ക്രൂരനായ യജമാനൻ

ലുഖ്മാനുൽ ഹഖീം(റ)നെ വീണ്ടും വിൽപ്പനച്ചരക്കായ് നിർത്തിയിരിക്കുകയാണ്. മഹാന്റെ ഹൃദയത്തിൽ ഭൗതികസൗഖ്യങ്ങളെ കുറിച്ചുള്ള ഒരു ചിന്തയും ഇല്ലാത്തതു കൊണ്ട് ഈ വിഷമതകളൊന്നും തന്നെ ക്ലേശകരമായി അനുഭവപ്പെട്ടില്ല... 


തന്റെ തത്വചിന്തകളൊന്നും പ്രായോഗിക ജീവിതത്തിൽ വെളിപ്പെടുത്തിക്കൂടാ എന്ന് മഹാനവർകൾക്ക് മനസ്സിലായി. കേവലം ഒരു ജാഹിലിനെപ്പോലെ അഭിനയിക്കുകയേ നിർവ്വാഹമുള്ളൂ. അല്ലാത്തപക്ഷം താനാരാണെന്ന് ജനങ്ങൾ മനസ്സിലാക്കും. അത് തന്റെ സ്വൈരജീവിതത്തിന് പ്രതിബന്ധമായി ഭവിക്കും. അതു കൊണ്ട് ഇനി എന്തു തന്നെ സംഭവിച്ചാലും തന്നിൽ നിന്ന് ഒരു പ്രതികരണവും ഉണ്ടാവുകയില്ലെന്ന് ലുഖ്മാൻ(റ) മനസ്സുകൊണ്ടുറപ്പിച്ചു... 


പലരും ലുഖ്മാൻ (റ) ക്ക് വില പറഞ്ഞ കൂട്ടത്തിൽ നല്ലൊരു സംഖ്യ ലാഭം പറഞ്ഞയാൾക്ക് കച്ചവടമുറപ്പിച്ചു. മാറിവന്ന യജമാനന്റെ കൽപ്പന പ്രകാരം അയാളോടൊന്നിച്ച് ലുഖ്മാനുൽ ഹഖീം (റ) നടന്നു...


 മനോഹരമായൊരു മണിമന്ദിരത്തിലാണവർ ചെന്നെത്തിയത്. അതു തന്റെ പുതിയ യജമാനന്റെ വീടാണെന്നു ലുഖ്മാനവർകൾ മനസ്സിലാക്കി. അടിമകൾക്ക് യജമാനൻമാരുടെ സുഖസൗകര്യങ്ങളൊന്നും ആസ്വദിക്കാനുള്ള അവകാശമില്ല...


 അന്നുരാത്രി തൊഴുത്തിന്റെ വരാന്തയിലാണ് മഹാന് ഉറങ്ങാൻ ഇടം കിട്ടിയത്. വൃത്തിയുള്ള ഒരു ചാക്ക് വിരിച്ച് അതിൽ ഇബാദത്തുകളിൽ മുഴുകിക്കൊണ്ട് കഴിച്ചുകൂട്ടി. പുലരുന്നതുവരെ ഇടതടവില്ലാതെ നിസ്കരിച്ചു. നിദ്ര എന്താണെന്നു പോലുമറിയാതെ സർവ്വശക്തനായ അല്ലാഹു ﷻ ന് സുജൂദുകൾ ചെയ്ത് ആനന്ദനിർവൃതിയടഞ്ഞു...


 പലരുവോളം നിദ്രാവിഹീനനായി ആരാധനയിൽ മുഴുകിയെങ്കിലും അതിന്റെ ക്ഷീണമൊന്നും മഹാൻ പ്രകടിപ്പിച്ചില്ല...


 യജമാനൻ പറയുന്ന ജോലികൾ നിശ്ചിത സമയത്തിനുള്ളിൽ ചെയ്തു തീർക്കാൻ ലുഖ്മാനവർകൾ പ്രത്യേകം ശ്രദ്ധിച്ചു. മുമ്പു ചെയ്തു പരിചയമില്ലാത്ത ജോലികളായിരിന്നിട്ടുപോലും അൽപ്പം പോലും വീഴ്ച വരുത്താതെ വളരെ വൃത്തിയോടുകൂടി നിർവ്വഹിച്ചു...


