റാഹീൽ (റ) അഥവ റാഹേൽ. പ്രവാചക പത്നിയാണവർ. യഅ്ഖൂബ് (അ)ന്റെ ഏറ്റവും പ്രിയങ്കരിയായ ഭാര്യ. അവർക്കിടയിൽ സ്നേഹത്തിന്റെ സാഗരം അലയടിക്കുകയായിരുന്നു. കാലം അതിന് സാക്ഷി നിന്നു.
യൂസുഫ് എന്ന കുഞ്ഞ് ജനിച്ചതോടെ സ്നേഹ സാഗരത്തിന്റെ ആഴം വർദ്ധിച്ചു. റാഹീലിന് മകനോടുള്ള സ്നേഹം എങ്ങനെ വർണ്ണിക്കും. ഏറെക്കാലം കരഞ്ഞ് പ്രാർത്ഥിച്ച് കിട്ടിയ മോൻ. ഈ മോൻ എന്തൊരു സൗന്ദര്യം.! നിലത്ത് വെക്കാൻ തോന്നുന്നില്ല. മുലയൂട്ടി, താരാട്ട് പാടിയുറക്കി. ഏറെ ലാളിച്ചു വളർത്തി. കവിളിൽ മുത്തം നൽകി...
റാഹിലും മോനും പെണ്ണുങ്ങളുടെ സംസാര വിഷയമാണ്. യഅ്ഖൂബ്(അ), റാഹീൽ (റ), യൂസുഫ്(അ) ഇവരെല്ലാം പടപ്പുകളാണ്. പാപ്പുകൾക്കിടയിലെ സ്നേഹം. യഥാർത്ഥ സ്നേഹം അതല്ല. അല്ലാഹുﷻനോടുള്ള സ്നേഹം അതാണ് യഥാർത്ഥ സ്നേഹം. ശാശ്വത സ്നേഹം...
പടപ്പുകളെ സ്നേഹിക്കാം അല്ലഹുﷻന്റെ തൃപ്തിക്കു വേണ്ടി. യഅ്ഖൂബ്(അ), റഹീല, യൂസുഫ്(അ) എന്നിവർക്കിടയിലെ സ്നേഹം അല്ലാഹുﷻന്റെ പൊരുത്തത്തിനു വേണ്ടിയാണ്. അതവർക്ക് ലഭിക്കുകയും ചെയ്തു...
ലോകം ഇവരുടെ ചരിത്രത്തിൽ നിന്ന് മഹത്തായ പാഠം പഠിക്കേണ്ടതുണ്ട്. സ്നേഹത്തിന്റെ പാഠം തന്നെ. സ്നേഹം ദുഃഖമായി മാറും അങ്ങനെ മാറിയാലും പിടിച്ചു നിൽക്കാൾ കഴിവണം. പതറി വീണുപോവരുത്. സ്നേഹം കൊണ്ട് മനുഷ്യൻ വീർപ്പ് മുട്ടിപ്പോവരുത്...
ദുഃഖം വരാനുള്ള സാധ്യത അവർ കാണുകയേയില്ല. അത് കാണാൻ കഴിയണം. കാണാൻ കഴിഞ്ഞാൽ സ്വയം നിയന്ത്രിക്കാൻ കഴിയും. കാണാൻ കഴിഞ്ഞില്ലെങ്കിൽ തകർന്നുവീണുപോകാം. സ്നേഹം ദുഃഖത്തിന് വഴിമാറുന്ന സംഭവമാണ് ഇനി പറയാൻ പോകുന്നത്...
ഭാര്യയെ വല്ലാതെ സ്നേഹിക്കുന്ന ഭർത്താവിനും ഭർത്താവിനെ അഗാധമായി സ്നേഹിക്കുന്ന ഭാര്യയും മക്കളെ അതിയായി സ്നേഹിക്കുന്ന മാതാപിതാക്കൾക്കും പാഠമാവാൻ വേണ്ടിയാണ് ഈ രംഗം ഇവിടെ അവതരിപ്പിക്കുന്നത്...
എല്ലാവരെയും സന്തോഷ ഭരിതമാക്കുന്നതായിരുന്നു ആ വാർത്ത. റാഹീൽ രണ്ടാമതും ഗർഭം ധരിച്ചിരിക്കുന്നു. യഅ്ഖൂബ്(അ)നും ഭാര്യമാർക്കും മക്കൾക്കും മറ്റ് ബന്ധുക്കൾക്കുമെല്ലാം ആനന്ദം നൽകുന്ന വാർത്ത...
യൂസുഫ് മോനെപ്പോലെ മറ്റൊരു കുഞ്ഞ്. ഗർഭകാലത്ത് ക്ഷീണവും അവശതയുമൊക്കെ അല്പം കൂടുതലായി അനുഭവപ്പെട്ടു. മാസങ്ങൾ കൊഴിഞ്ഞു തീർന്നു.പ്രസവ സമയമായി. ബുദ്ധിമുട്ട് കൂടുതലായിരുന്നു. പ്രസവം നടന്നു. ആൺ കുത്ത് തന്നെ...
ഒരു പുത്രനെ കൂടി കിട്ടിയതിൽ സന്തോഷമുണ്ട്. പക്ഷേ സന്തോഷത്തെ മൂടികെട്ടുന്ന ദുഃഖം വന്നു. റാഹിൽ തീരെ അവശയായിരുന്നു. മരുന്നുകൾ നൽകുന്നു. നന്നായി പരിപാലിക്കുന്നുണ്ട്. മോൻ പേരിട്ടു. ബിൻയാമീൻ...
റാഹീലിന് മക്കളെ കണ്ട് മതിയായിട്ടില്ല. സ്നേഹിച്ചു മതി വന്നിട്ടില്ല. പക്ഷേ സമയം തീർന്നു പോയി. ആയുസ്സിന്റെ ദൈർഘ്യം അവസാനിച്ചു. ശ്വാസഗതി വർദ്ധിച്ചു. അനുവദിക്കപ്പെട്ട ശ്വാസങ്ങൾ വലിച്ചു തീർക്കുകയാണ്. ഉൽക്കണ്ഠയാണെവിടെയും ഇളം തെന്നൽ പോലെ ആത്മാവ് കടന്നു പോയി. റാഹീൽ (റ) വഫാത്തായി...
ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ...