Wednesday - 22 April, 2026 4-Dhu al-Qadah-1447

കുളിയുടെ സുന്നത്തുകള്‍


            ഫര്‍ളുകള്‍ മാത്രം പാലിച്ച് കുളിച്ചാല്‍ കുളിയുടെ ഒരു ചെറിയ രൂപമായി. വലിയ അശുദ്ധി നീങ്ങിക്കിട്ടുകയും ചെയ്യും. എന്നാല്‍ കുളിയെ പൂര്‍ണതയിലെത്തിക്കുന്ന ചില കാര്യങ്ങളുണ്ട്. കുളിയുടെ സുന്നത്തുകള്‍ എന്നാണവയെപ്പറ്റിപ്പറയുക. ആ സുന്നത്തുകള്‍ കൂടി പാലിച്ച് കുളിക്കുന്നതാണ് ഏറ്റവും ഉത്തമം. അതാണ്‌ നബി തിരുമേനി (സ) യുടെ മാതൃക.


കുളിയുടെ സുന്നത്തുകള്‍ താഴെ കൊടുക്കുന്നു.


              

1. ബിസ്മില്ലാഹിറഹ്മാനിറഹീം എന്ന് ചൊല്ലിക്കൊണ്ട് കുളി തുടങ്ങുക.


2. കുളിക്കുന്നതിനു മുമ്പായി ശരീരത്തിലെ അഴുക്കുകളെല്ലാം നീക്കിക്കളയുക.


3. കുളിക്കുന്നതിനു മുമ്പായി പൂര്‍ണമായ വുളു എടുക്കുക.


4. മൂക്കിന്‍റെ ദ്വാരം, ചെവി, കക്ഷം തുടങ്ങിയ സ്ഥലങ്ങള്‍ ഉരച്ചു കഴുകുക.


5. ഖിബ് ലയുടെ ഭാഗത്തേക്ക് തിരിഞ്ഞുനിന്ന് കുളിക്കുക.


6. കുളിക്കുമ്പോള്‍ തലമുടി വിടര്‍ത്തിയിടുക.


7. വെള്ളം ഒഴിച്ചു കുളിക്കുന്നവര്‍ ആദ്യം തലയിലും പിന്നെ വലതുഭാഗത്തും പിന്നെ ഇടതുഭാഗത്തും വെള്ളം ഒഴിക്കുക.


8. വെള്ളം ഒഴിക്കുന്നതും മുങ്ങിക്കുളിക്കുന്നവര്‍ മുങ്ങുന്നതും മൂന്ന് പ്രാവശ്യം വീതമായിരിക്കുക.


9. ദേഹം മുഴുവനും തെച്ചുരച്ചു കഴുകുക.


10. കുളിച്ച് കഴിഞ്ഞതിനു ശേഷം ശഹാദത്തും പ്രാര്‍ത്ഥനയും ചൊല്ലുക. വുളുഇന് ശേഷം ചൊല്ലുന്ന പ്രാര്‍ത്ഥന ചൊല്ലിയാല്‍ മതിയാകുന്നതാണ് ...   


അബൂ ഹിബതൈനി. [നിസാമുദ്ദീൻ] പരിക്കപ്പാറ...