Wednesday - 22 April, 2026 4-Dhu al-Qadah-1447

വുളുഇന്‍റെ സുന്നത്തുകള്‍

    നേരത്തെ പറഞ്ഞ കര്‍മങ്ങള്‍ മാത്രം ചെയ്‌താല്‍ തന്നെ വുളുഇന്‍റെ ചുരുങ്ങിയ രൂപമായി. എന്നാല്‍ വുളുഇനെ പൂര്‍ണതയില്‍ എത്തിക്കുന്ന ചില കാര്യങ്ങളുണ്ട്. അവക്കാണ് വുളുഇന്‍റെ സുന്നത്തുകള്‍ എന്ന് പറയുന്നത്...


അവ താഴെ വിവരിക്കുന്നു.


1. (പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ഞാന്‍ ആരംഭിക്കുന്നു.) എന്ന് ചൊല്ലിക്കൊണ്ട് വുളു ആരംഭിക്കുക.


2. മിസ്‌വാക്ക് ചെയ്യുക ബ്രഷ് കൊണ്ടോ മറ്റോ പല്ലും നാവും തേച്ചു വൃത്തിയാക്കുക.


3. വീണ്ടും ബിസ്മി ചൊല്ലുക. തുടര്‍ന്ന് അല്‍ഹംദുലില്ലാഹില്ലദി ജഅലല്‍ മാഅ ത്വഹൂറ (വെള്ളത്തെ) ശുദ്ധീകരണവസ്തുവാക്കിയ  അല്ലാഹുവിന് സര്‍വസ്തുതിയും എന്ന് പറയുക.


4. രണ്ടു കൈപ്പത്തികള്‍ കഴുകുക.


5. വായില്‍ വെള്ളം കൊപ്ലിക്കുകയും മൂക്കില്‍ വെള്ളം കയറ്റിചീറ്റുകയും ചെയ്യുക.


6.  തല മുഴുവന്‍ തടകുക.


7. രണ്ടു ചെവികള്‍ ഉള്ളും പുറവും തടകുക.


8. അവയവങ്ങള്‍ തേച്ചു കഴുകുക.


9. തിങ്ങിയ താടിയുടെ തിക്ക് അകറ്റി കഴുകുക.


10. കൈകാലുകളുടെ വിരലുകളുടെ ഇട ശ്രദ്ധിച്ചു കഴുകുക.


11. കൈകാലുകള്‍ കഴുകുമ്പോള്‍ ആദ്യം വലത്തെത് കഴുകുക.


12. കഴുകുന്നതും തടകുന്നതും എല്ലാം മുമ്മൂന്ന്‍ പ്രാവശ്യം വീതം ആയിരിക്കുക.


13. ഓരോ കര്‍മവും തുടരെ തുടരെ ചെയ്യുക.


14. മടമ്പ്, പീളക്കുഴി തുടങ്ങിയ സ്ഥലങ്ങളില്‍ ശ്രദ്ധിച്ചു കഴുകുക.


15. വുളു ചെയ്യുമ്പോള്‍ ഖിബ് ലയുടെ നേരെ തിരിയുക.


16. വുളു എടുത്തുകഴിഞ്ഞാല്‍ കണ്ണുകളും കൈകളും ആകാശത്തേക്കുയര്‍ത്തി പ്രാര്‍ത്ഥിക്കുക...


അബൂ ഹിബതൈനി. [നിസാമുദ്ദീൻ] പരിക്കപ്പാറ...