25 Mar, 2023 | Saturday 3-Ramadan-1444
യഅ്ഖൂബ് നബി (അ)  ചരിത്രം : മുഖവുര

 "തങ്ങളുടെ ഹൃദയത്തിന് സ്ഥിരത നൽകുന്നതിന് പ്രവാചകന്മാരുടെ വൃത്താന്തങ്ങൾ നാം തങ്ങൾക്ക് കഥയായി പറഞ്ഞു തരുന്നു." (11:120)


 പ്രവാചക ചരിത്രങ്ങൾ പഠിക്കുക വഴി നബിﷺക്ക് കൂടുതൽ കരുത്ത് പകരുമെന്ന് മേൽ ഖുർആൻ വാക്യം സൂചിപ്പിക്കുന്നു. പ്രയാസ ഘട്ടങ്ങളിൽ മനസ്സ് പതറുന്ന വിശ്വാസികൾക്ക് പ്രവാചകന്മാരുടെ ചരിത്രങ്ങൾ ഗുണപാഠമാകുമെന്നതിൽ സംശയമില്ല.

 യഅ്ഖൂബ്(അ). ആ പുണ്യപ്രവാചകന്റെ സന്താന പരമ്പരയാണ് ബനൂ ഇസ്റാഈൽ. ഇസ്റാഈല്യർ എക്കാലത്തും ലോക ശ്രദ്ധ ആകർഷിച്ച വിഭാഗമാണ്. അല്ലാഹുﷻൽ നിന്ന് വൻ തോതിൽ അനുഗ്രഹങ്ങൾ നേടിയ വിഭാഗങ്ങളുമാണവർ...


 യഅ്ഖൂബ്(അ)ന്റെ ചരിത്രം എക്കാലത്തെയും മനുഷ്യരുടെ അവസ്ഥാവിശേഷങ്ങളാണ് നമ്മോട് പറയുന്നത്. സന്താനങ്ങളോടുള്ള പിതാവിന്റെ സ്നേഹം, മക്കളുടെ ദുഷ്ചെയ്തികൾ കാരണം തീരാദുഃഖമനുഭവിക്കുന്ന പിതാവ്...


 ആ പിതാവ് മക്കളോട് പറയുന്ന ഒരു വാചകം മനുഷ്യരുടെ കർണ്ണപുടങ്ങളിൽ എന്നും മുഴങ്ങിക്കൊണ്ടിരിക്കും.


 "അല്ലാഹുﷻന്റെ അനുഗ്രഹത്തെ തൊട്ട് ആശമുറിയരുത് " 


 ആധുനിക സമൂഹം എല്ലാ ആദരവും സ്വീകരിക്കേണ്ട വചനമാണത്. ജീവിതത്തിന്റെ സായംസന്ധ്യവരെ ആശമുറിയാതെ കാത്തിരുന്നു. ഒടുവിൽ ആശ സഫലമായി...


 മനുഷ്യജീവിതത്തിന്റെ നേർക്കാഴ്ചയാണ് യഅ്ഖൂബ്(അ) ന്റെ ജീവിതം. മനുഷ്യബന്ധങ്ങളുടെ കരൾ തുടിപ്പിക്കുന്ന രംഗങ്ങൾ. താൻ ഏറെ സ്നേഹിച്ച പ്രിയ പത്നിയുടെ വിയോഗ ദുഃഖം. അത് മനസ്സിൽ കത്തി പടർന്നു നിൽക്കുമ്പോൾ പ്രിയപുത്രൻ തന്നിൽ നിന്നകറ്റപ്പെട്ടു. സഹോദരങ്ങളുടെ മനസ്സിൽ വളർന്നു പെരുകിയ അസൂയയുടെ ഭീകരരൂപം. ഒടുവിൽ പുനസ്സമാഗത്തിന്റെ ആഹ്ലാദം...


 വിശുദ്ധ ഖുർആനിലെ 25 പ്രവാചകന്മാരുടെയും കഥകൾ ജനഹൃദയങ്ങളിൽ എത്തിക്കണം എന്ന ആഗ്രഹം സഫലമാക്കുന്നതിൽ നിങ്ങളുടെ സഹകരണം വളരെ അത്യാവശ്യമാണ്. ഇതൊരു സൽകർമ്മമായി അല്ലാഹുﷻ സ്വീകരിക്കട്ടെ...! 

ആമീൻ യാ റബ്ബൽ ആലമീൻ...

 
Islamic Knowledge in Malayalam
ഇസ്ലാമിക വിജ്ഞാനം | Islamic Knowledge in Malayalam
Public group · 2100+ members
Join Group
ٱلسَّلَامُ عَلَيْكُمْ‎
ഇത് ഇസ്ലാമിക വിജ്ഞാനം ഷെയർ ചെയ്യാൻ വേണ്ടിയുളള ഗ്രുപ്പ്ആണ്.
This group is created to share Islamic Knowledge in Malayalm