 എല്ലാവരും സുഖസുഷുപ്തിയിൽ ലയിക്കുന്ന ഏകാന്തതയിലാണ് ലുഖ്മാനവർകൾ ആരാധനകൾ നിർവ്വഹിച്ചിരുന്നത്. തന്റെ പ്രവർത്തനങ്ങൾ ആരുടെയും ദൃഷ്ടിയിൽ പെടരുതെന്ന് മഹാനവർകൾക്ക് നിർബന്ധമുണ്ടായിരുന്നു. എങ്കിലും ഒരു ദിവസം അത് സംഭവിച്ചു...


 സുബ്ഹിയോടടുത്ത സമയം സുജൂദിൽ വീണു കിടക്കുകയായിരുന്നു മഹാനവർകൾ. പെട്ടെന്ന് എവിടെ നിന്നെന്നറിയില്ല യജമാനൻ മുമ്പിൽ പ്രത്യക്ഷപ്പെട്ടു...


ലുഖ്മാൻ..!!  


ആ അട്ടഹാസം കേട്ട് കൊട്ടാരമാകെ വിറച്ചു. ലുഖ്മാനുൽ ഹഖീം (റ) കണ്ണ് തുറന്നു യജമാനനെ നോക്കി...


 ലുഖ്മാനുൽ ഹഖീം(റ)നു യജമാനനിൽ നിന്ന് ലഭിക്കുന്ന ശിക്ഷയെ കുറിച്ച് ഒട്ടും വേവലാതി ഉണ്ടായിരുന്നില്ല. താൻ ആരാണെന്നും അത് കണ്ടുപിടിക്കപ്പെടുമോ എന്നുള്ളതുമായിരുന്നു മഹാന്റെ ഭയം. എങ്കിലും ഒട്ടും കൂസലില്ലാതെ എഴുന്നേറ്റു നിന്നു...


  ലുഖ്മാനെ, നീ ഇവിടെ എന്തു ചെയ്യുകയായിരുന്നു..?  


യജമാനൻ നല്ല ഉച്ചത്തിൽ തന്നെ ചോദിച്ചു. 


ഞാൻ വെറുതെ ഇരിക്കുകയായിരുന്നു .


എന്ത്..? നീയൊരു അടിമയല്ലെ. നിനക്കു വെറുതെയിരിക്കാൻ അവകാശമുണ്ടോ? എന്ന ചോദ്യവും ചാട്ടവാറു കൊണ്ടുള്ള അടിയും ഒന്നിച്ചായിരുന്നു...


  യജമാനാ, അങ്ങ് എന്നെ ഏൽപ്പിച്ച ജോലികളെല്ലാം ഞാൻ ഒന്നൊഴിയാതെ ചെയ്തു തീർത്തിട്ടുണ്ട്. ഇനിയും ഏത് ജോലി ഏൽപ്പിച്ചാലും ഞാൻ അതു നിർവ്വഹിക്കാൻ തയ്യാറുമാണ്. അടിയുടെ ന്യായവാദം അയാളെ കൂടുതൽ രോഷാകുലനാക്കി. ചാട്ടവാറു കൊണ്ടുള്ള പ്രഹരത്തിന് ഊക്കുകൂടി. വേദന കൊണ്ട് പുളഞ്ഞിട്ടും ലുഖ്മാൻ(റ) ഒരെതിർപ്പും പ്രകടിപ്പിച്ചില്ല. അടികൊണ്ട ഭാഗത്തെല്ലാം തൊലിയുരിഞ്ഞുപൊട്ടി ചുടുചോര ഒഴുകുന്നുണ്ടായിരുന്നു...


 ഇതെന്ത് നീതി റബ്ബേ മനുഷ്യരെല്ലാം അല്ലാഹുവിന്റെ അടിമകൾ. പക്ഷെ ഇവിടെയിതാ ഒരടിമ മറ്റൊരടിമയുടെ മേൽ യജമാനൻ ചമയുന്നു. വെറുതെ കുറ്റാരോപണം നടത്തി ശിക്ഷിക്കുന്നു. പക്ഷെ ശിക്ഷയേൽക്കുന്ന ആ മഹാത്മാവിന് ഒരു പരാതിയുമില്ല. ഇതെല്ലാം താൻ അനുഭവിക്കണമെന്ന ഭാവമായിരുന്നു മഹാനവർകൾക്ക്. ഐഹിക ശിക്ഷകളെ നിസ്സാരമായി പരിഗണിക്കാൻ സാധിക്കുന്നവനുമാത്രമേ പാരത്രിക വിജയം കൈവരിക്കാനാവുകയുള്ളൂ എന്ന ചിന്തയുള്ളവർക്ക് പരാതിക്കും പരിഭവത്തിനും സമയമെവിടെ... 


