ഇബ്‌റാഹീം തന്റെ യാത്ര തുടരുകയായിരുന്നു. വഴിയിൽ വെച്ച് അദ്ദേഹം ഒരപരിചിതനെ കണ്ടുമുട്ടി. അയാളുടെ മുഖത്ത് എന്തോ ഒരു പ്രത്യേക തേജസ്സ് തെളിഞ്ഞുകാണുന്നതായി ഇബ്റാഹീമിന് തോന്നി. ശുഭവസ്ത്രധാരിയായ അപരിചിതന്റെ താടിയും നരച്ചു വെളുത്തതായിരുന്നു. വേഷം കൊണ്ടും ഭാവം കൊണ്ടുമെല്ലാം ഒരു പ്രത്യേകത ആദ്ദേഹത്തിൽ ദൃശ്യമായിരുന്നു. തന്റെ കയ്യിലിരിക്കുന്ന ജപമാലയിൽ വിരലോടിക്കുകയും അതോടൊപ്പം ചുണ്ടുകൾ ചലിക്കുന്നതും ചെയ്യുന്നത് കാണാൻ പ്രത്യേക രസമായിരുന്നു. ഇബ്‌റാഹീം ആ വയോധികനെ അഭിവാദ്യം ചെയ്തു. സലാം മടക്കിക്കൊണ്ട് അദ്ദേഹം ചോദിച്ചു ...
" ഒരു വലിയ സാമ്രാജ്യം ഉപേക്ഷിച്ചുകൊണ്ട് ഇങ്ങിനെ ഇറങ്ങിത്തിരിക്കാൻ കാരണമെന്താണ് ഇബ്റാഹീംമേ ..."
അപരിചിതന്റെ ചോദ്യം കേട്ട് ഇബ്‌റാഹീം തെല്ല് മിഴിച്ചുനിന്നു ... താൻ ചക്രവർത്തിയായിരുന്നുവെന്നും, സാമ്രാജ്യം വിട്ടിറങ്ങിയതാണെന്നും ഇയാളെങ്ങനെയോ മനസ്സിലാക്കി ... താൻ അക്കാര്യം എത്ര രഹസ്യമാക്കി വെച്ചതായിരുന്നു ... ഏതായാലും അയാളോട് നേരിട്ട് ചോദിക്കുകതന്നെ ...
" അല്ലയോ മഹാനുഭാവാ ... ഞാൻ ചക്രവർത്തിയാണെന്നും, സാമ്രാജ്യം വിട്ടിറങ്ങിയതാണെന്നും അങ്ങേക്ക് എങ്ങനെ മനസ്സിലായി ...? അങ്ങയെ എനിക്കൊരു മുൻപരിചയവുമില്ലല്ലോ ... അങ്ങാരാണ് ...?"
" തൽക്കാലം ഞാനാരാണെന്നറിയേണ്ട. ഒരു കാര്യം ഞാൻ പറയട്ടെ ..., നീ ഉദ്ദേശിച്ചുവന്നത് അല്ലാഹുവിന്റെ സാമീപ്യമല്ലേ ...? അതുനേടിയെടുക്കണമെങ്കിൽ ഒരുപാട് പ്രായത്നങ്ങൾ ചെയ്യേണ്ടതുണ്ട്. ഒരുപാട് ക്ലേശങ്ങൾ അനുഭവിക്കേണ്ടതുണ്ട്. രാജപദവിയും മറ്റു സുഖസൗകര്യങ്ങളും ഉപേക്ഷിച്ചുവന്ന നിനക്ക് ആ ലക്ഷ്യം കൈവരിക്കാൻ സാധിക്കട്ടെ എന്നു ഞാൻ ആശംസിക്കുന്നു ..."
" ഇബ്റാഹീമേ ഒരു കാര്യം നീ ഓർമ്മിക്കണം. ശപിക്കപ്പെട്ട പിശാച് നിനക്ക് എല്ലായ്പ്പോഴും മർഗ്ഗതടസ്സം ഉണ്ടാക്കാൻ നോക്കും. അതിൽനിന്ന് രക്ഷപ്പെട്ടാൽ മാത്രമേ നീ വിജയം കൈവരിക്കുകയുള്ളൂ ...പരീക്ഷണങ്ങളെ തരണം ചെയ്യാൻ പരിശീലിക്കണം. നിന്റെ പഴയ കൂട്ടുകെട്ടുകളെല്ലാം ഉപേക്ഷിക്കുകയും, സമ്പത്തിലും സ്ഥാനമാനങ്ങളിലും ഭ്രമിക്കാതിരിക്കുകയും, ഏറ്റവും നിസ്സാരന്മാരുമായി സഹവാസിക്കുകയും വേണം..."
