Wednesday - 22 April, 2026 4-Dhu al-Qadah-1447

വിചിത്രമായ ചോദ്യം

സ്വന്തം രാജ്യം വികസിപ്പിക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ജീവിച്ച ചക്രവര്‍ത്തിക്ക് ഇപ്പോള്‍ താന്‍ നേടിയെടുത്ത സാമ്രാജ്യങ്ങളുടെ കാര്യത്തില്‍ ഒരു ചിന്തയുമില്ല. ഭരണകാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചില്ല. അല്ലാഹു എന്ന ഒറ്റ  വിചാരവുമായി കഴിഞ്ഞുകൂടുകയാണ് അദ്ദേഹം. രാവും പകലും ഇബാദത്തുകളില്‍ മുഴുകി നാളുകള്‍ തള്ളി നീക്കുകയാണ് രാജാവ് ...


ഒരിക്കല്‍ വിശുദ്ധ ഖുർആനിലെ വചനങ്ങളുടെ വശ്യതയില്‍ മുഴുകിയിരിക്കുന്ന രാജാവ് കൊട്ടാരാത്തിനകത്തുനിന്നു ഒരു ശബ്ദ കോലാഹലം കേട്ടു. തന്‍റെ ഏകാന്തതയെ ആലോസരപ്പെടുത്തിയ കാര്യമെന്താണെന്നു തെല്ലു നീരസത്തോടെ അദ്ദേഹം ശ്രദ്ധിച്ചു... ഏതോ ഒരുത്തനുമായി കൊട്ടാരത്തിലെ പരിചാരകന്‍  ശണ്ഠ കൂടുകയാണ്. അയാള്‍ എന്തോ ആവശ്യപ്പെടുന്നുമുണ്ട്. അതിനനുവദിക്കാതെ പരിചാരകന്‍ അയാളെ കഴുത്തിനു പിടിച്ചു തള്ളി പുറത്താക്കാനുള്ള ശ്രമത്തിലാണ് ...


വളരെ വിചിത്രമായ ഒരാവശ്യം കൊണ്ടാണ് കൊട്ടാരത്തില്‍ അദ്ദേഹം വന്നത്. അയാള്‍ എങ്ങനെയാണ് കൊട്ടാരത്തിനകത്ത് എത്തിയത് എന്ന് പോലും പരിചാരകര്‍ക്ക് അറിയില്ല. രാജകൊട്ടാരമാണ് എത്രയധികം പടയാളികള്‍, പാറാവുകാര്‍ പുറത്ത് കാവൽ നിൽകുന്നു . കാവൽക്കാരറിയാതെ ഒരീച്ചക്ക് പോലും അതിനകത്ത് കയറിപ്പറ്റാനാവില്ല. പക്ഷേ അത്ഭുതം സംഭവിക്കുകതന്നെ ചെയ്തിരിക്കുന്നു. വിചിത്രമായൊരു ചോദ്യം കേട്ടാണ് കൊട്ടരത്തിനുള്ളിലുള്ളവര്‍ ശ്രദ്ധിച്ചത് ...


എന്‍റെ ഒട്ടകത്തെ ഇവിടെയെങ്ങാനും കണ്ടോ...?  


വല്ലാത്തൊരു ചോദ്യം ....!!!


രാജകൊട്ടാരത്തിനകത്തു ഒട്ടകത്തെ തിരയുകയോ...?


ഇത് ചോദിക്കുന്നവന്‍ ഒരുപക്ഷെ ഭ്രാന്തനോ ചിത്തഭ്രമം സംഭവിച്ചവനോ ആയിരിക്കും... ആരായാലും ശരി ആളെ കണ്ടുകിട്ടിയിട്ടുവേണ്ടേ സത്യാവസ്ഥ മനസ്സിലാക്കാന്‍. എന്നാല്‍ കൊട്ടാരത്തിനകത്ത് മുഴുവന്‍ തിരഞ്ഞിട്ടും ചോദ്യകർത്താവിനെതന്നെ കണ്ടുകിട്ടിയില്ല. രാജഭടന്മാര്‍ക്ക് അത്ഭുദം തോന്നി ...


