭാഗ്യം സിദ്ദിച്ചവര്‍ അവര്‍ എത്രതന്നെ

ദുര്‍വൃത്തരാണെങ്കിലും ശരി, ഒരു ചെറിയ 

സംഭവം മതി മഹത്തായ വഴിത്തിരിവ് 

സൃഷ്ടിക്കാന്‍ എന്നതിന്‍റെ ഏറ്റവും വലിയ 

ഉദാഹരണമാണ് ഇവിടെ കണ്ടത് ...


ഈ സംഭവത്തിനു ശേഷം ഒരിക്കലും 

തന്നെ രാജാവിനു മതിമറന്നു ഭൗതീക

സുഖലോലുപതയില്‍ ലയിക്കാന്‍ 

കഴിഞ്ഞിട്ടില്ല ... പുതിയ സാമ്രാജ്യങ്ങള്‍ 

വെട്ടിപിടിക്കണമെന്നുള്ള ആഗ്രഹംതന്നെ

ഇല്ലാതായി... ആഢംബരങ്ങളില്‍ നിന്ന്‍ 

അകലാന്‍ തന്നെ ദാഹമുണ്ടായി. എങ്കിലും 

ഐഹീകമായ കേടുപാടുകളില്‍ നിന്ന് 

പെട്ടന്നങ്ങ് വിട്ടുപോകാന്‍ അദ്ദേഹത്തിന്

സാധിച്ചില്ല ...


ഒരു വലിയ സാമ്രാജ്യത്തിന്റെ 

അധിപനല്ലേ പെട്ടെന്നങ്ങ് പ്രജകളെ 

അനാധമാക്കുവാന്‍ പറ്റുമോ...?

ഈയൊരു ചിന്ത കൊണ്ടുമാത്രം 

അദ്ദേഹം ഭരണത്തില്‍ തുടര്‍ന്നു.

രാജാവായി പ്രജകളുടെ ക്ഷേമങ്ങള്‍ 

നോക്കി ജീവിക്കുന്നതും


പുണ്യമല്ലേ ...

ആ നിലക്കായി പിന്നെ അദ്ദേഹത്തിന്‍റെ 

ചിന്ത. തന്‍റെ പ്രജകളെ അകമഴിഞ്ഞ് 

സ്നേഹിക്കുകയും, അവരുടെ 

കണ്ണുനീരൊപ്പുകയും, വിഷമതകള്‍ 

പരിഹരിക്കുകയും ചെയ്തുകൊണ്ട് 

മഹാരാജാവ് നാളുകള്‍ നീക്കി ...


തിരക്കിട്ട രാജ്യകാര്യങ്ങൾക്കിടയില്‍നിന്നും

നമസ്കരിക്കാനും, ഖുര്‍ആന്‍ പാരായണം ചെയ്യാനും മറ്റു ഇബാദത്ത്കള്‍ക്കും 

അദ്ദേഹം സമയം കണ്ടെത്തി ...