ഈ നാണയങ്ങൾ നിങ്ങളുടേതാണോ..?

ലുഖ്മാനുൽ ഹകീം(റ)ന് ഒരു പുത്രനുണ്ടായിരുന്നു. ബുദ്ധിമാനും സൽഗുണ സമ്പന്നനുമായ ആ മകന് മഹാനവർകൾ ഒരുപാട് നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകി. ആ ഉപദേശങ്ങൾ പിൽക്കാലത്ത് അനർഘ മുത്തുകളായി സജ്ജനങ്ങൾ സൂക്ഷിച്ചു വെച്ചു, ജീവിതത്തിൽ പകർത്തി. വിശുദ്ധ ഖുർആനിൽ ഒരു അധ്യായം തന്നെ ആ ഉപദേശങ്ങൾക്കു വേണ്ടി അല്ലാഹു ﷻ കാഴ്ചവെച്ചു.


 ലുഖ്മാനവർകളും മകനും കൂടി യാത്രയിൽ ഒരു വനത്തിലെത്തി. അവിടെ ഏകനായി ഒരു മനുഷ്യൻ നിൽക്കുന്നത് അവരുടെ ദൃഷ്ടിയിൽ പെട്ടു . രണ്ടു പേരും അങ്ങോട്ടടുത്തു ചെന്നു. അവിടെ കണ്ട കാഴ്ച വിചിത്രമായിരുന്നു. കുറെ വെളളിനാണയങ്ങൾ കൂമ്പാരമായി കിടക്കുന്നു. അതിനു കാവൽ നിൽക്കുകയാണ് ആ മനുഷ്യൻ. മഹാനവർകളെ കണ്ടമാത്രയിൽ അയാൾ പറഞ്ഞു: 


  താങ്കളുടെ കൈവശം വല്ല പത്രവുമുണ്ടോ? എങ്കിൽ താങ്കൾക്കും ഈ വെള്ളിനാണയത്തിൽ നിന്നൊരു പങ്ക് തരാം.


 ലുഖ്മാനവർകൾ ചോദിച്ചു: ഈ നാണയങ്ങൾ നിങ്ങളുടേതാണോ..?


    അതെ


നിങ്ങൾക്കെങ്ങനെ ഈ കാട്ടിൽ നാണയങ്ങളുണ്ടായി..?


സത്യം പറയാമല്ലോ. ഞാൻ വിറകു ശേഖരിക്കാൻ വന്നതാണ്. ആ സമയത്ത് കണ്ടെത്തിയതാണ്. ഞാൻ കണ്ടെത്തിയത് കൊണ്ട് ഞാൻ തന്നെയാണ് ഇതിന് അവകാശി.  


മഹാനവർകൾ പുഞ്ചിരിച്ചു. അയാൾ വീണ്ടും പറഞ്ഞു: ഈ നാണയങ്ങൾ ഇവിടെ നിന്നും കടത്താൻ എന്നെ സഹായിച്ചാൽ ഞാൻ താങ്കൾക്ക് അർഹമായ പങ്ക് തരാം.


 ലുഖ്മാനവർകൾ ഒന്നും ഉരിയാടാതെ തിരിഞ്ഞു നടന്നു. പിതാവിന്റെ പ്രവർത്തനത്തിൽ മകന് വിസ്മയം തോന്നി. ആരെങ്കിലും ഇത്രയധികം നാണയങ്ങൾ വെറുതെ കിട്ടുമെന്നു കണ്ടാൽ ഉപേക്ഷിക്കുമോ? അതായിരുന്നു മകന്റെ സംശയം. അത് പിതാവിനോട് നേരിട്ടു തന്നെ ചോദിച്ചു. അപ്പോൾ മഹാനവർകൾ പറഞ്ഞു:


  മകനെ നീ ഒരുപാട് മനസ്സിലാക്കാനുണ്ട്. ഞാൻ അത് തിരസ്കരിച്ചതിന്റെ പൊരുൾ മടക്കയാത്രയിൽ നിനക്ക് ബോധ്യമാകും.


 മഹാനവർകളും പുത്രനും നിർദ്ദിഷ്ട യാത്ര കഴിഞ്ഞ് തിരിച്ചു പോന്നു. വെള്ളിനാണയങ്ങൾ കണ്ട സ്ഥലത്തെത്തിയപ്പോൾ അവിടെ വെള്ളിക്കൂമ്പാരത്തിനു മുകളിൽ തളം കെട്ടി നിൽക്കുന്ന ചോരയിൽ കുളിച്ച് ആ മനുഷ്യൻ മരിച്ചു കിടക്കുന്നു. കുറച്ചപ്പുറത്തായി വെട്ടേറ്റ് മറ്റൊരു മനുഷ്യനും മൃതിയടഞ്ഞു കിടക്കുന്നു. മഹാനവർകൾ മകനോട് പറഞ്ഞു: 


നമുക്ക് ശേഷം മറ്റൊരു മനുഷ്യൻ അവിടെ വന്നു. അവർ തമ്മിൽ നാണയങ്ങൾക്കു വേണ്ടി കലഹിച്ചു വെട്ടി മരിച്ചു. ആ നാണയത്തിൽ പങ്കുപറ്റിയിരുന്നുവെങ്കിൽ നമ്മുടെ സ്ഥിതിയും മറിച്ചാകുമായിരുന്നില്ല.


