മനുഷ്യകുലത്തെ നേർമാർഗ്ഗത്തിലേക്കു ക്ഷണിച്ചു കൊണ്ട് ലക്ഷത്തിൽപരം പ്രവാചകന്മാർ ലോകത്തു വന്നു. ഇതിൽ ഇരുപത്തിയഞ്ച് പ്രവാചകന്മാരെ ഖുർആൻ പരിചയപ്പെടുത്തുന്നു...
ഖലീലുല്ലാഹി ഇബ്റാഹീം(അ)... ഇബ്റാഹീം(അ) ന്റെ രണ്ടു പുത്രന്മാരിൽ ഒരാളാണ് ഇസ്ഹാഖ് (അ). അവരിൽ നിന്നുത്ഭവിച്ച് സഹസ്രാബ്ദങ്ങളിലൂടെ ഒഴുകി വന്ന മനുഷവർഗ്ഗത്തിന്റെ രണ്ടു കൈവഴികൾ. സന്മാർഗം തേടുന്നവർ ആ കൈവഴികളുടെ ചരിത്രമറിയണം. അത് പറയാനുള്ള ഒരെളിയ ശ്രമമാണ് ഇവിടെ നടത്തിയിരിക്കുന്നത്...
ഇബ്റാഹീം നബി (അ) ന്റെ മക്കൾ. ഇസ്മാഈൽ, ഇസ്ഹാഖ്. ഇസ്മാഈൽ നബിൽ (അ) ന്റെ ചരിത്രം നാം പഠിച്ചു കഴിഞ്ഞു. ഇസ്ഹാഖ് നബി (അ)ന്റെ ചരിത്രമാണിവിടെ ഇനി പറയുന്നത്...
ഇസ്മാഈൽ(അ) മക്കയിലും ഇസ്ഹാഖ്(അ) മും ഭാര്യ റുഫഖയും ഫലസ്തീനിലെ ഹെബ്രോണിൽ ഇബ്റാഹീം നബി (അ) ന്റെ ചാരത്തും വിശാലമായ പള്ളിക്കകത്തെ കമനീയമായലങ്കരിച്ച മഖാമുകളിൽ അന്ത്യവിശ്രമം കൊള്ളുന്നു...
ഇസ്ഹാഖ്(അ)ന്റെ പരമ്പരയിൽ വരുന്ന ഒട്ടനേകം പ്രവാചകന്മാർ. അവർക്കു നേരെയുള്ള ഇസ്രാഈല്യരുടെ മനോഭാവം. എല്ലാം വായിച്ചറിയുക. ചരിത്രമുത്തുകൾ തേടുന്നവർക്ക് ഈ ചരിത്രം ഒരനുഗ്രഹമായിരിക്കും. വായന ഹൃദ്യമാവട്ടെ! അല്ലാഹു ﷻ ഇതൊരു സൽകർമ്മമായി സ്വീകരിക്കട്ടെ..!
ആമീൻ യാ റബ്ബൽ ആലമീൻ...