 ക്രൂരനായ യജമാനന്റെ കണ്ണിൽ ചോരയില്ലാത്ത ഈ പ്രവർത്തനങ്ങളെല്ലാം മാളികയുടെ മട്ടുപ്പാവിൽ ഇരുന്നു കൊണ്ട് അയാളുടെ മൂത്ത മകൾ കാണുന്നുണ്ടായിരുന്നു. ബാപ്പ അടി നിർത്തുന്നില്ലെന്നു കണ്ടപ്പോൾ അവൾ ഓടി താഴെയിറങ്ങി... ബാപ്പയുടെയുടെയും ലുഖ്മാനി(റ)ന്റെയും ഇടയിൽ നിന്ന് കൊണ്ട് പറഞ്ഞു: 


അരുത്, ബാപ്പ ഇനിയിവനെ തല്ലരുത് ...

 
Islamic Knowledge in Malayalam
ഇസ്ലാമിക വിജ്ഞാനം | Islamic Knowledge in Malayalam
Public group · 2100+ members
Join Group
ٱلسَّلَامُ عَلَيْكُمْ‎
ഇത് ഇസ്ലാമിക വിജ്ഞാനം ഷെയർ ചെയ്യാൻ വേണ്ടിയുളള ഗ്രുപ്പ്ആണ്.
This group is created to share Islamic Knowledge in Malayalm
 

More Posts

ചികിത്സ (2) അല്ലാഹു അഹദ് അയാൾ നിരപരാധിയാണ് നോർദി കൊട്ടാരത്തിൽ നോർദി കൊട്ടാരത്തിൽ (2) രണ്ടു ശിഷ്യൻമാർ ലുഖ്മാൻ വളർന്നു വിചിത്രമായൊരു കേസ് (2) മലക്കിന്റെ വാക്കുകൾ പരീക്ഷണങ്ങൾ തുടരുന്നു (1) ദിവ്യ ഔഷധം ചാട്ടവാറടികൾ ഒരു പാവം ഫഖീർ ഒരു പാവം ഫഖീർ (2) ഒരു പാവം ഫഖീർ (3) വെള്ളത്തിനു മുകളിൽ അർഹതപ്പെടാത്ത സ്ഥലത്ത് എത്തിച്ചേരാൻ കൊതിക്കരുത് ഈ നാണയങ്ങൾ നിങ്ങളുടേതാണോ..? ഫാത്വിമ (റ) ചരിത്രം : മുഖവുര അബൂബക്കർ സിദ്ധീഖ് (റ) ചരിത്രം : മുഖവുര അബൂബക്കർ സിദ്ധീഖ് (റ) ചരിത്രം : ഞാൻ വിശ്വസിക്കുന്നു അബൂബക്കർ സിദ്ധീഖ് (റ) ചരിത്രം : സിദ്ദീഖെന്ന സ്ഥാനം ...(2) ആഇശ (റ) ചരിത്രം : മുഖവുര ത്വാരീഖ് ബിൻ സിയാദ് (റ) ചരിത്രം : മുഖവുര അസൂറാ ബീവി (റ) ചരിത്രം : മുഖവുര ഇബ്രാഹീമിബ്നു അദ്ഹം (റ) ചരിത്രം : മുഖവുര അബൂബക്കർ സിദ്ധീഖ് (റ) ചരിത്രം : സിദ്ദീഖെന്ന സ്ഥാനം ...(1) ഉമറുബ്നുൽ ഖത്വാബ് (റ) ചരിത്രം : മുഖവുര ഉസ്മാനുബ്നു അഫ്ഫാൻ (റ) ചരിത്രം : മുഖവുര അലി ഇബ്നു അബിത്വാലിബ് (റ) ചരിത്രം : മുഖവുര