 പിതാവിന്റെ വാക്കുകൾ കേട്ടപ്പോൾ മകന് തന്റെ സംശയം അസ്ഥാനത്തായിരുന്നുവെന്ന് ബോധ്യമായി... 


 പിൽക്കാലത്ത് പിതാവിൽ നിന്നും ഉപദേശങ്ങൾ നുകർന്ന് മഹാനായ പുത്രൻ ഔന്നിത്യത്തിന്റെ പടവുകളേറി... 


 ലുഖ്മാനുൽ ഹകീം(റ)യുടെ ജീവിത ചരിത്രത്തിൽ നിന്നും അടർത്തിയെടുത്ത ഏതാനും ചില ഏടുകൾ മാത്രമാണിത് ... തൽക്കാലം ഈ ചരിത്രം ഇവിടെ സമാപിക്കുന്നു...


അല്ലാഹു ﷻ ആ മഹാനുഭാവന്റെ ബർക്കത്ത് കൊണ്ട് നമ്മിൽ നിന്നും വന്നുപോയ തെറ്റുകുറ്റങ്ങൾ പൊറുത്ത് മാപ്പാക്കി തരട്ടെ.., നമുക്ക് ഐഹികവും പാരത്രികവുമായ സൗഖ്യം പ്രദാനം ചെയ്യട്ടെ...

ആമീൻ യാ റബ്ബൽ ആലമീൻ ... 


മഹാൻ അവർകൾക്ക് ഒരു ഫാതിഹ ഓതി ഹദിയ ചെയ്യുവാൻ താൽപര്യപ്പെടുന്നു ...


ഈ ചരിത്രം നിങ്ങൾക്ക് മുമ്പിൽ എത്താൻ കാരണക്കാരായ എല്ലാവർക്കും വേണ്ടി, നിങ്ങളുടെ വിലപ്പെട്ട ദുആ കളിൽ ഉൾപ്പെടുത്തണം എന്നു വസ്വിയ്യത്ത് ചെയ്യുന്നു ...


 
Islamic Knowledge in Malayalam
ഇസ്ലാമിക വിജ്ഞാനം | Islamic Knowledge in Malayalam
Public group · 2100+ members
Join Group
ٱلسَّلَامُ عَلَيْكُمْ‎
ഇത് ഇസ്ലാമിക വിജ്ഞാനം ഷെയർ ചെയ്യാൻ വേണ്ടിയുളള ഗ്രുപ്പ്ആണ്.
This group is created to share Islamic Knowledge in Malayalm
 

More Posts

ചികിത്സ (1) ചികിത്സ (2) അല്ലാഹു അഹദ് അയാൾ നിരപരാധിയാണ് നോർദി കൊട്ടാരത്തിൽ നോർദി കൊട്ടാരത്തിൽ (2) രണ്ടു ശിഷ്യൻമാർ ലുഖ്മാൻ വളർന്നു വിചിത്രമായൊരു കേസ് (2) മലക്കിന്റെ വാക്കുകൾ പരീക്ഷണങ്ങൾ തുടരുന്നു (1) ദിവ്യ ഔഷധം ചാട്ടവാറടികൾ ഒരു പാവം ഫഖീർ ഒരു പാവം ഫഖീർ (2) ഒരു പാവം ഫഖീർ (3) വെള്ളത്തിനു മുകളിൽ അർഹതപ്പെടാത്ത സ്ഥലത്ത് എത്തിച്ചേരാൻ കൊതിക്കരുത് ഫാത്വിമ (റ) ചരിത്രം : മുഖവുര അബൂബക്കർ സിദ്ധീഖ് (റ) ചരിത്രം : മുഖവുര അബൂബക്കർ സിദ്ധീഖ് (റ) ചരിത്രം : ഞാൻ വിശ്വസിക്കുന്നു അബൂബക്കർ സിദ്ധീഖ് (റ) ചരിത്രം : സിദ്ദീഖെന്ന സ്ഥാനം ...(2) ആഇശ (റ) ചരിത്രം : മുഖവുര ത്വാരീഖ് ബിൻ സിയാദ് (റ) ചരിത്രം : മുഖവുര അസൂറാ ബീവി (റ) ചരിത്രം : മുഖവുര ഇബ്രാഹീമിബ്നു അദ്ഹം (റ) ചരിത്രം : മുഖവുര അബൂബക്കർ സിദ്ധീഖ് (റ) ചരിത്രം : സിദ്ദീഖെന്ന സ്ഥാനം ...(1) ഉമറുബ്നുൽ ഖത്വാബ് (റ) ചരിത്രം : മുഖവുര ഉസ്മാനുബ്നു അഫ്ഫാൻ (റ) ചരിത്രം : മുഖവുര അലി ഇബ്നു അബിത്വാലിബ് (റ) ചരിത്രം : മുഖവുര