ഇതെന്താണ് വല്ല അശരീരിയുമായിരിക്കുമോ...?


അവര്‍ പിന്നെയും പരതി ...


ഒടുവില്‍ ആ പരിചാരകന്മാര്‍ ആ ചോദ്യകര്‍ത്താവിനെ കണ്ടുപിടിക്കുക  തന്നെ ചെയ്തു. അയാള്‍ നിൽകുന്നത് എവിടെയാണെന്നോ ...?


 ആ ഉത്തുംഗ സൗധത്തിന്‍റെ മുകളിലെ തട്ടില്‍ ഏതോ ഒരു പരിചാരകനാണ് ആ ചോദ്യ കര്‍ത്താവിനെ ആദ്യം കണ്ടുമുട്ടിയത്‌ ...


ഇതാ ആള്‍ ഇവിടെ ഉണ്ട് ...


ആ പരിചാരകന്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു ...


അതുകേട്ടു ഭൃത്യന്മാരെല്ലാം അങ്ങോട്ടോടി. എല്ലാവരും ചോദ്യകര്‍ത്താവിനെ കണ്ടു. മാത്രമല്ല ആ വിചിത്രമായ ചോദ്യം അവരെല്ലാവരും കാതില്‍ കേള്‍ക്കുകയും ചെയ്തു ...


“ ഇവിടെയെങ്ങാനും എന്‍റെ ഒട്ടകത്തെ കണ്ടോ ...?”


രാജ കിങ്കരന്മാര്‍ക്ക് അത്ഭുതവും ഭയവും കോപവും എല്ലാം ഒന്നിച്ചു വന്നു. ഇത്രയധികം കാവല്‍ക്കാരും സജ്ജീകരണങ്ങളും ഉള്ള ഒരു കൊട്ടാരത്തിനകത്ത് ഈ വിചിത്ര ചോദ്യകര്‍ത്താവ് എങ്ങനെ കയറിക്കൂടി ....

അതായിരുന്നു പരിചാരകന്മാരുടെ അദ്‌ഭുതത്തിനു കാരണം. കാവൽകാരുടെ കണ്ണുവെട്ടിച്ചു ഇങ്ങനെ ഒരാള്‍ കൊട്ടാരത്തിനകത്ത് കയറിവന്നത് ചക്രവർത്തിയെങ്ങാനും അറിയാനിടയായാല്‍ 

തങ്ങളുടെ കഴിവുകേടാണെന്നു പറയുകില്ലേ ...?

ഞങ്ങളെ ആക്ഷേപിക്കുകയില്ലേ...?

ഒരുവേള ജോലിയില്‍ നിന്നുതന്നെ പിരിച്ചുവിടുകയില്ലേ ...


ഇതെല്ലാമായിരുന്നു അവരുടെ ഭയത്തിനു കാരണം ...

തങ്ങളെ എല്ലാവരെയും വിഡ്ഢികളാക്കി. കൊട്ടാരത്തിന്റെ ശക്തമായ വാതിലുകള്‍ തള്ളിത്തുറന്നു. കാവൽകാരെ കബളിപ്പിച്ച് ഇയാള്‍ കൊട്ടാരത്തിനകത്ത് കയരിക്കൂടിയില്ലേ ഇതെല്ലാമോർത്തുകൊണ്ട് അവര്‍ കോപാകുലരായത് ...


കഠിനമായ കോപത്തോടുകൂടി അവര്‍ മനുഷ്യനെ പിടികൂടി. പലരും മര്‍ദ്ദനത്തിനു വേണ്ടി അയാളുടെ ദേഹത്തില്‍ കൈ വെക്കനാഞ്ഞു. പക്ഷേ കൂട്ടത്തില്‍ നിന്നും കരുത്തനും ആജ്ഞാനുശക്തിയുള്ളവനുമായ ഒരുത്തന്‍ ആ ഉദ്യമത്തില്‍ നിന്നും അവനെ തടഞ്ഞു ...


