Wednesday - 22 April, 2026 4-Dhu al-Qadah-1447

സുന്നത്തായ കുളികള്‍


   നിര്‍ബന്ധമില്ലാത്ത സുന്നത്തായ ചില കുളികള്‍ ഉണ്ട്. അവ താഴെ വിവരിക്കുന്നവയാണ്.


1. വെള്ളിയാഴ്ച ജുമുഅക്ക് വേണ്ടിയുള്ള കുളി.


2. രണ്ട് പെരുന്നാളിനും വേണ്ടിയുള്ള കുളി.


3. മഴയെ തേടുന്ന നിസ്കാരത്തിന് വേണ്ടിയുള്ള കുളി.


4. സൂര്യഗ്രഹണ നിസ്കാരത്തിന് വേണ്ടിയുള്ള കുളി.


5. മയ്യിത്ത് കുളിപ്പിച്ചതിന് ശേഷവും, ഭ്രാന്ത്, ബോധക്ഷയം മാറിയതിനു ശേഷമുള്ള കുളി.


6. ഹജ്ജിനോ ഉമ്രക്കോ ഇഹ്റാം കെട്ടാന്‍ വേണ്ടിയുള്ള കുളി.


7. മക്കയിലേക്ക് കടക്കാനും അറഫയില്‍ നില്‍ക്കാനും കഅബാ പ്രദക്ഷിണത്തിനും മിനായിലെ രാത്രി താമസത്തിനും വേണ്ടിയുള്ള കുളി.


   ഇവയൊക്കെ സുന്നത്തായ കുളികള്‍ ആകുന്നു, ഓരോന്നിനും അതിനനുസൃതമായ നിയ്യത്തുണ്ടായിരിക്കണം.


നിയ്യത്തുകൊണ്ട് മാത്രമേ ഏതൊരു സല്‍കര്‍മവും സ്വീകരിക്കപ്പെടുകയുള്ളൂ.