Wednesday - 22 April, 2026 4-Dhu al-Qadah-1447

ഇസ്തിഹാളത്ത് അഥവാ രോഗം മൂലമുള്ള രക്തസ്രാവം


ഹൈളോ നിഫാസോ അല്ലാത്ത സ്ത്രീകളുടെ യോനിയില്‍ കൂടി ഉണ്ടാകുന്ന രക്തസ്രാവത്തിന് ഇസ്തിഹാളത്ത് എന്ന് പറയുന്നു.


എന്തെങ്കിലും അസുഖം നിമിത്തമായിരിക്കാം ഇതുണ്ടായിത്തീരുന്നത്.


ഇസ്തിഹാളത്തുള്ള സ്ത്രീകള്‍ക്ക് നോമ്പും നിസ്കാരവും ഉപേക്ഷിക്കാന്‍ പാടില്ല.


ആര്‍ത്തവമൊ പ്രസവരക്തമൊ ഉള്ള സ്ത്രീകള്‍ക്ക് നിഷിദ്ധമായ കാര്യങ്ങളൊന്നും ഇസ്തിഹാളത്തുള്ള സ്ത്രീകള്‍ക്ക് നിഷിദ്ധമല്ല.


രക്തസ്രാവമുണ്ടെങ്കിലും ഭര്‍ത്താവിന് അവളുമായി ലൈംഗികവേഴ്ച നടത്താം. 


ഇസ്തിഹാളത്തുള്ള സ്ത്രീകള്‍ക്ക് നിസ്കാരത്തിനു വേണ്ടി വുളു എടുക്കുമ്പോള്‍ നിസ്കാരസമയം ആയി എന്ന് ഉറപ്പിക്കുകയും, യോനി കഴുകുകയും അതില്‍ പഞ്ഞി വെച്ച് വൃത്തിയുള്ള ശീലകൊണ്ട് കെട്ടുകയും വേണം.


ശുചിയാക്കേണ്ട സ്ഥലത്തിനും ഉള്ളിലേക്കാകണം പഞ്ഞിവെക്കുന്നത്.


നോമ്പ് അനുഷ്ട്ടിക്കുന്നവള്‍ പകല്‍ സമയത്ത് പഞ്ഞി വെക്കരുത്. പഞ്ഞി വെച്ചാല്‍ എന്തെങ്കിലും വിഷമമുണ്ടാകുമെന്ന് ഭയമുണ്ടെങ്കിലും പഞ്ഞി വെക്കേണ്ടതില്ല.


ഇത്തരം സ്ത്രീകള്‍ പെട്ടെന്ന്‍ വുളു എടുത്ത് നിസ്കരിക്കണം. ജമാഅത്ത് കിട്ടുമെന്നോ, ഔറത്ത് മറക്കാന്‍ വസ്ത്രം കിട്ടുമെന്നോ ഉള്ള പ്രതീക്ഷയിലല്ലാതെ മറ്റൊരു കാരണം കൊണ്ടും നിസ്കാരം വെച്ച് താമസിപ്പിക്കരുത്.


അകാരണമായി നീട്ടിക്കൊണ്ടു പോകുകയാണെങ്കില്‍ ആദ്യം ചെയ്ത പണിയൊക്കെ വീണ്ടും ചെയ്യേണ്ടി വരും. ഓരോ നിര്‍ബന്ധനിസ്കാരത്തിനും ഇപ്രകാരം ചെയ്യണം.


മൂത്രവാര്‍ച്ചയുള്ളവര്‍ പതിവായി ശുക്ലസ്കലനം ഉണ്ടാകുന്നവര്‍ ഇവരെല്ലാം വുളുവിന്നും കുളിക്കുംമുന്‍പ് മുന്‍കരുതലുകള്‍ എടുക്കേണ്ടതാണ്.


നിസ്കരിക്കാന്‍ മാത്രമുള്ള സമയം രക്തസ്രാവം നിലക്കുമെന്ന് പ്രതീക്ഷയുണ്ടെങ്കില്‍ ആ സമയം വരെ കാത്തുനില്‍ക്കുന്നതാണ് നല്ലത്.


അവള്‍ക്ക് ഒരു വുളുകൊണ്ട് ഒന്നില്‍ കൂടുതല്‍ സുന്നത്ത് നിസ്കാരങ്ങളോ ജനാസ നിസ്കാരങ്ങളോ നിര്‍വഹിക്കാന്‍ പാടില്ല.


ഇസ്തിഹാളത്തുള്ള സ്ത്രീ വുളു എടുക്കുമ്പോള്‍ അശുദ്ധിയെ ഉയര്‍ത്തുന്നു എന്ന് നിയ്യത്ത് ചെയ്‌താല്‍ മതിയാകില്ല.


ഹൈള്, നിഫാസ് എന്നിവ മാറി കുളിച്ച് ശുദ്ധിയായവള്‍ കസ്തൂരി പോലെയുള്ള സുഗന്ധവസ്തുക്കള്‍ പഞ്ഞിയിലാക്കി യോനിയില്‍ വെക്കല്‍ സുന്നത്താണ്.


ഹജ്ജിന് ഇഹ്റാം കെട്ടിയവളോ ഇദ്ധ ആചരിക്കുന്നവളോ ആണെങ്കില്‍ അത് ചെയ്യരുത് ...


അബൂ ഹിബതൈനി. [നിസാമുദ്ദീൻ] പരിക്കപ്പാറ...