നിസ്‌കാരങ്ങളില്‍ ഓതേണ്ട  പ്രത്യേക സൂറത്തുകള്‍

എല്ലാ നിസ്‌കാരങ്ങളിലും ആദ്യത്തെ രണ്ടു റക്അത്തുകളില്‍ സൂറത്ത് ഓതല്‍ പ്രത്യേകം സുന്നത്താണല്ലോ. എന്നാല്‍ ചില നിസ്‌കാരങ്ങളില്‍ ചിലസൂറത്തുകള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്...


വെള്ളിയാഴ്ച മഗ്‌രിബില്‍ ഖുല്‍യാ അയ്യുഹല്‍ കാഫിറൂന്‍, ഖുല്‍ഹുവല്ലാഹു അഹദ് എന്നിവയും, എല്ലാ ദിവസവും സുബ്ഹിന്റെ മുമ്പുള്ള രണ്ട് റക്അത്ത് സുന്നത്ത് നിസ്‌കാരം, മഗ്‌രിബിനു ശേഷമുള്ള രണ്ട് റക്അത്ത്, ത്വവാഫിന്റെ സുന്നത്ത് നിസ്‌കാരം, തഹിയ്യത്ത്, ഇസ്തിഖാറത്ത്, ഇഹ്‌റാമിന്റെ സുന്നത്ത് എന്നീ നിസ്‌കാരങ്ങളിലും യാത്രക്കാരുടെ നിസ്‌കാരങ്ങളിലും ഈ രണ്ട് സൂറത്തുകള്‍ പ്രത്യേകം സുന്നത്താണ്...


സുബ്ഹിന്റെ മുമ്പുള്ള റവാതിബു സുന്നത്തില്‍ അലം നശ്‌റഹ്, അലംതറ കെയ്ഫ എന്നീ സൂറത്തുകള്‍ പാരായണം ചെയ്യുന്നതിന്റെ പ്രാധാന്യം ഹദീസുകളില്‍ കാണാന്‍ സാധിക്കും. പതിവായി സുബ്ഹിന്റെ മുമ്പുള്ള സുന്നത്ത് നിസ്‌കാരത്തില്‍ യഥാക്രമം ഈ രണ്ട് സൂറത്തുകള്‍ ഓതുന്ന വ്യക്തിക്ക് ബാസൂര്‍ (മൂലക്കുരു) രോഗത്തില്‍ നിന്ന് മോചനം ലഭിക്കുമെന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്... (ഫത്ഹുല്‍ മുഈന്‍ 73).


ഈ സുന്നത്ത് നിസ്‌കാരത്തില്‍ ഈ രണ്ടു സൂറത്തുകള്‍ ഓതുന്നവന് ശത്രുവിന്റെ അക്രമം ഏല്‍ക്കുകയില്ലെന്നു ഇമാം ഗസ്സാലി(റ) ഉദ്ധരിച്ചിട്ടുണ്ട്... (ഇആനത്ത് 1/246)


അതിനാല്‍ സുബ്ഹിന്റെ മുമ്പുള്ള സുന്നത്ത് നിസ്‌കാരത്തില്‍ ആദ്യത്തെ റക്അത്തില്‍ അലം നശ്‌റഹ്, അല്‍ കാഫിറൂന്‍, അലംതറകൈഫ, ഇഖ്‌ലാസ് എന്നിങ്ങനെ രണ്ടു സൂറത്തുകള്‍ ചേര്‍ത്തി ഓതലാണ് ഉത്തമം... (ഫത്ഹുല്‍ മുഈന്‍)


വിത്‌റ് നിസ്‌കാരത്തില്‍ മൂന്ന് റക്അത്തുകളില്‍ ആദ്യത്തേതില്‍ സബ്ബിഹിസ്മയും രണ്ടാമത്തേതില്‍ കാഫിറൂനയും അവസാനത്തേതില്‍ ഇഖ്‌ലാസ്, മുഅവ്വിദതൈനി എന്നിവയും ഓതല്‍ പ്രത്യേകം സുന്നത്തുണ്ട്. വിത്‌റ് മൂന്നില്‍ ചുരുക്കുന്നവര്‍ ആ റക് അത്തിലും കൂടുതല്‍ നിസ്‌കരിക്കുന്നവര്‍ ഒടുവിലത്തെ മൂന്ന് റക്അത്തിലും ആ സൂറത്തുകള്‍ ഓതണം...


ളുഹ്റിലും സുബ്ഹിലും സൂറത്തുല്‍ ഹുജറാത്ത് മുതല്‍ നൂന്‍ വരെയുള്ള സൂറത്തുകളില്‍ ഏതെങ്കിലും ഒന്ന് ഓതല്‍ സുന്നത്താണ്.


