അലി (റ)വുമായി വിവാഹം

 ഫാത്വിമ ബീവി (റ) യെ വിവാഹം കഴിക്കാൻ പലരും ആഗ്രഹിക്കുകയും, ചിലർ ആവശ്യപ്പെടുകയും ചെയ്തിരുന്നെങ്കിലും അത്തരം മാന്യന്മാരോടൊക്കെ അവരർഹിക്കുന്ന മാന്യതയിൽ തന്നെ നബി  (സ) മടക്കി ... 


അപ്പോഴൊക്കെയും തിരുമനസ്സിൽ അലി (റ)  ആയിരുന്നു.  ഹിജ്റ:  രണ്ടാം വർഷം തന്റെ മകളെ അലി (റ)വിന് ചെയ്ത് കൊടുക്കാൻ തിരുദൂതർ (സ) തീരുമാനിച്ചു. അലി (റ) അല്ലാഹുവിന് ശുക്ർ ചെയ്തു.   തിരു ഉപദേശപ്രകാരം പടയങ്കി വിറ്റു. 400 ദിർഹം മഹ്റ് കൊടുത്തു. ആ നിക്കാഹ് പ്രമുഖരെല്ലാം  ഒത്തുകൂടി നബി (സ) ഖുത്വുബഃ നടത്തി ...


അങ്ങനെ തിരുനബി (സ) യുടെ പൊന്നുമോൾ അലി (റ)വിന്റെ വീട്ടിലേക്ക്  താമസം മാറേണ്ടിവന്നു.  ഒരു മുടഞ്ഞ കട്ടിൽ, ഈത്തപ്പന നാര് നിറച്ച തലയിണ, ഒരു തോൽപാത്രം, ഒരു കപ്പ് ഇങ്ങനെ ഏതാനും  ഉപകരണങ്ങൾ മാത്രം അതായിരുന്നു ആ വീട്ടിലുണ്ടായിരുന്നത്.  നമ്മുടെ അടുക്കളയിലെ നൂറുക്കണക്കിന് ഉപകരണങ്ങൾ നോക്കുക സയ്യിദത്തുനാ ഫാത്വിമ (റ) യുടെ വീട്ടിലെ ഗൃഹോപകരണങ്ങളും ...   


ഉപ്പയിൽനിന്ന് അൽപം വിട്ടാണെങ്കിലും ആ അകൽച്ച മകൾക്കോ മകളെ പിരിഞ്ഞത് ഉപ്പക്കോ സഹിക്കാനായില്ല. മകൾ അടുത്തായിരുന്നെങ്കിലെന്ന് ഉപ്പ കൊതിച്ചു. ഉപ്പയെ എപ്പോഴും കാണാൻ പൊന്നുമോളും കൊതിച്ചു.  ഹാരിസതബ്നു നുഹ്മാൻ (റ) എന്നിവർക്ക് ഏതാനും വീടുകൾ പള്ളിക്കടുത്തുണ്ടായിരുന്നു. ഹാരിസ (റ) ആ ഉപ്പയുടെയും മകളുടെയും വിഷമങ്ങൾ മനസ്സിലാക്കി. അദ്ദേഹം തിരുദൂതരോട് തന്റെ ഒരു വീട് തരാം എനിക്കുള്ളതെല്ലാം അല്ലാഹുവിനും അല്ലാഹുവിന്റെ റസൂലിനുമുള്ളതാണ്. അവിടുന്ന് ഫാത്വിമ (റ)യെ ഇങ്ങോട്ട് താമസിപ്പിക്കുക എന്ന് പറഞ്ഞു ... 


നബി (സ) പറഞ്ഞു:  നീ പറഞ്ഞത് സത്യമാണ്. നിനക്ക് അല്ലാഹു ബറകത്ത് ചെയ്യട്ടെ. അങ്ങനെ ബീവി (റ) ഹാരിസ (റ) കൊടുത്ത വീട്ടിലേക്ക് ഉപ്പാക്ക് കാണാവുന്നിടത്തേക്ക് താമസം മാറ്റി ... 


തന്റെ പൊന്നുമോളെ അതിരില്ലാതെ സ്നേഹിക്കുന്ന ആ വാത്സല്യനിധിയായ പിതാവ് എല്ലാ പ്രഭാതത്തിലും മകളെക്കൊള്ളെ നോക്കും. സുബ്ഹി ബാങ്ക് കേട്ടാൽ ആ വാതിൽകട്ടിലിൽ പിടിച്ച് ഫാത്വിമ  (റ)യെ നോക്കും. ആദ്യമായി കൺകുളിർക്കെ കാണും. തിരുനബി (സ) ഏത് യാത്ര കഴിഞ്ഞ് വന്നാലും പള്ളിയിൽ കയറി രണ്ട് റക്അത്ത് നിസ്കരിക്കും. എന്നിട്ട് ഫാത്വിമ (റ)യെ കൊള്ളെ മുന്നിടും. അവിടെ കുറെ നേരം ഇരിക്കും. ശേഷമേ ഭാര്യയുടെ സമീപത്തേക്ക് പോകുകയുള്ളൂ ...


മുഹമ്മദുബ്ന് ഖൈസ്വ് (റ) എന്നിവരിൽനിന്ന് റിപ്പോർട്ട് ചെയ്യുന്നു. ഒരിക്കൽ നബി (സ) എങ്ങോട്ടോ യാത്ര പുറപ്പെട്ടു. കൂടെ  അലി (റ)വുമുണ്ട് അപ്പോൾ ഫാത്വിമ (റ)ക്ക് രണ്ട് വളയും കാതിൽ ഇടുന്ന രണ്ട് ആഭരണങ്ങളും ലഭിച്ചു ...


ഫാത്വിമ (റ) അത് തന്റെ പിതാവും ഭർത്താവും വരുമ്പോൾ കാണാനായി ചുമരിൽ തൂക്കി. അവർ വന്നു  പൊന്നുപ്പ ഇത് കണ്ടു അവിടുന്ന് ഖനപ്പിച്ച മുഖവുമായി പള്ളിയിലേക്ക്  പോയി. ഉപ്പയുടെ മോൾക്ക് ഇത് മനസ്സിലായി തന്റെ ഉപ്പാക്ക് ഇതൊന്നും ഇഷ്ടപ്പെട്ടില്ല ... 


മോൾക്ക് ഒരു ദുഃഖവും തോന്നിയില്ല. മോൾ അതെല്ലാം ഊരിയെടുത്തു ഉപ്പയെക്കൊള്ളെ കൊടുത്തയച്ചു. കൊണ്ടുപോകുന്ന ആളോട് ഫാത്വിമ (റ) പറഞ്ഞു:  


നീ റസൂലിനോട് മകൾ സലാം പറഞ്ഞിട്ടുണ്ടെന്ന് പറയണം. ഇക്കാണുന്നതെല്ലാം അല്ലാഹുവിന്റെ മാർഗത്തിൽ വിനിയോഗിക്കാനും പറയണം. 


ദൂതൻ അത് നിറവേറ്റി ...


ഉപ്പ പറഞ്ഞു;  മോളങ്ങനെ ചെയ്തോ ? മോളുടെ പിതാവ് തന്നെ ദണ്ഡം .... ദുനിയാവ് മുഹമ്മദിനില്ല. മുഹമ്മദിന്റെ കുടുംബത്തിനുമില്ല. അല്ലാഹുവിന്റെയടുക്കൽ ഒരു കൊതുകിന്റെ ചിറകിന്റെ സ്ഥാനം ദുനിയാവിന് ഉണ്ടായിരുന്നെങ്കിൽ സത്യനിഷേധിക്ക് ഒരു ഇറക്ക് വെള്ളം അല്ലാഹു നൽകുമായിരുന്നില്ല ...


 
Islamic Knowledge in Malayalam
ഇസ്ലാമിക വിജ്ഞാനം | Islamic Knowledge in Malayalam
Public group · 2100+ members
Join Group
ٱلسَّلَامُ عَلَيْكُمْ‎
ഇത് ഇസ്ലാമിക വിജ്ഞാനം ഷെയർ ചെയ്യാൻ വേണ്ടിയുളള ഗ്രുപ്പ്ആണ്.
This group is created to share Islamic Knowledge in Malayalm
 

More Posts

വീട്ടിൽ തീ പൂട്ടാത്ത നാളുകൾ ഉപ്പയുടെ വഫാത്ത് വഫാത്ത് അലി ഇബ്നു അബിത്വാലിബ് (റ) ചരിത്രം : മുഖവുര അലി (റ) വിന്റെ കുടുംബം അബൂബക്കർ സിദ്ധീഖ് (റ) ചരിത്രം : മുഖവുര അബൂബക്കർ സിദ്ധീഖ് (റ) ചരിത്രം : ഞാൻ വിശ്വസിക്കുന്നു അബൂബക്കർ സിദ്ധീഖ് (റ) ചരിത്രം : സിദ്ദീഖെന്ന സ്ഥാനം ...(2) ആഇശ (റ) ചരിത്രം : മുഖവുര ത്വാരീഖ് ബിൻ സിയാദ് (റ) ചരിത്രം : മുഖവുര ലുഖ്മാനുൽ ഹഖീം (റ) ചരിത്രം : മുഖവുര അസൂറാ ബീവി (റ) ചരിത്രം : മുഖവുര ഇബ്രാഹീമിബ്നു അദ്ഹം (റ) ചരിത്രം : മുഖവുര അബൂബക്കർ സിദ്ധീഖ് (റ) ചരിത്രം : സിദ്ദീഖെന്ന സ്ഥാനം ...(1) ഉമറുബ്നുൽ ഖത്വാബ് (റ) ചരിത്രം : മുഖവുര ഉസ്മാനുബ്നു അഫ്ഫാൻ (റ) ചരിത്രം : മുഖവുര ഉമർ (റ) വരുന്നേ ...(1) ഉമർ (റ) വരുന്നേ ...(2) റുഖിയ്യ ബീവി (റ) ...(2) റുഖിയ്യ ബീവി (റ) ...(3) വിവാഹം ...(2) വിവാഹം ...(1) നമ്മുടെ ഉമ്മ, ഉമ്മുൽ മുഹ്മിനീൻ അതിശയിപ്പിക്കുന്ന കുട്ടി മദീനയിലേക്ക് വീട് വിദ്യാർത്ഥിനി ജീവിതം പഠനത്തിനു വേണ്ടി എല്ലാം നബി (സ)ക്കു വേണ്ടി മാല വീണു പോയി