ചില സൂറത്തുകളും ആയത്തുകളും നിത്യവും പാരായണം ചെയ്യല്‍ പ്രത്യേകം സുന്നത്തുണ്ട്. സൂറത്തുല്‍ ഫാതിഹ, സൂറത്തുല്‍ ഇഖ്‌ലാസ്, സൂറത്തുല്‍ ഫലഖ്, സൂറത്തുന്നാസ് എന്നീ സൂറത്തുകളും ആയത്തുല്‍ കുര്‍സിയ്യ്, ശഹിദല്ലാഹു എന്നീ ആയത്തുകളും അഞ്ചു നേരത്തെ ഫര്‍ള് നിസ്‌കാര ശേഷവും പാരായണം ചെയ്യല്‍ സുന്നത്താണ്...
ഉറങ്ങാന്‍ തയ്യാറെടുത്താല്‍ മേല്‍പറഞ്ഞ സൂറത്തുകളോടൊപ്പം ആമനറസൂൽ (അല്‍ബഖറ 285-286) കാഫിറൂന എന്നിവ കൂടി ചേര്‍ത്ത് ഓതല്‍ സുന്നത്തുണ്ട്. അതുപോലെ ലൗ അന്‍സല്‍നാ (ഹസ്ര്‍ 2-24) ഹാമീം (ഗാഫിര്‍ 1-2) അഫഹസിബ്ത്തും (മുഅ്മിനൂന്‍ 115-118) എന്നീ സൂറത്തുകള്‍ പ്രഭാതത്തിലും പ്രദോഷത്തിലും പതിവാക്കലും പ്രത്യേകം സുന്നത്തുണ്ട്...
സജദ, യാസീന്‍, ദുഖാന്‍, വാഖിഅ, തബാറക, സല്‍സല, തകാസുര്‍ എന്നീ ഏഴ് സൂറത്തുകള്‍ എല്ലാ ദിവസവും പതിവായി പാരായണം ചെയ്യല്‍ സുന്നത്താണ്... (ഫത്ഹുല്‍ മുഈന്‍ 148).