ആദം (അ), ഹവ്വ (റ) ദമ്പതിമാരുടെ ഓമന മകനായിരുന്നു ഹാബീൽ. ആ കുട്ടിയാണ് ലോകത്ത് ആദ്യമായി വധിക്കപ്പെട്ട മനുഷ്യൻ. മാതാപിതാക്കൾ കടുത്ത ദുഃഖത്തിലായി. ഒന്ന് മന്ദഹസിക്കാൻ പോലും വയ്യാത്ത അവസ്ഥ. സംവത്സരങ്ങളോളം ദുഃഖക്കടലിലായിരുന്നു. പിന്നെ അല്ലാഹുﷻവിൽ നിന്ന് ആശ്വാസ സന്ദേശം വന്നു. യോഗ്യനായ പുത്രന്റെ പിറവി. പകരം കിട്ടിയ കുട്ടിയാണ് ശീസ് (അ)...
പൗരാണിക കാലത്ത് മനുഷ്യവർഗ്ഗത്തിന് സന്മാർഗ്ഗത്തിന്റെ പ്രകാശം കാണിച്ചു കൊടുത്ത രണ്ടു മഹാ പ്രവാചകന്മാർ. ശീസ് (അ) ഇദ് രീസ് (അ). ഇരുട്ടിന്റെ ശക്തികളായ ഖാബീൽ വംശചർക്കെതിരെ ഇദ് രീസ് (അ) നടത്തിയ പോരാട്ടങ്ങൾ. ആദ്യമായി പേന കെണ്ടെഴുതി, ആദ്യമായി ഉടുപ്പ് തുന്നിയുണ്ടാക്കി, വാളും പരിചയുമായി യുദ്ധം ചെയ്ത ഒന്നാമത്തെ പോരാളി, ആദ്യ കുതിര സവാരിക്കാരൻ.... അങ്ങനെ നിരവധി മേഖലകളിൽ ഇദ് രീസ് (അ) ഒന്നാമനാണ്.
അവരുടെ ചരിത്രം വായിക്കുന്ന ഏതൊരു വിശ്വാസിയും ഗൗരവത്തോടെ മനസ്സിലാക്കേണ്ട ഒരു കാര്യം മേൽ പ്രവാചകന്മാരുടെ സമുദായം വഴിപിഴക്കാനുണ്ടായ കാരണങ്ങളാണ്. പിശാച് അവരെ വഞ്ചിച്ചു. അവന്റെ ചതിക്കുഴിയിൽ വീഴാതെ രക്ഷ നേടാൻ നിരന്തരം ഖുർആൻ നമ്മോട് ഉദ്ബോധിപ്പിക്കുന്നു. പിശാച് പല രൂപത്തിലും നമ്മുടെ മുമ്പിൽ പ്രത്യക്ഷപ്പെടും ...
വിശ്വാസമെന്ന ആയുധം നാം മൂർച്ച കൂട്ടിക്കൊണ്ടിരിക്കണം. ശരീരേച്ഛകൾ കൈവെടിയണം. ആഖിബത്ത് നന്നാവണം. അതാണ് പ്രധാനം...
അല്ലാഹുﷻ സുബ്ഹാനഹുവതാല നമ്മുടെ ആഖിബത്ത് നന്നാക്കി തരട്ടേ....
ആമീൻ യാ റബ്ബൽ ആലമീൻ
മനുഷ്യവർഗ്ഗത്തെ സന്മാർഗത്തിലേക്ക് വഴി നടത്തിയ രണ്ടു മഹാപ്രവാചകന്മാരുടെ ചരിത്രം ജനങ്ങളിലേക്ക് എത്തിക്കാൻ പരിശ്രമിക്കുകയാണ്
ان شاء الله
അല്ലാഹുﷻ ഇതൊരു സൽക്കർമ്മമായി സ്വീകരിക്കട്ടെ ...
ആമീൻ യാ റബ്ബൽ ആലമീൻ