സൂറത്തുല്‍ ഇഖ്‌ലാസ് മഹത്വങ്ങള്‍ (2)

ഒരുലക്ഷം ഓതിയാലുള്ള ഗുണം


അനസ്ബ്‌നു മാലിക് (റ) ഉദ്ധരിക്കുന്ന ഒരു തിരുവചനത്തിന്റെ ആശയം കാണുക. അവിടുന്ന് സ്വഹാബികളെ ഉണര്‍ത്തി. സൂറത്തുല്‍ ഇഖ്‌ലാസ് ഒരു ലക്ഷം തവണ ആരെങ്കിലും പാരായണം ചെയ്താല്‍ അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് അവന്റെ ശരീരത്തെ അവന്‍ രക്ഷപ്പെടുത്തി. അല്ലാഹുവിന്റെ സന്ദേശ ദൂതന്‍മാരില്‍ ഒരാള്‍ ആകാശലോകത്തും ഭൂമിയിലും ഇങ്ങനെ വിളംബരം ചെയ്യും. ”അറിഞ്ഞുകൊള്ളുക, ഈ മനുഷ്യന്‍ അല്ലാഹുവിന്റെ മോചിത ദാസനാണ്. അവന്റെ കയ്യില്‍ നിന്നും ആര്‍ക്കെങ്കിലും ഏതെങ്കിലും അവകാശങ്ങള്‍ ലഭിക്കാനുണ്ടെങ്കില്‍ അത് അല്ലാഹുവിനെ സമീപിച്ച് വാങ്ങിക്കൊള്ളുക”. (ഹാഷിയത്തുല്‍ ജൗഹറത്തു തൗഹീദ് – ബാജൂരി 109)

അവന്‍ മറ്റുള്ളവര്‍ക്ക് കൊടുക്കാനുള്ള അവകാശങ്ങളും ബാധ്യതകളും അല്ലാഹു കൊടുത്തുവീട്ടുന്നതാണ്, പരലോകത്ത് അവന്റെ സുരക്ഷക്ക് വിഘാതമുണ്ടാക്കുന്ന വിധത്തില്‍ ഇടപെടീക്കാതെ...(ബസ്സാര്‍)


ഖുല്‍ ഹുവള്ളാഹു ഓതിയാലുള്ള നേട്ടങ്ങള്‍:


1. ഇഖ്‌ലാസ് സൂറത്ത് പാരായണം ചെയ്താല്‍ ഖുര്‍ആന്റെ മൂന്നിലൊന്ന് പാരായണം ചെയ്തതു പോലെയാവുന്നു...


2. 50 വര്‍ഷത്തെ ചെറുപാപങ്ങള്‍ പൊറുക്കപ്പെടുന്നു...


3. സൂറത്തുല്‍ ഇഖ്‌ലാസിനോടുള്ള സ്‌നേഹം സ്വര്‍ഗീയ പ്രവേശത്തിന് ശക്തി വര്‍ദ്ധിപ്പിക്കുന്നു...


4. അല്ലാഹുവിന്റെ സ്‌നേഹത്തിനു കാരണമാവുന്നു...


5. ദുആ സ്വീകരിക്കപ്പെടുന്നു...


6. ദാരിദ്ര്യത്തില്‍ നിന്നു മോചനം ലഭിക്കുന്നു...


7. മയ്യിത്ത് നിസ്‌കരിക്കാന്‍ മലക്കുകള്‍ ഹാജരാവുന്നു...


8. ഖബറിന്റെ രൂക്ഷവും ഭീകരവുമായ പിടുത്തത്തില്‍ നിന്ന് രക്ഷ ലഭിക്കുന്നു...


9. സ്വര്‍ഗത്തില്‍ ധാരാളം കൊട്ടാരങ്ങള്‍ ലഭിക്കുന്നു...


10. നന്മ ചെയ്യാനുള്ള അവസരങ്ങള്‍ ലഭിക്കുന്നു...


11. അയല്‍വാസി പോലും ദാരിദ്ര്യത്തില്‍ നിന്ന് മുക്തി നേടുന്നു...


12. ആശുറാ ദിനത്തില്‍ 1000 തവണ ഓതിയാല്‍ റബ്ബിന്റെ തിരുനോട്ടത്തിനു വഴിയൊരുക്കുന്നു...


13. ഫര്‍ള് നിസ്‌കാര ശേഷം 10 തവണ പതിവാക്കിയാല്‍ ഇഷ്ടമുള്ള സ്വര്‍ഗ കവാടത്തിലൂടെ പ്രവേശിക്കാന്‍ അവസരം ലഭിക്കുന്നു...


14. സ്വര്‍ഗ സുന്ദരികളായ ഇഷ്ടപ്പെട്ട ഹൂറികള്‍ക്കൊപ്പം സുഖിക്കാന്‍ കഴിയുന്നു...


15. സ്വിറാത്ത് പാലത്തിന്മേല്‍ രക്ഷ ലഭിക്കുന്നു...


16. മരണ സമയത്ത് റബ്ബിന്റെ റഹ്മത്തിനു കാരണമാകുന്നു...