ഇപ്രകാരം പലവിധ സാരോപദേശങ്ങളും അദ്ദേഹം ഇബ്റാഹീമിന് നൽകി... അനന്തരം അവർ രണ്ടുപേരും ഒന്നിച്ച് അംഗസ്നാനം ചെയ്ത് നിസ്കാരം നിർവഹിക്കുകയും ഭക്ഷണം പകുത്ത് ഭക്ഷിക്കുകയും ചെയ്തു...
ഇബ്‌റാഹീം വീണ്ടും യാത്ര തുടർന്നു. വഴിയിലൊന്നും ഒരൊറ്റ മനുഷ്യനെയും കണ്ടില്ല. വന്യമൃഗങ്ങളുടെ മുരൾച്ചയും, കാട്ടാറുകളുടെ കളകളാരവവും, പറവകളുടെ ചിലചിലപ്പും മാത്രം ഇടക്കിടെ ഏകാന്തതയെ ക്ഷണിച്ചുകൊണ്ടിരുന്നു ...
മറ്റൊരിക്കൽ ഒരു തേജസ്വരൂപിയായ ഒരു വയോവൃദ്ധനെക്കൂടി ഇബ്റാഹീമിബ്നു അദ്ഹം കണ്ടുമുട്ടി. വയോവൃദ്ധനും വേഷഭൂഷാധികളിലും മുഖഭാവത്തിലും എല്ലാം മുമ്പ്കണ്ട അയാളുടെ രൂപം തന്നെയായിരുന്നു. ഇബ്‌റാഹീം അദ്ദേഹത്തിന് അഭിവാദ്യമർപ്പിച്ചു. അന്നേരം അദ്ദേഹവും മുമ്പത്തെ ആളിന്റെ അതേ ചോദ്യം ആവർത്തിച്ചു...
"വലിയൊരു സാമ്രാജ്യം ഉപേക്ഷിച്ച് ഈ വനത്തിലൂടെ തെണ്ടിനടക്കുന്നതെന്താണ് ഇബ്റാഹീമേ ...?"
ഇബ്റാഹീമിന്നുണ്ടായ അത്ഭുതത്തിന് അതിരുണ്ടായിരുന്നില്ല. മുമ്പൊരു വയോധികൻ ഇതേ ചോദ്യം ചോദിച്ചു. ഇപ്പോൾ ഇദ്ദേഹവും ... ആരായിരിക്കും ഇവർ ...അറിയാനുള്ള ജിജ്ഞാസയോടെ അദ്ദേഹം ചോദിച്ചു ...
" അങ്ങാരാണ് ... ഞാൻ രാജപദവി കയ്യൊഴിഞ്ഞു വന്നതാണെന്ന് അങ്ങ് എങ്ങനെ മനസ്സിലാക്കി..."
" അതൊക്കെ പിന്നെ പറയാം ... സർവ്വശക്തനായ അല്ലാഹുവിലേക്ക് അടുക്കാനും അവന്റെ തൃപ്തി സംഭരിക്കാനുമല്ലേ നിങ്ങൾ ഇറങ്ങിയിരിക്കുന്നത്. നല്ലൊരു കാര്യം തന്നെയാണത്... പക്ഷെ, അത്ര പെട്ടെന്ന് അതിന് സാധ്യമാകുമെന്ന് തോന്നുന്നില്ല. ഹൃദയത്തിലെ അഭിലാഷങ്ങളെ അടക്കിനിർത്താനുള്ള കഴിവുണ്ടെങ്കിലേ ഇക്കാര്യത്തിൽ താങ്കൾ വിജയം വരിക്കുകയുള്ളൂ ..."
ഇബ്‌റാഹിം ആ വയോധികന്റെ ഉപദേശങ്ങൾ വളരെ ശ്രദ്ധാപൂർവ്വം കേട്ടു ...
മുമ്പ് കണ്ടയാളെപ്പോലെതന്നെ പുതിയ ആളും ഇബ്റാഹീമിനൊപ്പം അംഗസ്നാനം ചെയ്ത് നിസ്കരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. അവർ പരസ്പരം വേർപിരിയാനടുത്തപ്പോൾ ആ വയോധികൻ ഇബ്റാഹീമിബ്നു അദ്ഹമിനോട് ഇപ്രകാരം ചോദിച്ചു ...
" താങ്കൾ ഞാനാരാണെന്ന് ചോദിച്ചില്ലേ ...? "
"അതെ... അതറിയാനുള്ള മോഹം എനിക്കിപ്പോഴുമുണ്ട് ..."
" നിങ്ങൾ ഖിളർ നബിയെ കുറിച്ച് കേട്ടിട്ടുണ്ടോ ... ?"
" ഉവ്വ് ... ഖിളർ നബിയും ഇൽയാസ് നബിയും ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്നുണ്ടെന്ന് ഞാൻ കേട്ടിട്ടുണ്ട് ..."
