പിതവും പുത്രനും തമ്മിൽ അകന്നുനിന്നത് എത്ര കൊല്ലമാണ്? ഒരു റിപ്പോർട്ട് അനുസരിച്ച് എൺപത് കൊല്ലം. എൺപത്തിമൂന്ന് കൊല്ലം എന്നും റിപ്പോർട്ടുണ്ട്. മുപ്പത്തഞ്ച് കൊല്ലം എന്ന് പറയപ്പെട്ടിട്ടുണ്ട്. അഹ്ലുകിത്താബിന്റെ അഭിപ്രായങ്ങൾ നാല്പത് കൊല്ലം...
യഅ്ഖൂബ്(അ) ന്റെ ജനാസ നീങ്ങിപ്പോവുകയാണ്. മരുഭൂമി ഒട്ടനേകം യാത്രകൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അഹ്ലാദം അലനൽകിയ യത്രകൾ. ദുഃഖം അണപൊട്ടിയ യാത്രകൾ. ഇപ്പോഴിതാ ശോകമൂകമായ യാത്ര. മിസ്വിറികൾ കണ്ണീരിൽ കുതിർന്ന യാത്രയയപ്പു നൽകി...
ക്ഷാമ കാലം ഏഴു വർഷമായിരുന്നു. ഒന്നാം വർഷത്തിൽ സഹോദരങ്ങൾ ധാന്യം ചോദിച്ചെത്തി. രണ്ടാം വർഷം ബിൻയാമീൻ എത്തി. മൂന്നാം വർഷം യഅ്ഖൂബ്(അ) കുടുംബസമേതമെത്തി. പിന്നെയും നാലുവർഷകൾ ക്ഷാമം തന്നെ. അത് കഴിഞ്ഞ് മഴ പെയ്തു. ചെടികൾ വളർന്നു. പഴവർഗ്ഗങ്ങൾ ഉണ്ടായി. ധാന്യം വിളഞ്ഞു...
ഐശ്വര്യത്തിന്റെ കാലം വന്നു. യഅ്ഖൂബ്(അ)ന്റെ ആഗമനം മിസ്വിറിന്ന് ബർക്കത്തായിരുന്നു. പിന്നെ ഐശ്വര്യത്തിന്റെ കാലമായിരുന്നു. എല്ലാം ഓർമ്മകളായി അവശേഷിച്ചു..
ആ സംഘം ഹിബ്രത്തിലെത്തി. അഭിവന്ദ്യരായ പ്രവാചകന്മാരുടെ അന്ത്യവിശ്രമകേന്ദ്രം. അവിടെ പുതിയ ഖബറുണ്ടാക്കി. സംഭവബഹുലമായ ജീവിതത്തിന്റെ ഉജ്ജ്വലമായ ഓർമ്മകൾ ബാക്കിവെച്ചു കൊണ്ട് യഅ്ഖൂബ്(അ)ന്റെ ഭൗതിക ശരീരം മണ്ണിലേക്ക് മടങ്ങുകയാണ്...
യൂസുഫ്(അ), ബിൻയാമീൻ, പിന്നെ മറ്റ് സഹോദരങ്ങൾ..! ഉപ്പ..! ദുഃഖത്തിന്റെ പ്രതീകമായി ജീവിച്ച ഉപ്പ. വേർപാടിന്റെ വേദന നിറഞ്ഞ ഓർമകൾ..! അത് കഴിഞ്ഞ് ആഹ്ലാദകരമായ സമാഗമം. ഒരു രാജ്യമൊട്ടാകെ ആഹ്ലാദപൂർവ്വം എതിരേറ്റു. ഇനി ഇസ്രാഈല്യരുടെ കാലമാണ്.
അവർ ആവേശപൂർവ്വം യഅ്ഖൂബ്(അ)നെ കുറിച്ചു സംസാരിക്കും. വൻ സദസ്സുകളെ കിടിലംകൊള്ളിക്കുന്ന പ്രാസംഗികർ വരും. അവർ യഅ്ഖൂബ്(അ)ന്റെ ദുഃഖത്തിന്റെയും സന്തോഷത്തിന്റെയും രംഗങ്ങൾ ഹൃദയസ്പർശിയായി അവതരിപ്പിക്കും. അത് കേട്ട് ആയിരങ്ങൾ കോരിത്തരിച്ചു നിന്നു പോകും...
ഇസ്രാഈലി സൂഹത്തിൽ അനേകം പ്രവാചകന്മാർ വരും. അവർ സമൂഹത്തിന് വെളിച്ചം നൽകും. അവർ കൂട്ടം കൂട്ടമായി ഹിബ്റൂത്തിൽ വരും. പൂർവ്വപിതാക്കളുടെ ഖബറിടം സന്ദർശിക്കാൻ. ആ പ്രവാചകന്മാർ അന്ത്യദിനത്തെക്കുറിച്ചു സംസാരിക്കും. അതിന്റെ അടയാളങ്ങൾ വിവരിക്കുന്ന കൂട്ടത്തിൽ അന്ത്യ പ്രവാചകന്റെ ആഗമനത്തെക്കുറച്ചും പറയും...
അന്ത്യപ്രവാചകൻ മുഹമ്മദ് മുസ്തഫﷺ തങ്ങളുടെ പദവികളെ കുറിച്ച് കേട്ട് ആ സമൂഹം കോരിത്തരിച്ച് നിൽക്കും. ആ നല്ല നാളുകൾ പിറക്കാൻ പോവുകയാണ്. യഅ്ഖൂബ്(അ)ന്റെ ഭൗതിക ശരീരം ഖബറിലേക്ക് താഴ്ന്നു. മണ്ണുമൂടപ്പെട്ടു...
"അല്ലാഹുവേ! മഹാന്മാരായ പ്രവാചകന്മാരെ നീ അനുഗ്രഹിച്ചു. ഞങ്ങളെയും നീ അനുഗ്രഹിക്കണമേ! ആമീൻ യാ റബ്ബൽ ആലമീൻ...☝????"
യഅ്ഖൂബ് (അ)ന്റെ ഹഖ് ജാഹ് ബറകത്ത് കൊണ്ട് അല്ലാഹു സുബ്ഹാനഹുവതാല നമുക്ക് ഇരുലോക വിജയം പ്രദാനം ചെയ്യട്ടെ ...
ആമീൻ യാ റബ്ബൽ ആലമീൻ☝????
യഅ്ഖൂബ് നബി (അ)നും മറ്റു
ഈ ചരിത്രത്തിൽ പരാമർശിച്ച എല്ലാ മഹാന്മാർക്കും മൂന്ന് ഫാതിഹ ഓതി ഹദിയ ചെയ്യണമെന്നു വിനീതമായി അഭ്യർത്ഥിക്കുന്നു....
ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു...
【 യഅ്ഖൂബ് നബി (അ) ചരിത്രം ഇവിടെ അവസാനിക്കുന്നു.】