ജൂലിയാൻ വേഗം കുതിരപ്പുറത്തേറി യുദ്ധക്കളത്തിലേക്ക് തിരിച്ചു...
റോഡറികിന്റെ ആത്മഹത്യാ അവിടെ വിളംബരം ചെയ്യേണ്ട താമസം മുസ്ലിം സൈന്യം തക്ബീർ ധ്വനികൾ മുഴക്കി. അതിന്റെ അലയൊലികൾ പരിസരങ്ങളിൽ ചെന്ന് അലയടിച്ചു...
യുദ്ധഭൂമിയിൽ അവശേഷിക്കുന്ന റോഡറികിന്റെ അനുയായികൾ ഇത് കേട്ടതോടെ അടിതെറ്റി. സർശക്തിയും ആ വാർത്തയിൽ ചോർന്നുപോയി.
പിന്നെ ഒട്ടു വൈകിയില്ല, എല്ലാം ഉപേക്ഷിച്ചു അവർ ജീവനും കൊണ്ടോടി...
മനസ്സിനൊരു സ്വസ്ഥതയുമില്ലാതെ കഴിയുകയായിരുന്നു ഫ്ലോറിന്റ. സ്പെയിനിൽ നിന്ന് വർത്തയുമെത്തിയിട്ട് ദിനങ്ങളേറെയായി. പല ചിന്തകളായിരുന്നു ആ മനസ്സിൽ...
അപ്പോഴാണ് തുറുമുഖത്ത് പുതിയൊരു കപ്പൽ വന്നു നങ്കൂരമിട്ടത്. ഏതോ ഒരാൾ അതിൽ നിന്ന് ദൃതിയിൽ ഇറങ്ങി വരുന്നു.
ഫ്ലോറിന്റ സൂക്ഷിച്ചു നോക്കി. ഏതോ വിദേശിയായിരുന്നു. ഒരുപക്ഷെ സ്പെയിനിൽ നിന്നായിരിക്കും...
വന്നുകയറിയ പാടെ മുഖവുരയില്ലാതെ അയാൾ പറഞ്ഞു:
" ഒരു സന്തോഷവാർത്ത... റോഡറിക് പരാജയപ്പെട്ടിരിക്കുന്നു. പക്ഷെ പരാജയത്തിന്റെ കയ്പ്പ് അറിയും മുമ്പേ അവൻ കടലിൽ എടുത്തു ചാടി ആത്മഹത്യ ചെയ്തു..!"
കേട്ടമാത്രയിൽ ഹൃദയം കോരിത്തരിച്ചു. തീർത്തും അവിശ്വസനീയ വാർത്ത... "റോഡറിക് ആത്മഹത്യ ചെയ്യുകയോ...?!" ആവേശത്താൽ അവൾ ചോദിച്ചു.
"ഇപ്പോഴും പല ഭാഗത്തും യുദ്ധം കെട്ടടങ്ങിയിട്ടില്ല. തോറ്റോടിയ ഖൂത്ത് സൈനികരെ വിടാതെ പിന്തുടരുകയാണ് മുസ്ലിംകൾ..."
"എന്റെ ഉപ്പയുടെ അവസ്ഥ എന്താണ്?!"
"ത്വരീഖിനിപ്പം തന്നെയുണ്ട്. നാടുമുഴുവൻ കീഴടക്കാൻ ഗൈഡൻസ് നൽകുകയാണദ്ദേഹം..."
"ഗൈത്വശയുടെ മക്കളോ...?"
"അവരും മുസ്ലിംകൾക്കൊപ്പം തന്നെയുണ്ട്."
"ഖൂത്തുകാരെ ഇപ്പോൾ നയിക്കുന്നതാരാണ്..?"
"ഡ്യൂക്ക് ഭരണാധികാരികൾ...."
"അവരുടെ ഭവിയെക്കുറിച്ച് എന്താണ് പൊതുസംസാരം?"
"റോഡറികിന്റെ അതെ പരിണിതി തന്നെ അവർക്കും വരുമെന്ന് തീർച്ച."
ഇതും പറഞ്ഞു ആഗതൻ തിരിച്ചുപോയി ...
ഫ്ലോറിന്റക്ക് പിന്നെ വാർത്ത ഒരു നിമിഷം പോലും മറച്ചു വെക്കാൻ കഴിഞ്ഞില്ല. ഉടൻ തന്നെ അവൾ കൊട്ടാരത്തിലെ തൊഴിമാരെയും ജീവനക്കാരെയും വിളിച്ചു കൂട്ടി വിവരം വിളംബരം ചെയ്തു. തീ പോലെ അത് നാടാകെ ആളിപ്പടർന്നു...
തുടർന്ന് ഓരോ ചുണ്ടുകളിലും വിരിഞ്ഞത് ഒരേ ഒരു ചോദ്യം...
"സ്പെയിനിന്റെ നായകൻ ഇനി ആരായിരിക്കും...?"