അസറിലും ഇശാഇലും അമ്മ സൂറത്ത് മുതല്‍ ളുഹാ വരെയും


മഗ്-രിബില്‍ ളുഹാ മുതല്‍ നാസ് വരെയുള്ള സൂറത്തുമാണ് ഓതേണ്ടത്.


വെള്ളിയാഴ്ച സുബ്ഹിക്ക് ഓതല്‍ സുന്നത്തുള്ളതായി ശാഫീ മദ്ഹബില്‍ സ്ഥിരപ്പെട്ടത് അലിഫ് ലാം മീം സജദയും ഹല്‍ അതാകയുമാണ്. ആവ ഓതുന്നില്ലെങ്കില്‍ സബ്ബിഹിസ്മയും ഹല്‍ അതാകയും ഓതണം. അല്ലെങ്കില്‍ കാഫിറൂനയും ഇഖ്ലാസുമാണ് ഓതേണ്ടത്... 



 
Islamic Knowledge in Malayalam
ഇസ്ലാമിക വിജ്ഞാനം | Islamic Knowledge in Malayalam
Public group · 2100+ members
Join Group
ٱلسَّلَامُ عَلَيْكُمْ‎
ഇത് ഇസ്ലാമിക വിജ്ഞാനം ഷെയർ ചെയ്യാൻ വേണ്ടിയുളള ഗ്രുപ്പ്ആണ്.
This group is created to share Islamic Knowledge in Malayalm
 

More Posts

സൂറത്തുല്‍ ഫത്ഹിന്റെ മഹത്വങ്ങള്‍ സൂറത്തുല്‍ ഇന്‍ശിഖാഖ്, ഇന്‍സാന്‍ മഹത്വങ്ങള്‍ സൂറത്തുല്‍ വള്ളുഹാ മഹത്വങ്ങള്‍ സൂറത്തുല്‍ അലംനഷ്‌റഹ് മഹത്വങ്ങള്‍ സൂറത്തുല്‍ ഖദ്‌റിന്റെ മഹത്വങ്ങള്‍ സൂറത്തുല്‍ കൗസറിന്റെ മഹത്വങ്ങള്‍ സൂറത്തുല്‍ ഇഖ്‌ലാസ് മഹത്വങ്ങള്‍ സൂറത്തുല്‍ ഇഖ്‌ലാസ് മഹത്വങ്ങള്‍ (2) ഖുര്‍ആന്‍ പാരായണത്തിന് ഏറ്റവും നല്ല സമയം സൂറത്തുല്‍ ഫാത്തിഹ മഹത്വവും പ്രാധാന്യവും ബിസ്മിയുടെ പ്രയോജനങ്ങള്‍ സൂറത്തുല്‍ ഫാത്തിഹ മഹത്വവും പ്രാധാന്യവും (2) സൂറത്തു യാസീന്‍ മഹത്വവും പ്രതിഫലവും സൂറത്തു ആലുഇംറാന്റെ ഫലങ്ങള്‍ ഒറ്റനോട്ടത്തില്‍ സൂറത്തുൽ മുൽക്ക് ഗുണങ്ങള്‍ ഒറ്റനോട്ടത്തില്‍ സൂറത്തുല്‍ അന്നാസിയാത്തിന്റെ സവിശേഷതകള്‍ ഖുര്‍ആന്‍ പാരായണത്തിന്റെ മര്യാദകള്‍ സൂറത്തുകളുടെ സവിശേഷതകള്‍ സൂറത്തുല്‍ ബഖറ: മഹത്വങ്ങള്‍: ആയത്തുല്‍ കുര്‍സിയ്യിന്റെ ശ്രേഷ്ഠത ആയത്തുല്‍ കുര്‍സിയ്യിന്റെ ശ്രേഷ്ഠത (2) ആമന റസൂലു : മഹത്വവും പ്രാധാന്യവും അല്‍കഹ്ഫ് മഹത്വവും പ്രതിഫലവും സൂറത്തുല്‍ വാഖിഅ മഹത്വവും പ്രധാന്യവും വിമോചനത്തിന്റെ സബ്ഉല്‍ മുന്‍ജിയാത്ത് നിത്യവും ആവര്‍ത്തിക്കേണ്ട സൂറത്തുകളും സൂക്തങ്ങളും പ്ലാസ്റ്റര്‍ ഇട്ടാല്‍ മരുഭൂമിയിലെ യാത്രക്കാരൻ (3) യഅ്ഖൂബ് നബി (അ) ചരിത്രം : മുഖവുര മരുഭൂമിയിലെ യാത്രക്കാരൻ (2)