കഅ്ബാശരീഫിന്റെ രക്ഷാധികാരിയും ഖുറൈശീ ഗോത്രത്തിന്റെ പ്രമുഖ നേതാവുമായ അബൂത്വാലിബിന്റെ പുത്രനാണ് അലി(റ).


 അലിയുടെ (റ) ഏറ്റവും മൂത്ത സഹോദരന്റെ പേർ ത്വാലിബ്

എന്നാണ്. ആ മകന്റെ പേരിനെ മുൻനിർത്തിയാണ് പിതാവ്

അബൂത്വാലിബ് എന്ന പേര് സ്വീകരിച്ചത്. ആ പേരിലാണ് അദ്ദേഹം വിഖ്യാതനായത്. അബൂത്വാലിബിന്റെ യഥാർത്ഥ പേര് അബ്ദുമനാഫ് എന്നാണ്. എങ്കിലും കൂടുതൽ അറിയപ്പെടുന്നത് അബൂത്വാലിബ് എന്ന നാമധേയത്തിലാണ്.


 അബ്ദുൽ മുത്തലിബിന്റെ മകനാണ് അബൂത്വാലിബ്. ഹാശിമിന്റെ മകനാണ് അബ്ദുൽ മുത്തലിബ്. ആ പരമ്പരയിലെ ഏറ്റവും പ്രസിദ്ധനാണ് ഹാശിം. തന്മൂലം അദ്ദേഹത്തിന്റെ സന്താനപരമ്പര ഹാശിമി എന്നറിയപ്പെട്ടു.


 അലിയുടെ (റ) മാതാവിന്റെ പേര് ഫാത്വിമ(റ). ഹാശിമിന്റെ ഒരു മകനായ അസദിന്റെ പുത്രിയാണ് ഫാത്വിമ(റ). അങ്ങനെ അലി(റ)വിന്റെ പിതാവും മാതാവും ഹാശിമീ പാരമ്പര്യത്തിൽപെടുന്നു...


 നമ്മുടെ നബി മുഹമ്മദ് മുസ്തഫ ﷺ അബ്ദുൽ മുത്തലിബിന്റെ മകൻ അബ്ദുല്ലയുടെ പുത്രനാണ്. അബ്ദുല്ലയും അബൂത്വാലിബും സഹോദരന്മാരാണ്. അലി (റ) തിരുമേനിﷺയുടെ ഒന്നാമത്തെ കസിനും. അങ്ങനെ നബി തിരുമേനിﷺക്കും അലി(റ)വിനും ഒരുപോലെ രക്ഷകനായിരുന്നു

അബ്ദുൽ മുത്തലിബ്...


 ഹാശിമിന്റെ മകനാണ് അബ്ദുൽ മുത്തലിബ്. അദ്ദേഹത്തിന്റെ പിതാവ് അബ്ദുമനാഫ്. അദ്ദേഹത്തിന്റെ പിതാവ് ഖുസയ്യ്. അദ്ദേഹത്തിന്റെ പിതാവ് മുർറ. മുർറയുടെ പിതാവ് കഅ്ബ്. കഅ്ബിന്റെ പിതാവ് ലുഅയ്യ്. അദ്ദേഹത്തിന്റെ പിതാവ് ഫിഹ്റ്. ഫിഹ്റിന്റെ പിതാവ് മാലിക്. മാലിക്കിന്റെ പിതാവ് നള്റ്. നള്റിന്റെ പിതാവ് കിനാന. കിനാനയുടെ പിതൃപരമ്പര 2500 വർഷങ്ങൾക്കു മുമ്പുള്ള ഹസ്റത് ഇസ്മാഈലിലും ഇബ്രാഹീമിലും ചെന്നെത്തുന്നു.


 അലി(റ)വിന്റെ ജനനദിവസത്തെക്കുറിച്ച് ഭിന്നാഭിപ്രായങ്ങളുണ്ട്. ജീവചരിത്രകാരന്മാരുടെ വീക്ഷണത്തിൽ ഗജവർഷം 28-ാം കൊല്ലം റജബ് മാസം 13-ാം തിയ്യതിയാണ് അലി (റ) ഭൂജാതനായത്. 


 യമനിലെ ക്രൈസ്തവ വൈസ്റോയി ആയിരുന്ന അബ്റഹത് കഅ്ബ പൊളിക്കാനുള്ള ഉദ്ദേശ്യത്തോടെ മക്കയെ ആക്രമിക്കുകയും തീർത്ഥാടനകേന്ദ്രം മക്കയിൽ നിന്നു യമനിലേക്ക് മാറ്റാനുള്ള നീക്കങ്ങൾ നടത്തുകയും ചെയ്ത വർഷമാണ് ഗജവർഷാരംഭം. 