യുദ്ധാനന്തരം ത്വാരീഖ് മൂസക്ക് ഒരു തുറന്ന കത്തെഴുതി. ദിവസങ്ങളോളം നീണ്ട യുദ്ധത്തിന്റെ ഭീകരതയും റോഡറികിന്റെ ദയനീയ പഠനവും നഗരങ്ങൾ ഓരോന്നായി കീഴടക്കി. സ്പെയിൻ ഒന്നാകെ പിടിച്ചടക്കാനുള്ള തിരക്കിലാണിപ്പോഴെന്നും അതിൽ കുറിച്ചിട്ടു...
പക്ഷെ, ത്വാരീഖ് ഈ സന്തോഷ ലഹരിയിൽ ഒരു കാര്യം മറന്നു പോയിരുന്നു. സ്പെയിനിന്റെ മുക്കുമൂലകളിൽ നുഴഞ്ഞു കയറി സൈനികർക്ക് ബുദ്ധിമുട്ടാകരുതെന്ന് പണ്ട് മൂസ പറഞ്ഞ നിർദേശം. ഇത് ഓർക്കാതെയാണ് ത്വാരീഖ് പോരാട്ടം തുടരുന്നത്. തന്റെ അനുയായികളിൽ പലർക്കും ക്ഷീണം ബാധിച്ച വിവരം അദ്ദേഹമറിഞ്ഞില്ല...
മലമടക്കുകളിലേക്ക് അഭയം തേടിയോടിയ ഖൂത്തുകാരെ ത്വാരീഖ് വിടാതെ പിന്തുടർന്നു. അവർക്കെതിരെ അതിശക്തമായി കടന്നാക്രമണം നടത്തി. പിടിച്ചുനിൽകാനാവാതെ അടിതെറ്റിയ അവർ പരാജയം സമ്മതിച്ചു മാറിനിന്നു...
സബ്‌തക്കും ജബലു ത്വരീഖിനുമിടയിൽ കപ്പലുകൾ വിശ്രമമില്ലാതെ പ്രവർത്തിക്കുകയാണ്. മുസ്ലിംകൾക്ക് പിന്തുണയുമായി പടയാളികൾ സ്പൈനിലേക്ക് കടന്നുകൊണ്ടിരിക്കുകയാണ്...
ഇതെല്ലാം കണ്ടപ്പോൾ ത്വരീഖിനൊരു ബുദ്ധി തോന്നി. സൈന്യത്തെ മൂന്നു ഭാഗങ്ങളിൽ യുദ്ധം നടത്താൻ.... അതിവേഗം നാട് കീഴടക്കാൻ ഇത് എളുപ്പമായിരിക്കും...
ഉടനെ പദ്ധതി പ്രമാണികളെ വിളിച്ചു ചർച്ചക്കിട്ടു. ഏല്ലാവർക്കും പൂർണ സമ്മതം. പിന്നെ ത്വാരീഖ് ഒന്നും നോക്കിയില്ല. സൈന്യത്തെ മൂന്നായി തരംതിരിച്ചു. ഒരു ഭാഗം മുഗീസുർറൂമിയുടെ നേതൃത്വത്തിൽ കൊർദോബായിലേക്ക്. രണ്ടാം വിഭാഗം ഇബ്നുൽ കസാദിക്ക്... മലാഗ, എൽവീറിയ, ഗ്രാനഡ എന്നീ സ്ഥലങ്ങളിലേക്ക്. തലസ്ഥാന നഗരിയായ ടോലിഡോവിലേകുള്ള സൈന്യത്തിന്റെ നേതൃത്വം ത്വരീഖ് തന്നെ ഏറ്റെടുത്തു...
ത്വാരീഖ് ടോലിഡോ തെരഞ്ഞെടുക്കാൻ പ്രത്യേക കാരണമുണ്ട്. രാജ്യത്തെ മുഴുവൻ നേതാക്കളും അവിടെ വന്നു പ്രചരിപ്പിക്കുന്നത് റോഡറിക് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നാണ്. അതും പറഞ്ഞു അവർ എല്ലായിടത്തുനിന്നും ആളുകളെ കൂട്ടി മുസ്ലിംകൾക്കെതിരെ തിരിച്ചു വിടുന്നു. ഇതിനെ ചെറുക്കാൻ ചില്ലറ ശക്തി പോരാ... തന്റെ ഉരുക്കുമുഷ്ടിക്കേ ഈ ഗൂഢപദ്ധതിയെ തകർക്കാനാവുമെന്നു ത്വരീഖിനറിയാം...
ഇരുളിന്റെ മറവിൽ മുഗീസ് സൈന്യവുമായി കോർദോവയിലേക്ക് തിരിച്ചു. രാവേറ ചെന്നു. മാനത്തു വെള്ളികീറാൻ ഇനി അധികം സമയമില്ല. അപ്പോഴും കോർദോവ ഗാഢനിദ്രയിലായിരുന്നു. സൈന്യം കൃത്യ സമയത്തു തന്നെ സ്ഥലത്തെത്തി...
