Wednesday - 22 April, 2026 4-Dhu al-Qadah-1447

ഹൈള് അഥവാ ആര്‍ത്തവം

  ചില നിശ്ചിത സമയങ്ങളില്‍ സ്ത്രീകളുടെ ഗര്‍ഭാശയത്തില്‍ നിന്നും അവരുടെ യോനിയില്‍ക്കൂടി രക്തം സ്രവിക്കുന്നതിനാണ് ഹൈള് എന്നും ആര്‍ത്തവം എന്നും പറയുന്നത്.


ചന്ദ്രവര്‍ഷ പ്രകാരം ഒന്‍പത് വയസ് പൂര്‍ത്തിയായ പെണ്‍കുട്ടികള്‍ക്കുണ്ടാകുന്ന രക്തസ്രാവം മാത്രമേ ആര്‍ത്തവമായി പരിഗണിക്കപ്പെടുകയുള്ളൂ...


ഒമ്പത് വയസ്സ് തികയാന്‍ 15 ദിവസമോ അതില്‍ കുറവോ ഉള്ള സമയത്താണ് രക്തസ്രാവമുണ്ടായതെങ്കില്‍ അതും ആര്‍ത്തവമായി പരിഗണിക്കും.


ഒമ്പത് വയസ്സ് തികയാന്‍ 16 ദിവസമോ അതില്‍ കൂടുതലോ ദിവസങ്ങള്‍ ഉള്ളപ്പോളാണ് രക്ത സ്രാവമുണ്ടായതെങ്കില്‍ അത് ആര്‍ത്തവമായി പരിഗണിക്കുകയില്ല...

 ഒരു ചന്ദ്രവര്‍ഷം എന്നത് 354 ദിവസവും 8 മണിക്കൂറും 48 മിനുട്ടുമാകുന്നു.


    ആര്‍ത്തവം നന്നെ ചുരുങ്ങിയാല്‍ ഒരു ദിവസം ഉണ്ടായിരിക്കും.


ഒരു ദിവസത്തിലും കുറഞ്ഞ സമയത്തേക്ക് രക്തസ്രാവമുണ്ടായാല്‍ അത് ആര്‍ത്തവമായി കണക്കാക്കപ്പെടുകയില്ല.


ശാരീരികമായ എന്തെങ്കിലും അസുഖം മൂലമാകാം ആ രക്തസ്രാവമുണ്ടാകുന്നത്.


സാധാരണ ഗതിയില്‍ അഞ്ചോ ആറോ ദിവസമാണ് ആര്‍ത്തവം നീണ്ടു നില്‍ക്കുക.


കൂടിയാല്‍ 15 ദിവസം നീണ്ടു നില്‍ക്കും.15 ദിവസത്തില്‍ കൂടുതല്‍ രക്തസ്രാവം നീണ്ടു നിന്നാല്‍ അത് ആര്‍ത്തവമല്ലെന്നും രോഗം മൂലമുള്ള രക്തസ്രാവമാണെന്നും മനസ്സിലാക്കേണ്ടതാണ്.


ചില സ്ത്രീകള്‍ക്ക് ഇടയ്ക്കിടെ രക്തസ്രാവമുണ്ടാകാറുണ്ട്. അത്തരം രക്തസ്രാവം ഒരു ദിവസത്തില്‍ കുറയാതെയും പതിനഞ്ചു ദിവസത്തില്‍ കൂടാതെയുമാണ്‌ എങ്കില്‍ അത് ആര്‍ത്തവം തന്നെയാണ്.


ഒരു ആര്‍ത്തവം കഴിഞ്ഞു മറ്റൊരു ആര്‍ത്തവം ഉണ്ടാകുന്നതിനിടയിലുള്ള  ശുദ്ധി ദിവസങ്ങള്‍ ഏറ്റവും കുറഞ്ഞത് 15 ദിവസങ്ങള്‍ ഉണ്ടായിരിക്കണം.


ഒരു സ്ത്രീ 60 ദിവസം പ്രസവ രക്തസ്രാവം ഉണ്ടായി നിലച്ച ഉടനെ വീണ്ടും രക്തസ്രാവം കണ്ടാല്‍ അത് ആര്‍ത്തവം തന്നെയാണ്.


  ഒരു ഗര്‍ഭിണിക്ക് 24 മണിക്കൂര്‍ നേരം രക്തസ്രാവം ഉണ്ടാവുകയും ഉടനെ പ്രസവിക്കുകയും ചെയ്‌താല്‍ പ്രസവത്തിനു ശേഷമുള്ളതേ നിഫാസാകൂ. അതിനു മുമ്പുള്ളത് ഹൈള് തന്നെയാണ്.


   ആര്‍ത്തവം നിലച്ചു അടുത്ത ആര്‍ത്തവം ഉണ്ടാകുന്നതിനിടയിലുള്ള ശുദ്ധികാലത്തിനു യാതൊരു പരിധിയുമില്ല. ഒരിക്കല്‍ ഉണ്ടായതിനു ശേഷം പിന്നെ തീരെ ഉണ്ടായില്ലെന്നും വരാം...


അബൂ ഹിബതൈനി. [നിസാമുദ്ദീൻ] പരിക്കപ്പാറ...