 ഗജവീരന്മാരുടെ അകമ്പടിയോടെ അബ്റഹതിന്റെ സൈന്യം മക്ക ആക്രമിച്ചുകൊണ്ട് കഅ്ബയുടെ നേരെ നീങ്ങിയെങ്കിലും സർവ്വശക്തന്റെ ഇടപെടൽമൂലം ചുട്ട മൺകട്ടകൾ കൊത്തിയെടുത്ത അബാബീൽ പക്ഷികളുടെ ആക്രമണമേറ്റ് തോറ്റ് പിന്തിരിഞ്ഞോടിയ സംഭവമാണ് ആനക്കലഹം. 


 ഈ ആനക്കലഹവും അബ്റഹതിന്റെ പരാജയവും കുറിക്കുന്ന വർഷത്തെയാണ് അറബ് ചരിത്രകാരന്മാർ ഗജവർഷാരംഭമായി എണ്ണുന്നത്. ഈ സംഭവം അറേബ്യയുടെ ഹൃദയത്തിൽ നിന്ന് ക്രൈസ്തവാധിപത്യത്തെ എന്നെന്നേക്കുമായി തുടച്ചുനീക്കുകയും ഇസ്ലാമിന്റെ ഉയർച്ചക്ക് അത്യുദയത്തിന് തുടക്കം കുറിക്കുകയും ചെയ്തു. 


 അന്ത്യപ്രവാചകൻ മുഹമ്മദ് നബി ﷺ ജനിച്ചത് ഈ ഗജവർഷാരംഭത്തിലാണ്. ചരിത്ര പണ്ഡിതന്മാരുടെ കണക്കനുസരിച്ച് ക്രിസ്താബ്ദം 571- ലാണ് ഗജവർഷം ആരംഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ അലി(റ)വിന്റെ ജനന തിയ്യതി ക്രി: 599 നും ക്രി: 600നും ഇടയിലാണ് എന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. 


 ഏതായാലും അലി(റ)വിന്റെ ജനനം രണ്ടു നൂറ്റാണ്ടുകളുടെ സന്ധിയിലാണ്. അതായത് ആറും ഏഴും ശതകങ്ങളുടെ സന്ധിയിൽ.


 
Islamic Knowledge in Malayalam
ഇസ്ലാമിക വിജ്ഞാനം | Islamic Knowledge in Malayalam
Public group · 2100+ members
Join Group
ٱلسَّلَامُ عَلَيْكُمْ‎
ഇത് ഇസ്ലാമിക വിജ്ഞാനം ഷെയർ ചെയ്യാൻ വേണ്ടിയുളള ഗ്രുപ്പ്ആണ്.
This group is created to share Islamic Knowledge in Malayalm
 

More Posts

ഖൻദഖ് യുദ്ധം (1) ഖയ്ബർ യുദ്ധം (1) ഹജ്ജ് ഖിലാഫത്ത് നാമകരണം വിവാഹം ...(1) ഖൻദഖ് യുദ്ധം (2) ഹുദയ്ബിയാ സന്ധി ഖയ്ബർ യുദ്ധം (2) തബൂക്ക് യുദ്ധം ഫാത്വിമ (റ) ചരിത്രം : മുഖവുര അബൂബക്കർ സിദ്ധീഖ് (റ) ചരിത്രം : മുഖവുര അബൂബക്കർ സിദ്ധീഖ് (റ) ചരിത്രം : ഞാൻ വിശ്വസിക്കുന്നു അബൂബക്കർ സിദ്ധീഖ് (റ) ചരിത്രം : സിദ്ദീഖെന്ന സ്ഥാനം ...(2) ആഇശ (റ) ചരിത്രം : മുഖവുര ത്വാരീഖ് ബിൻ സിയാദ് (റ) ചരിത്രം : മുഖവുര ലുഖ്മാനുൽ ഹഖീം (റ) ചരിത്രം : മുഖവുര അസൂറാ ബീവി (റ) ചരിത്രം : മുഖവുര ഇബ്രാഹീമിബ്നു അദ്ഹം (റ) ചരിത്രം : മുഖവുര അബൂബക്കർ സിദ്ധീഖ് (റ) ചരിത്രം : സിദ്ദീഖെന്ന സ്ഥാനം ...(1) ഉമറുബ്നുൽ ഖത്വാബ് (റ) ചരിത്രം : മുഖവുര ഉസ്മാനുബ്നു അഫ്ഫാൻ (റ) ചരിത്രം : മുഖവുര അലി (റ) വിന്റെ കുടുംബം ഓമന മകളുടെ ജനനം ഉമർ (റ) വരുന്നേ ...(1) ഉമർ (റ) വരുന്നേ ...(2) റുഖിയ്യ ബീവി (റ) ...(2) റുഖിയ്യ ബീവി (റ) ...(3) ഫാത്വിമ (റ) യുടെ മക്കൾ നമ്മുടെ ഉമ്മ, ഉമ്മുൽ മുഹ്മിനീൻ