വലിയ അശുദ്ധിയുള്ള വ്യക്തി കുളിക്കുന്നതിന് മുന്‍പ് എന്തെങ്കിലും തിന്നുകയോ കുടിക്കുകയോ സംഭോഗത്തിലേര്‍പ്പെടുകയോ ചെയ്യുന്നതിന് വിരോധമില്ല.
എന്നാല്‍ ലൈഗികാവയവങ്ങള്‍ കഴുകി വുളു എടുത്തതിനു ശേഷം അത്തരം കൃത്യങ്ങള്‍ ചെയ്യുന്നതാണ് ഉത്തമം.
വലിയ അശുദ്ധിയുള്ളവര്‍ക്ക് താഴെ പറയുന്ന കാര്യങ്ങള്‍ നിഷിദ്ധമല്ല.
1. ആഹാരപാനീയങ്ങള്‍ കഴിക്കാനൊരുങ്ങുമ്പോള്‍ ബിസ്മി ചൊല്ലുക.
2. ആഹാരപാനീയങ്ങള്‍ കഴിച്ചതിന് ശേഷം അല്‍ഹംദുലില്ലാഹി എന്ന് പറയുക.
3. അശുഭ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ എന്ന് പറയുക.
4. വാഹനത്തില്‍ കയറുമ്പോള്‍ സുബ്ഹാനല്ലദീ എന്ന് തുടങ്ങുന്ന വജനം ചൊല്ലുക...
വലിയ അശുദ്ധിയുള്ളവര്‍ കുളിക്കുന്നതിന് മുന്‍പ് മുടി, താടി, നഖം, രോമം തുടങ്ങിയവ നീക്കം ചെയ്യാന്‍ പാടുള്ളതല്ല.
ആളുകള്‍ക്കിടയില്‍ വെച്ച് കുളിക്കുമ്പോള്‍ ഔറത്ത് മറക്കല്‍ നിര്‍ബന്ധമാണ്.
ആരുമില്ലാത്തിടത്ത് വെച്ചാണ് കുളിക്കുന്നതെങ്കില്‍ ഔറത്ത് മറക്കല്‍ നിര്‍ബന്ധമില്ല. പക്ഷെ സുന്നത്താണ്.
ഒരു സ്ത്രീയില്‍ ആര്‍ത്തവവും ജനാബത്തും ഒരുമിച്ചു വന്നാല്‍ ഓരോന്നിനും വെവ്വേറെ കുളിക്കേണ്ടതില്ല. രണ്ടിനും കൂടി ഒരു കുളി മതിയാകുന്നതാണ്.