മൂസ്വ് തിരക്കുപിടിച്ച ജീവിതം നയിക്കുന്ന ചെറുപ്പക്കാരനാണ്. ധാരാളം യാത്രകൾ നടത്തും. മനസ്സിലെപ്പോഴും ഭാര്യയുടെ മുഖം. നിഷ്കളങ്ക വദനം. ലൂത്വ് നബി (അ)ന്റെ മകളാണ്. അന്ത്യനാൾ വരെ ഓർമിക്കപ്പെടുന്ന പേരാണത്. സ്വജനങ്ങളിൽ നിന്ന് നേരിടേണ്ടിവന്ന ദ്രോഹങ്ങൾക്ക് കണക്കില്ല...
സ്വവർഗഭോഗികളുടെ ജനത. പുരുഷൻ പുരുഷനോടൊപ്പം ജീവിക്കുക. രമിക്കുക. മുമ്പെങ്ങും കേട്ടുകേൾവിയില്ലാത്ത ദുഷിച്ച സമ്പ്രദായം. നീചമായ തൊഴിൽ. എത്രയോ തവണ നബി അവർക്ക് താക്കീത് നൽകി. ജനം ചെവിക്കൊണ്ടില്ല...
നിങ്ങൾ ഈ നീചകൃത്യം നിർത്തണം. അല്ലെങ്കിൽ അല്ലാഹുﷻവിന്റെ കോപം നിങ്ങളിലുണ്ടാവും. നിങ്ങൾ വേദനാജനകമായ ശിക്ഷ അനുഭവിക്കേണ്ടിവരും. അല്ലാഹുﷻവിന്റെ ശിക്ഷ തടുക്കാൻ നിങ്ങൾക്കാവില്ല. ലൂത്വ് നബി (അ) താക്കീത് നൽകി...
ജനങ്ങൾ അത് പരിഹസിച്ചു തള്ളി. വരട്ടെ നിന്റെ അല്ലാഹുﷻവിന്റെ ശിക്ഷ. ഞങ്ങളിൽ ഇറങ്ങട്ടെ. ഞങ്ങൾ അതൊന്നു കാണട്ടെ. അതായിരുന്നു അവരുടെ പ്രതികരണം. പിന്നെയും പിന്നെയും താക്കീത് നൽകിക്കൊണ്ടിരുന്നു. ഒന്നും ഫലിച്ചില്ല. ഒടുവിൽ മലക്കുകളെത്തി. ശിക്ഷയുടെ മുന്നറിയിപ്പുമായി...
മലക്കുകൾ സുന്ദര യുവാക്കളായിട്ടാണ് വന്നത്. സ്വവർഗ ഭോഗികൾ വിവരമറിഞ്ഞു. നബിയുടെ ഭാര്യ തന്നെയാണ് വിവരം നൽകിയത്. അവൾ ദുർമാർഗികളുടെ കൂടെയായിരുന്നു. ആളുകൾ കൂട്ടത്തോടെ ഓടിയെത്തി. അവർക്ക് കോമളന്മാരായ ചെറുപ്പക്കാരെ വേണം. അവരെ ഇങ്ങോട്ടിറക്കിവിടൂ. അഹങ്കാരികൾ ശബ്ദമുയർത്തി. പ്രവാചകൻ വല്ലാതെ വിഷമിച്ചുപോയി...
"ഇവർ എന്റെ അഥിതികളാണ്. ഇവരെ ഉപദ്രവിക്കരുത്. എന്നെ മാനക്കേടാക്കരുത്."
അപ്പോൾ അതിഥികൾ ഇങ്ങനെ പറഞ്ഞു: "ഞങ്ങൾ മലക്കുകളാണ്. അവർക്ക് ഞങ്ങളെ ഒന്നും ചെയ്യാനാവില്ല. ഞങ്ങൾ ശിക്ഷയുമായി വന്നവരാണ്. ഈ രാത്രിയിൽ തന്നെ താങ്കൾ കുടുംബത്തോടൊപ്പം നാട് വിട്ടുകൊള്ളണം. പ്രഭാതത്തിനു മുമ്പെ നാടിന്റെ അതിർത്തി കടന്നു കൊള്ളണം. തിരിഞ്ഞു നോക്കാതെ സഞ്ചരിക്കണം. ഈ ജനത നശിപ്പിക്കപ്പെടും. താങ്കളുടെ ഭാര്യയും അതിൽ പെട്ടുപോകും. പ്രഭാതമാവാൻ ഇനി ഏറെ നേരമില്ല. ഉടനെ പുറപ്പെട്ടുകൊള്ളുക!"
ലൂത്വ് (അ)രാത്രിയിൽ പുറപ്പെട്ടു. കൂടെപ്പോവാൻ പുത്രിമാർ മാത്രം. പ്രവാചകനും പുത്രിമാരും വേഗത്തിൽ സഞ്ചരിച്ചു. നാടിന്റെ അതിർത്തിയും കടന്നു മുമ്പോട്ട് പോയി. അഹങ്കാരികളുടെ നാട് കീഴ്മേൽ മറിക്കപ്പെട്ടു. ഐശ്വര്യം നിറഞ്ഞ പട്ടണം ചാവുകടലായി മാറി...
ചാവുകടൽ...
എക്കാലത്തെയും സ്വവർഗ ഭോഭികൾക്കുള്ള മുന്നറിയിപ്പാണിത്. ആ സംഭവങ്ങൾ മറക്കാനാവില്ല. പ്രവാചക പുത്രിയുടെ മനസ്സിൽ ആ ഓർമകളുണ്ട്. സർവശക്തനായ അല്ലാഹുﷻ. അല്ലാഹുﷻവിന്റെ പ്രവാചകനാണ് അവരുടെ പിതാവ്. എപ്പോഴും മനസ്സിൽ ആ ഓർമയുണ്ട്...
സാധാരണ സ്ത്രീകളെപ്പോലെയല്ല പ്രവാചക പുത്രി. സത്യസന്ധയാവണം. സൽഗുണ സമ്പന്നയാവണം. ത്യാഗത്തിന്റെയും ക്ഷമയുടെയും പര്യായമാവണം. ചുറ്റും നിൽക്കുന്നവർക്ക് പ്രകാശമാവണം. വെടിപ്പും വൃത്തിയും സത്യവിശ്വാസത്തിന്റെ ഭാഗമാണ്. വീടും പരിസരവും ശുചിയായി സൂക്ഷിച്ചു. എല്ലാവരോടും നന്നായി പെരുമാറി. വേലക്കാർക്കും അടിമകൾക്കും വല്ലാത്ത സന്തോഷം...
പ്രവാചക പുത്രിയുടെ സംസാരത്തിന് വല്ലാത്ത ആകർഷണം. ഭർത്താവിന് തന്റെ ജീവി പങ്കാളിയിൽ പൂർണ സംതൃപ്തിയാണ്. എല്ലാ സ്ത്രീകളെയും പോലെ പ്രവാചക പുത്രിയും ഉമ്മയാവാൻ കൊതിച്ചു. സ്വാലിഹായ സന്താനങ്ങളെ നൽകാൻ വേണ്ടി അല്ലാഹുﷻവിനോട് പ്രാർത്ഥിച്ചു.