നിങ്ങളെന്താണീ കാണിക്കുന്നത് ഇയാളുടെ മട്ടും ഭാവവും സംസാരവുമെല്ലാം കേട്ടിട്ട് തികച്ചും ഒരു ഭ്രാന്തനെ പോലെയാണിരിക്കുന്നത്.ബുദ്ധിക്കു സ്ഥിരതയില്ലാത്തവനെ ഉപദ്രവിക്കുന്നത് ശരിയല്ല ...


ഇത്രയും പറഞ്ഞുകൊണ്ട് അയാള്‍ ആഗതന്‍റെ സമീപം വന്നു ഇപ്രകാരം ചോതിച്ചു ...


 ഹേ മനുഷ്യാ   നിങ്ങളെങ്ങിനെ ഈ കൊട്ടാരത്തില്‍ കയറിപ്പറ്റി...

ഉരുക്കുകൊണ്ടുണ്ടാക്കിയ കവാടങ്ങളല്ലേ പോരാത്തതിന് ശക്തരും ആയുധ ധാരികളായ പാറാവുകാരും. അവരുടെയെല്ലാം  കണ്ണുവെട്ടിച്ചു നിങ്ങളെങ്ങിനെ ഇതിനകത്ത് കയറി ...


ഞാന്‍ എന്‍റെ ഒട്ടകത്തിനെ കാണാതായിട്ട് പല സ്ഥലത്തും തിരഞ്ഞു നടന്നു. എവിടെയും കണ്ടെത്തിയില്ല. കൂട്ടത്തില്‍ ഇവിടെയും തിരയാമെന്നുവച്ചു ...


“  എന്‍റെ ഒട്ടകത്തെ ഇവിടെയെങ്ങാനും കണ്ടോ ...??? ”


വീണ്ടും അതെ പല്ലവി തന്നെ. ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ മറ്റുള്ളവരെ കൈ വയ്ക്കുന്നതില്‍ നിന്നും തടഞ്ഞ ആ പരിചാരകനും ദേഷ്യവും കോപവും വന്നു തുടങ്ങിയിരിക്കുന്നു...

അയാള്‍ ചോദിച്ചു ,,,,, ഹേ മനുഷ്യാ.....

നിങ്ങൾക്കു ഭ്രാന്തുണ്ടോ...?


ഈ സ്ഥലം എതാണെന്നാണ്  നിങ്ങള്‍ വിചാ


രിക്കുന്നത് ... ?

ഇത് രാജകൊട്ടാരമാണ് ...!!!

രാജകൊട്ടാരത്തിലാണോ ഒട്ടകത്തെ തിരയുന്നത്...??

അതൊന്നും ആഗതന്‍ ശ്രദ്ധിക്കുന്നില്ല... അയാള്‍ വീണ്ടും തന്‍റെ ശ്രമം തുടരാനുള്ള ഭാവമാണ്. എന്നെ വിടൂ

ഞാന്‍ ഇവിടം മുഴുവനും ഒന്ന് കയറിയിറങ്ങട്ടെ 

ഇവിടെയെങ്ങാനും ആരുടെയെങ്ങാനും ശ്രദ്ധയില്‍ പെടാതെ എന്‍റെ ഒട്ടകം നില്പുണ്ടെങ്കിലോ ...?


അയാള്‍ കുതറി. ഭടന്മാര്‍ ശക്തിപൂര്‍വ്വം പിടിച്ചു നിര്‍ത്തി ...

ഇയാള്‍ തികച്ചും ഒരു ഭ്രാന്തന്‍ തന്നെ...

അവര്‍ തീരുമാനിച്ചു ...


ഈ ശബ്ദ കോലാഹലങ്ങളാണ് രാജാവിന്‍റെ ചെവിയിലെത്തിയത് ...