17. ഒരാള്‍ രാവിലെ 3 തവണ ഓതിയാല്‍ കണ്ണേറ്, സിഹ്‌റ്, ശത്രുശല്യം തുടങ്ങിയ ഏതു വിഷമങ്ങളെ തൊട്ടും പകലില്‍ കാവല്‍ ആക്കപ്പെടുന്നു. വൈകുന്നേരം ഓതിയാല്‍ രാത്രിയും കാവല്‍ ലഭിക്കുന്നു....


18. സാമ്പത്തിക അഭിവൃദ്ധി ലഭിക്കുന്നു...


19. മഹ്ശറയില്‍ വന്‍ സഹായമാകുന്നു.

(തഫ്‌സീര്‍ സ്വാവി, ഇബ്‌നുകസീര്‍, അല്‍ അദ്കാര്‍, ബുഖാരി, തുര്‍മുദി, മിശ്കാത്ത്, തഫ്‌സീര്‍ സ്വാവി, ഖുര്‍ത്വുബി, അല്‍ അദ്കാര്‍, ബുഖാരി, തുര്‍മുദി, മിശ്കാത്ത്, ജാമിഉ അഹ്കാമില്‍ ഖുര്‍ആന്‍, ഇബ്‌നുകബീര്‍, തഫ്‌സീറുന്നബഫി).


20. ജീവിത കാലത്ത് ഒരാള്‍ ഒരു ലക്ഷം ഇഖ്‌ലാസ് ഓതിയാല്‍ പരലോകത്ത് വിചാരണ നാളില്‍ മനുഷ്യരുമായുള്ള ബാധ്യതകള്‍ പോലും അല്ലാഹു ഏറ്റെടുത്ത് സ്വര്‍ഗത്തിലേക്ക് പ്രവേശിക്കാന്‍ അവസരം നല്‍കുന്നു... (ഹാഷിയ ജൗഹറത്തുതൗഹീദ്, ബാജൂരി)


 
Islamic Knowledge in Malayalam
ഇസ്ലാമിക വിജ്ഞാനം | Islamic Knowledge in Malayalam
Public group · 2100+ members
Join Group
ٱلسَّلَامُ عَلَيْكُمْ‎
ഇത് ഇസ്ലാമിക വിജ്ഞാനം ഷെയർ ചെയ്യാൻ വേണ്ടിയുളള ഗ്രുപ്പ്ആണ്.
This group is created to share Islamic Knowledge in Malayalm
 

More Posts

സൂറത്തുല്‍ കൗസറിന്റെ മഹത്വങ്ങള്‍ വിശുദ്ധ ഖുർആന്‍ പ്രത്യേകം ഓര്‍മ്മിക്കാന്‍ ചിലകാര്യങ്ങള്‍ സൂറത്തുല്‍ ഫാത്തിഹ മഹത്വവും പ്രാധാന്യവും സൂറത്തുല്‍ മുല്‍ക് മഹത്വവും പ്രതിഫലവും ഖുര്‍ആന്‍ പാരായണം അതിരുകളില്ലാത്ത മഹത്വങ്ങള്‍ സൂറത്തുല്‍ ബഖറ: മഹത്വങ്ങള്‍: സൂറത്തുല്‍ അന്നാസിയാത്തിന്റെ സവിശേഷതകള്‍ ആയത്തുല്‍ കുര്‍സിയ്യിന്റെ ശ്രേഷ്ഠത (2) സൂറത്തുല്‍ വാഖിഅ മഹത്വവും പ്രധാന്യവും ഖുര്‍ആന്‍ പാരായണത്തിന് ഏറ്റവും നല്ല സമയം ബിസ്മിയുടെ പ്രയോജനങ്ങള്‍ സൂറത്തു യാസീന്‍ സവിശേഷതകളുടെ സംഗമം സൂറത്തു യാസീന്‍ മഹത്വവും പ്രതിഫലവും സൂറത്തു ആലുഇംറാന്റെ ഫലങ്ങള്‍ ഒറ്റനോട്ടത്തില്‍ സൂറത്തുൽ മുൽക്ക് ഗുണങ്ങള്‍ ഒറ്റനോട്ടത്തില്‍ ഖുര്‍ആന്‍ പാരായണത്തിന്റെ മര്യാദകള്‍ സൂറത്തുകളുടെ സവിശേഷതകള്‍ ആയത്തുല്‍ കുര്‍സിയ്യിന്റെ ശ്രേഷ്ഠത ആമന റസൂലു : മഹത്വവും പ്രാധാന്യവും സൂറത്തു ആലുഇംറാന്‍ മഹത്വങ്ങളും പ്രയോജനങ്ങളും സൂറത്തു യൂസുഫ് ശ്രേഷ്ഠതയും പ്രാധാന്യവും അല്‍കഹ്ഫ് മഹത്വവും പ്രതിഫലവും ദുരന്തങ്ങള്‍ തടയുന്ന പത്ത് സൂറത്തുകള്‍ വിമോചനത്തിന്റെ സബ്ഉല്‍ മുന്‍ജിയാത്ത് നിത്യവും ആവര്‍ത്തിക്കേണ്ട സൂറത്തുകളും സൂക്തങ്ങളും നിസ്‌കാരങ്ങളില്‍ ഓതേണ്ട പ്രത്യേക സൂറത്തുകള്‍ വിശുദ്ധ താഴ് വരയിൽ (2) അൽഖമയെ ചുട്ടുകരിക്കുക (2) ശുഐബ് നബി (അ) (2) മദ് യനിലെ വർഷങ്ങൾ (2)