ബാങ്ക് കേട്ട് കഴിഞ്ഞാല്‍ നിസ്കരിക്കാന്‍ ഉദ്ധേശിക്കുമ്പോള്‍ വെള്ളം എടുത്ത് ബിസ്മി ചൊല്ലിയതിന് ശേഷം മിസ് വാക്ക് ചെയ്ത് പല്ലുകളും നാവും വൃത്തിയാക്കുക.
വീണ്ടും ബിസ്മി ചൊല്ലി കൈപ്പത്തികള്‍ രണ്ടും മൂന്നു പ്രാവശ്യം കഴുകുക.
പിന്നീട് വായില്‍ വെള്ളം കൊപ്ലിക്കുകയും മൂക്കില്‍ വെള്ളം കയറ്റി ചീറ്റുകയും ചെയ്യുക.
പിന്നീട് നിസ്കാരത്തെ ഹലാലാക്കുന്നു എന്നോ ചെറിയ അശുദ്ധിയെ ഉയര്‍ത്തുന്നു എന്നോ കരുതിക്കൊണ്ട് മുഖം മൂന്ന് പ്രാവശ്യം കഴുകുക.
പിന്നീട് ആദ്യം വലതും ശേഷം ഇടതും എന്ന ക്രമത്തില്‍ കൈകള്‍ രണ്ടും മുട്ടോടുകൂടി മൂന്ന് പ്രാവശ്യം കഴുകുക.
പിന്നീട് തല തടകുകയും ശേഷം ചെവിയുടെ ഉള്ളും പുറവും തടകുകയും ചെയ്യുക.
അതിനു ശേഷം ആദ്യം വലതും പിന്നീട് ഇടതും എന്ന ക്രമത്തില്‍ കാല്‍പാദങ്ങള്‍ രണ്ടും ഞെരിയാണി ഉള്‍പ്പടെ കഴുകുക.
????അങ്ങനെ വുളു പൂര്‍ത്തിയാക്കുക. അവയവങ്ങള്‍ കുടയുകയോ തുവര്‍ത്തുകയോ ചെയ്യാതെ എഴുന്നേറ്റ് നിന്ന്‍ കൈകളും കണ്ണുകളും ആകാശത്തിനു നേരെ ഉയര്‍ത്തി ഈ പ്രാര്‍ത്ഥന ചോല്ലുക.????
اشهد ان لا اله الا الله وحده لا شريك له واشهد ان محمد عبده ورسوله اللهم اجعلني من التوابين واجعلني من المتطهرين واجعلني من عبادك الصالحين سبحانك اللهم وبحمدك اشهد ان لا اله الا انت استغفرك واتوب اليك
(അല്ലാഹു ഒഴികെ ഒരു ആരാധ്യനില്ലെന്നും മുഹമ്മദ് (സ) അല്ലാഹുവിന്‍റെ ദാസനും ദൂതനുമാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവേ എന്നെ പാശ്ചാത്തപിക്കുന്നവരിലും പരിശുദ്ധി കൈകൊള്ളുന്നവരിലും നിന്‍റെ സദ്‌വൃത്തന്മാരായ ദാസന്മാരിലും ഉള്‍പ്പെടുത്തെണമേ..., അല്ലാഹുവേ നിന്‍റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുകയും നിന്നെ സ്തുതിക്കുകയും ചെയ്യുന്നു. നീയല്ലാതെ ഒരു ആരാധ്യനില്ലെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു. റബ്ബിനോട് ഞാന്‍ പാപമോചനത്തിന് ആപേക്ഷിക്കുകയും റബ്ബിലേക്ക് പാശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നു.)
ഇതാണ് വുളുഇന്‍റെ പൂര്‍ണമായ രൂപം.