Wednesday - 22 April, 2026 4-Dhu al-Qadah-1447

കുളിയുടെ ഫര്‍ളുകള്‍



       വുളുഇനെന്ന പോലെ കുളിക്കും ചില ശര്‍ത്തുകളും ഫര്‍ളുകളുമുണ്ട്. വുളുഇന്‍റെ ശര്‍ത്തുകള്‍ തന്നെയാണ് കുളിയുടെ ശര്‍ത്തുകള്‍ എന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.


കുളിയുടെ ഫര്‍ളുകള്‍ താഴെ പറയുന്നവയാണ്.

               


1. നിയ്യത്ത്.

വലിയ അശുദ്ധിയെ ഉയര്‍ത്തുന്നു എന്നോ ജനാബത്ത് കുളി കുളിക്കുന്നു എന്നോ ആര്‍ത്തവക്കുളി കുളിക്കുന്നു എന്നോ മറ്റോ മനസ്സില്‍ കരുതുക,

????കുളിച്ചു തുടങ്ങുന്നതോടൊപ്പം തന്നെ നിയ്യത്ത് ഉണ്ടായിരിക്കണം.

????മനസ്സില്‍ കരുതുന്നതോടൊപ്പം നാവുകൊണ്ട് ഉച്ചരിക്കുകയും കൂടി ചെയ്യുന്നത് ഉത്തമമാണ്.


2. ശരീരം മുഴുവനും വെള്ളമൊഴിച്ച് കഴുകുക.

തൊലിയും മുടിയും എല്ലാം നനയും വിധം വെള്ളമൊഴിക്കണം.

ഒരു മുടിയെങ്കിലും നനയാതെ ബാക്കിയായാല്‍ കുളി ശരിയാവുകയില്ല.

നഖം മുറിച്ചെങ്കിലേ അതിനകത്തേക്ക് വെള്ളം കടക്കു എന്നുണ്ടെങ്കില്‍ നിര്‍ബന്ധമായും നഖം മുറിക്കണം.