" എങ്കിൽ ഞാനാണ് ഖിളർ നബി. നിങ്ങൾ മുമ്പ് കണ്ട വയോധികനില്ലേ, അദ്ദേഹമാണ് ഇൽയാസ് നബി ... നിങ്ങൾക്ക് പ്രത്യേക ഉപദേശങ്ങൾ നൽകുക എന്നതാണ് ഞങ്ങളുമായി കാണാനിടയായതിന്റെ ലക്ഷ്യം തന്നെ ... "
ഇത്രയും പറഞ്ഞ് ഖിളർ നബി (അ) അവിടെ നിന്നും അപ്രത്യക്ഷനായി ...
ഇബ്റാഹീമിബ്നു അദ്ഹമിന്റെ ഹൃദയങ്ങളിൽ ആ നബിപുംഗവന്മാർ നൽകിയ സാരോപദേശങ്ങൾ മങ്ങാതെ, മായാതെ ജ്വലിച്ചുനിന്നു ...
*തു
ന്ധിയിലും താനാരാണെന്നുള്ള സത്യം തുറന്ന്പറയരുത്...
അങ്ങിനെ ജനങ്ങളിൽ നിന്നുള്ള അതികഠിനമായ മർദ്ധനമേറ്റ് അവശനായി ഇബ്റാഹീമും ശിഷ്യഗണങ്ങളും കഅബ ശരീഫിലെത്തി. അവിടെവെച്ച് ചിലർ അദ്ദേഹത്തെ തിരിച്ചറിഞ്ഞു ... നിമിഷങ്ങൾക്കകം ആ കഥ നാടെങ്ങും പരന്നു ... മർദനമേറ്റത് ഇബ്റാഹീബ്നു അഡ്മിനാണ് ...
പിന്നെയുള്ള അവസ്ഥ പറയണോ ... ജനങ്ങൾ എന്തുചെയ്യണമെന്നറിയാതെ ഷോക്കേറ്റപോലെ നിന്നുപോയി. പലരും വാവിട്ടുകരഞ്ഞു ... തങ്ങൾ സ്നേഹാദരങ്ങളോടെ പ്രതീക്ഷിച്ചുകൊണ്ടിരുന്ന ശൈഖിനെ തങ്ങൾ തന്നെ നിർദ്ദയമായി മർദ്ധിക്കുക. അവർക്ക് ആ കാര്യം ചിന്തിക്കാൻ പോലും കഴിഞ്ഞില്ല. പക്ഷെ, എന്തുചെയ്യാം എല്ലാം സംഭവിച്ചുപോയി. ഇനി ആരോട് പറയാനാണ്. അവരിൽ പലരും നേരെ ഇബ്റാഹീമിനു അദ്ഹമിന്റെ അരികിലേക്കോടി അദ്ദേഹത്തിന്റെ കാൽക്കൽ വീണ് പൊട്ടിക്കരഞ്ഞ്കൊണ്ട് മാപ്പപേക്ഷിച്ചു ...
ഈ കോലാഹലങ്ങളെല്ലാം കണ്ട് ശാന്തരായിരിക്കുകയായിരുന്നു ഇബ്‌റാഹീം. അപ്പോഴും അദ്ദേഹത്തിന് ഒരു പരാതിയും ഉണ്ടായിരുന്നില്ല. ഇതെല്ലാം ഞാൻ അനുഭവിക്കേണ്ടത് തന്നെയാണെന്നുള്ള ഉത്തമബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. ഇബ്‌റാഹീം തന്റെ ചുറ്റും നിന്ന് ഖേദത്തോടുകൂടി വിലപിക്കുന്ന ജനങ്ങളോടായി പറഞ്ഞു ...
" എന്റെ പ്രിയപ്പെട്ട ജനങ്ങളെ, നിങ്ങൾ ചെയ്തതിൽ എനിക്കൊട്ടും പരാതിയില്ല. ഒരുപാട് അഹങ്കാരിച്ചതാണെന്റെ ഹൃദയം. അത് ഏറ്റവും നിന്ദ്യമായ നിലയിൽ അവഹേളിക്കപ്പെടണം. ഒരുപാട് പാവപ്പെട്ടവരെ മർദ്ദിക്കുകയും, അവരുടെ കണ്ണുനീര് കണ്ട് സായൂജ്യമടയുകയും ചെയ്ത എനിക്ക് അർഹിക്കുന്ന ശിക്ഷ തന്നെയാണ് കിട്ടിയത്. അതുകൊണ്ട് നിങ്ങളാരോടും തന്നെ എനിക്കൊരു പകയും പ്രതികാര ചിന്തയുമില്ല. തൽകാലം നിങ്ങൾ പിരിഞ്ഞുപോകണം. ഏകാഗ്രതയാണെനിക്കാവശ്യം അതെനിക്ക് നൽകുമെങ്കിൽ ഞാൻ കൃതാർത്ഥനായി ...