വുളുവിന്റെ നിര്ബന്ധ കര്മങ്ങള് (ഫര്ളുകള്) ആറെണ്ണമാകുന്നു.
1. നിയ്യത്ത് :
(മുഖം കഴുകിത്തുടങ്ങുമ്പോള് ഞാന് വുളു എടുക്കുന്നു എന്ന് കരുതുക.) ചെറിയ അശുദ്ധിയെ ഉയര്ത്തുന്നു എന്നോ അശുദ്ധിയെ ശുദ്ധിയാക്കുന്നു എന്നോ കരുതിയാലും മതി. എന്നാല് നിത്യമായ അശുദ്ധിയുള്ളവര് അശുദ്ധിയെ ഉയര്ത്തുന്നു എന്ന് കരുതിയാല് മതിയാകില്ല,
നിയ്യത്ത് മനസ്സില് ഉണ്ടാകേണ്ടതാണ്. നാവുകൊണ്ട് പറയണമെന്നില്ല. മനസ്സില് കരുതുന്നതോടൊപ്പം നാവുകൊണ്ട് പറയുകകൂടി ചെയ്താല് വളരെ ഉത്തമമാണ്.
2. മുഖം കഴുകുക എന്നതാണ് വുളുവിന്റെ രണ്ടാമത്തെ ഫര്ള്.
മുഖം കഴുകലും നിയ്യത്തും ഒരുമിച്ചു വേണം.
മുഖം മുഴുവനും കഴുകുകയും വേണം.
സാധാരണ മുടി മുളക്കുന്ന സ്ഥലം മുതല് താടി എല്ലിന്റെ അറ്റം മുതല് നീളത്തിലും,
ഒരു ചെവി മുതല് മറ്റേ ചെവി വരെ വീതിയിലുമുള്ള ശരീരഭാഗമാണ് മുഖം.
താടി, മീശ തുടങ്ങി മുഖത്തുള്ള മുടികള് നേരിയതാണെങ്കില് അതിനുള്ളിലേക്ക് വെള്ളം നിര്ബന്ധമായും പ്രവേശിച്ചിരിക്കണം.
തിങ്ങിയതാണെങ്കില് അതിനുള്ളിലേക്ക് വെള്ളം പ്രവേശിക്കല് നിര്ബന്ധമില്ല, സുന്നത്തെ ഉള്ളു.
3. രണ്ടു കൈകള് മുട്ടുകള് ഉള്പ്പെടെ കഴുകുക.അതാണ് വുളുഇന്റെ മൂന്നാമത്തെ ഫര്ള്.
കൈകളിലുള്ള രോമങ്ങള്ക്കിടയിലേക്കും വെള്ളം ഒഴുക്കികഴുകണം.
രോമങ്ങള് നേരിയതാണെങ്കിലും തിങ്ങിയതാണെങ്കിലും അത് നിര്ബന്ധമാണ്.
4. തലയിലെ മുടിയില് നിന്നോ തൊലിയില് നിന്നോ കുറച്ചു ഭാഗമെങ്കിലും തടവുക.
തലയുടെ ആകൃതിയില് നിന്ന് പുറത്തുള്ള മുടി തടവിയാല് മതിയാവുകയില്ല.
5. രണ്ടു കാലുകളും നെരിയാണി ഉള്പ്പടെ കഴുകുക...
6. മേല് പറഞ്ഞ കര്മങ്ങള് ക്രമപ്രകാരം ചെയ്യുക. ക്രമം തെറ്റിയാണ് ചെയ്യുന്നതെങ്കില് വുളു സ്വീകാര്യമാവുകയില്ല.
അബൂ ഹിബതൈനി. [നിസാമുദ്ദീൻ] പരിക്കപ്പാറ...
സത്യവിശ്വാസികളെ, നിങ്ങള് നമസ്കരിക്കാന് നില്ക്കുകയാണെങ്കില് നിങ്ങളുടെ മുഖം കഴുകുകയും, രണ്ടു കൈകള് മുട്ടുകളോട് കൂട്ടി കഴുകുകയും, തല തടകുകയും വേണം.(ഖുര്ആന് )
ഹദീസുകളിലും വുളുഇന്റെ ഈ ക്രമം വിവരിച്ചിട്ടുണ്ട്. നബിതിരുമേനി (സ) ഒരിക്കല് പറഞ്ഞു. തീര്ച്ചയായും നിയ്യത്തുകള് കൊണ്ടാണ് കര്മങ്ങള് സ്വീകരിക്കപ്പെടുക. ഈ ഹദീസിന്റെ അടിസ്ഥാനത്തിലാണ് നിയ്യത്ത് വുളുഇന്റെ ഒന്നാമത്തെ ഫര്ളാണെന്നു കര്മ ശാസ്ത്ര പണ്ഡിതന്മാര് വിധിച്ചിരിക്കുന്നത്...