കവാടം അടഞ്ഞുകിടപ്പാണ്. ഉള്ളിലേക്ക് കടക്കണമെങ്കിൽ വലിയൊരു മതിൽകെട്ടു ചാടികടക്കണം. അതിനടുത്തു തന്നെ ഒരത്തിപ്പഴ മരവുമുണ്ട്. കൂട്ടത്തിലൊരാൾ ആ മരം കേറി അപ്പുറത്തെത്തി. പ
ിന്നെ തലപ്പാവ് കെട്ടി അപ്പുറത്തേകിട്ടു. അതുവഴി ഓരോരുത്തരും കയറാൻ തുടങ്ങി. പിന്നീട് അവർ പാറാവുകാരുടെ നിദ്രകേന്ദ്രം അന്വേഷിച്ചു. എല്ലാവരും നല്ല ഉറക്കിലായിരുന്നു. സൈനികർക്ക് ആശ്വാസമായി. തക്ക സമയം തന്നെ.... ശബ്ദമുണ്ടാക്കാതെ ചെന്ന് അവരെ ബന്ദികളാക്കി. ശേഷം കവാടം തുറന്നു. അതോടെ എല്ല സൈനികരും ഉള്ളിൽകടന്നു...
നേരം വെളുത്തപ്പോൾ പ്രദേശവാസികൾ കാണികാണുന്നത് മുസ്ലിം സൈന്യത്തെയാണ്. കോർദോവ ഭരണാധികാരി കാഴ്ചകണ്ട് അന്തംവിട്ടു നിന്നു. ഉടനെത്തന്നെ അദ്ദേഹം പരിവാരങ്ങളൊത്ത് ഒരു വീട്ടിൽ അഭയം തേടി. മൂന്നു മാസക്കാലത്തോളം അവിടെത്തന്നെ. ഒടുവിൽ ഉപരോധം മടുത്ത അവർ പരാജയം സമ്മതിച്ചു പുറത്തേക്ക് വന്നു...
വിവരങ്ങളെല്ലാം ത്വാരീഖ് യാഥാവിധം അറിഞ്ഞുകൊണ്ടിരുന്നു. വൈകാതെ തന്നെ ഇബ്നുൽ കസാദിയുടെ വർത്തയുമെത്തി. മലാഗയും ഗ്രാനടയും കീഴടക്കി ഇപ്പോൾ അൽവേരിയയിലേക്ക് പോകുകയാണെത്രെ.
സ്പെയിൻ വിജയം ത്വരീഖിന്. ഇസ്ലാമിക സാമ്രാജ്യത്തെ ഇനിയും വികസിപ്പിക്കാനുള്ള ആവേശം കൂടിക്കൂടി വന്നു. യുദ്ധഭൂമിയിൽ കണ്ട തിരുനബിയുടെ പൂമുഖം അല്ലാഹുവിൽ നിന്നുള്ള സന്തോഷവർത്തയാണെന്നു ത്വാരീഖ് ഉറപ്പിച്ചു...
മലാഗയും ഗ്രാനടയും അൽവേരിയയിലും വിജയം ഉറപ്പായ സ്ഥിതിക്ക് ഇനി മുർസിയ കീഴടക്കാൻ പ്രയാസമില്ല. ത്വാരീഖ് ഒരു സംഘത്തെ അങ്ങോട്ട് വിട്ടു. തുദ്മീർ ആണ് അവിടത്തെ ഭരണാധികാരി. മുസ്ലിംകളുടെ വരവറിഞ്ഞ അദ്ദേഹം പ്രതിരോധ സേനയെ തയ്യാറാക്കി വെച്ചിരുന്നു...
മുസ്ലിംകൾ അവരുമായി കൊമ്പുകോർത്തു. രക്ത രൂക്ഷിതമായ യുദ്ധം തന്നെ അവിടെ അരങ്ങേറി. ശത്രു ശരീരങ്ങൾ കുന്നുകൂടി. തുദ്‌മീറിന് ഇതുകണ്ട് സഹിക്കാനായില്ല. വേഗം തൊട്ടടുത്ത അർയൂല പട്ടണത്തിലേക്ക് ഓടി രക്ഷപ്പെട്ടു. മുസ്ലിംകൾ അദ്ദേഹത്തെ വിട്ടില്ല. പിന്നാലെ ചെന്ന് അർയൂല പട്ടണം ഉപരോധിച്ചു. ഉപരോധം ഏറെയാവും മുമ്പേ തുദ്മീർ പരാജയം സമ്മതിച്ചു കീഴടങ്ങി. പ്രതിരോധ ലേശമന്യേ മുസ്ലിംകൾ ആ നഗരവും വരുതിയിലാക്കി...
എന്നാൽ, ടോളിടോയിൽ സാഹചര്യങ്ങൾ തീർത്തും വ്യത്യസ്ഥമായിരുന്നു. മുൻ യുദ്ധങ്ങളിൽ തങ്ങളുടെ സഹോദരന്മാർക്ക് വന്നുപെട്ട പരിണതിയോർത്ത് സൈനികരെല്ലാം ഓടിക്കളഞ്ഞു. വിശുദ്ധ മതത്തിന് അതോടെ ടോളിഡോവിലും അനായാസം വേരോട്ടം ലഭിച്ചു...