25 Mar, 2023 | Saturday 3-Ramadan-1444
ലൂത്വ് നബി (അ) ചരിത്രം : മുഖവുര

   ലൂത്വ് നബി (അ)ന്റെ ചരിത്രം ആധുനിക ലോകം വളരെ ഗൗരവത്തോടെ ഉൾകൊള്ളേണ്ടതുണ്ട്. അന്ത്യപ്രവാചകർ നബിﷺയുടെ പ്രവചനം കാണുക: "ഒരു കാലം വരും. സ്വവർഗ്ഗ ഭോഗം വ്യാപിക്കും. മുമ്പ് കേട്ടിട്ടില്ലാത്ത രോഗങ്ങളും വേദനകളും അതിന്റെ ഫലമായി ഉണ്ടാകും." 


വിവിധ സംസ്കാരങ്ങളുടെ തറവാടായ ഇന്ത്യാരാജ്യത്തെ കോടതിപോലും ഈ അരാചകത്വത്തിന് അനുകൂലമായി ചൂട്ട് പിടിച്ചു. ഒട്ടും താമസിയാതെ തന്നെ പ്രായപൂർത്തിയായ സ്ത്രീ - പുരുഷ്യന്മാർക്ക് എന്തും ആവാം എന്ന നെറികെട്ട തീരുമാനവും നാം കേൾക്കേണ്ടി വന്നു. ഇത്തരം പൈശാചിക വാർത്തകൾ മനഃസാക്ഷിയുള്ള ഏതൊരു ഭാരതീയനെയും വേദനിപ്പിക്കുക തന്നെ ചെയ്യും...


 ബുദ്ധിയും വിവേകവുമുള്ളവരെന്ന് നടിക്കുന്ന ഇത്തരക്കാർ ദൈവിക ഗ്രന്ഥമായ ഖുർആൻ വായിക്കട്ടെ... ഈ അരാചകത്വത്തിൽ മതിമറന്നവർക്ക് 4000 വർഷങ്ങൾക്കു മുമ്പ് അല്ലാഹുﷻ നൽകിയ ശിക്ഷ എന്തെന്ന് അറിയട്ടെ. ഖുർആനിൽ ചിന്തിക്കുന്നവർക്ക് ഗുണപാഠമുണ്ട്...


 പ്രകൃതിക്കിണങ്ങിയ മതമാണ് ഇസ്ലാം. മനുഷ്യ പ്രകൃതിക്കനുയോജ്യമായ കാര്യങ്ങളാണ് ഇസ്ലാം പഠിപ്പിക്കുന്നത്. അതനുസരിച്ചു ജീവിച്ചാൽ അല്ലാഹുﷻ ന്റെ പ്രീതി നേടാം. ശപിക്കപ്പെട്ട പിശാച് പഠിപ്പിക്കുന്നത് പ്രകൃതി വിരുദ്ധമായ കാര്യങ്ങളാണ്. അത് ചെയ്താൽ നരകത്തിലേക്കുള്ള വഴിയിലെത്തും...


 സ്വവർഗ്ഗഭോഗം പ്രകൃതി വിരുദ്ധമാണ്. ശപിക്കപ്പെട്ട ഇബ്ലീസ് ആ ഹീനകൃത്യം മനുഷ്യരെ പഠിപ്പിച്ചു. അത് ചെയ്യുന്നവൻ അല്ലാഹുﷻ ന്റെ അനുഗ്രഹങ്ങളിൽ നിന്ന് അകറ്റപ്പെടും. ഒരു സമൂഹം മുഴുവൻ ആ വഴിക്കു നീങ്ങിയപ്പോൾ മുന്നറിയിപ്പുകാരനായി ഒരു പ്രവാചകനെത്തി. സയ്യിദുനാ ലൂത്വ്  (അ) ...


 എല്ലാ അനുഗ്രഹങ്ങളും നൽകപ്പെട്ട സമൂഹം കൃഷി, പഴവർഗ്ഗങ്ങൾ, കന്നുകാലികൾ,  ആരോഗ്യം, നല്ല ഭവനങ്ങൾ എല്ലാം നൽകപ്പെട്ടു. ശപിക്കപ്പെട്ട ഇബ്ലീസ് അവരെ വഴിതെറ്റിച്ചു സ്വവർഗ്ഗഭോഗികളാക്കി. ഒരു സമൂഹം അതിലേക്ക് നീങ്ങിയാൽ അല്ലാഹുﷻ അവരെ കൈ വെടിയും...


 അവരെ നേർവഴിയിലേക്ക് നയിക്കാൻ ഒരു പ്രവാചകൻ നിയോഗിക്കപ്പെട്ടു. സയ്യിദുനാ ലൂത്വ് നബി (അ). കാലങ്ങളോളം കഠിനാദ്ധ്വാനം ചെയ്തിട്ടും ഒരാൾ പോലും വിളികേട്ടില്ല. നേർമാർഗ്ഗത്തിൽ വന്നില്ല. സ്വവർഗ്ഗഭോഗം മനുഷ്യമനസ്സുകളെ അങ്ങനെ ആക്കിത്തീർക്കും. ഈ നീചവൃത്തിയിൽ ഏർപ്പെടുന്ന എക്കാലത്തെയും മനുഷ്യർക്കുള്ള വെല്ലുവിളിയാണ് ചാവുകടൽ...


 ഇക്കാലത്ത് ഗൗരവപൂർവ്വം ചർച്ചചെയ്യപ്പെടേണ്ട വിഷയമാണിത്. ചർച്ച സജീവമാവട്ടെ! ജീർണതകൾക്കെതിരെ ശബ്ദിക്കുന്നവർ ഇക്കാര്യം കാണാതെ പോവരുത്... ലൂത്വ് (അ)ന്റെ ചരിത്രം ആധുനിക സമൂഹം നന്നായറിയണം. പാഠം പഠിക്കണം. അതിന് ഈ ചരിത്രം ഒരു കാരണമാകും അല്ലാഹുﷻ അനുഗ്രഹിക്കട്ടെ... 

ആമീൻ യാ റബ്ബൽ ആലമീൻ...

 
Islamic Knowledge in Malayalam
ഇസ്ലാമിക വിജ്ഞാനം | Islamic Knowledge in Malayalam
Public group · 2100+ members
Join Group
ٱلسَّلَامُ عَلَيْكُمْ‎
ഇത് ഇസ്ലാമിക വിജ്ഞാനം ഷെയർ ചെയ്യാൻ വേണ്ടിയുളള ഗ്രുപ്പ്ആണ്.
This group is created to share Islamic Knowledge in Malayalm