ഹക്കീം സാഹിബിനെ സന്ദർശിച്ചവരെല്ലാം വലിയൊരു കഥയുടെ ചുരുളഴിഞ്ഞ് വീഴുന്നതുകണ്ട് ആശ്ചര്യാഭരിതരായി...
താന്താങ്ങൾ ചെയ്യുന്ന പാപങ്ങളെക്കുറിച്ചെല്ലാം സർവ്വ ശക്തനോട് മാനസാന്തരപ്പെട്ടുകൊണ്ട് ആഗതരെല്ലാം പിരിഞ്ഞുപോയി ...
എല്ലാവരും പിരിഞ്ഞപ്പോൾ അബ്ദുല്ല വീണ്ടും ബീവിയെ സമീപിച്ചു...
" നീയെന്താണ് എന്നോടിങ്ങിനെ കനിവില്ലാതെ പെരുമാറുന്നത്. നിന്നെമാത്രം ചിന്തിച്ചുകൊണ്ടായിരുന്നുവല്ലോ ഞാൻ ഇത്രയും കാലം ജീവിച്ചത്. ഇപ്പോൾ തമ്മിൽ കണ്ടുമുട്ടിയപ്പോൾ എന്റെ വേദന തീരെ മനസ്സിലാക്കാത്ത സംസാരമെന്തുകൊണ്ടാണ് ...?"
ഭർത്താവിന്റെ വേദന തുളുമ്പുന്ന സംസാരം കേട്ട് ബീവി പറഞ്ഞു ...
" അങ്ങ് ക്ഷമിക്കണം. ഐഹികമായ എന്റെ സകല ആശകളും അസ്തമിച്ചിരിക്കുന്നു... എനിക്ക് ജീവിതത്തിൽ ഇനിയൊരു ദാമ്പത്യബന്ധത്തിന്റെ ആവശ്യമില്ല. അങ്ങ് എന്റെ അന്ത്യാഭിലാഷങ്ങൾ നിറവേറ്റിത്തരണം ... സുഹ്റാ രാജകുമാരിയെ അങ്ങ് നിക്കാഹ് കഴിക്കണം..."
ബീവിയുടെ ആവശ്യത്തിന് വഴങ്ങിക്കൊണ്ട് മനസ്സില്ലാമനസ്സോടെ ആണെങ്കിലും അബ്ദുല്ല ആ വിവാഹത്തിന് സമ്മതിച്ചു...
അങ്ങിനെ യമനിലെ രാജകുമാരിയുടേയും അബ്‌ദുല്ല രാജാവിന്റെയും വിവാഹം ആർഭാഡമായി നടന്നു ...
ആധികസമയം കഴിഞ്ഞില്ല...
ബീവി ശയ്യാവലംബിതയായി.
അള്ളാഹു (സു)യുടെ അചഞ്ചലമായ വിധിപ്രകാരം അസ്രാഈൽ (അ) വന്ന് ബീവിയുടെ റൂഹിനെ പിടിച്ചു...
അങ്ങിനെ ഒരായിരം ത്യാഗത്തിന്റെ ചരിത്രം രചിച്ച് ആ മഹത്വത്തിന്റെ പ്രതീകം എന്നെന്നേക്കുമായി ഇഹലോകത്തോട് വിട പറഞ്ഞു ...
إناللّه وإنا اليه راجعون
റഹ്‌മാനായ റബ്ബിന്റെ പരീക്ഷണങ്ങളെ എങ്ങനെ നേരിടണമെന്ന് സ്വന്തം ജീവിതം കൊണ്ട് മാലോകർക്ക് കാണിച്ചുതന്ന ആ മഹിളാ രത്നത്തിന് ഒരു ഫാത്തിഹ ഓതി ഹദിയ ചെയ്യുവാൻ താൽപര്യപ്പെടുന്നു ...
ഈ ചരിത്രം എഴുതിയത് :
ഒറ്റമാളിയേക്കൽ മുത്തുകോയ തങ്ങൾ ...
ഈ ചരിത്രം നിങ്ങളിലേക്കെത്താൻ ആരൊക്കെ കാരണമായിട്ടുണ്ടോ അവരെയൊക്കെ നിങ്ങളുടെ വിലപ്പെട്ട ദുആയിൽ ഉൾപ്പെടുത്താൻ വസ്വിയ്യത്ത് ചെയ്യുന്നു ...