Wednesday - 22 April, 2026 4-Dhu al-Qadah-1447

കുളി

ചെറിയ അശുദ്ധിയെ കുറിച്ചും അതില്‍ നിന്നുള്ള ശുദ്ധീകരണ മാര്‍ഗമായ വുളുഇനെ കുറിച്ചുമാണ് ഇതേ വരെ വിവരിച്ചത്. ഇനി വലിയ ആശുദ്ധിയെയും അതില്‍ നിന്നുള്ള ശുദ്ധീകരണോപാധികളെയും കുറിച്ചാണ് വിവരിക്കുന്നത്


             കുളി  


   ????നിര്‍ബന്ധമാകുന്ന അവസ്ഥാ വിശേഷണത്തിനാണ് വലിയ അശുദ്ധി എന്ന് പറയുന്നത്.


വലിയ അശുദ്ധിയില്‍ നിന്ന് ശുദ്ധിയാകാന്‍ കുളിക്കണം.


 ആറു കാരണങ്ങള്‍ കൊണ്ടാണ് വലിയ അശുദ്ധി സംഭവിക്കുന്നത്. ഇവയില്‍ മൂന്ന് കാരണങ്ങള്‍ സ്ത്രീകള്‍ക്കും പുരുഷന്മാർക്കും ഒരുപോലെ ഉണ്ടാകുന്നവയാണ്. മൂന്ന്‍ കാരണങ്ങള്‍ സ്ത്രീകള്‍ക്ക് മാത്രം ഉണ്ടാകുന്നവയാണ്.


വലിയ അശുദ്ധി ഉണ്ടാക്കി തീര്‍ക്കുന്ന കാരണങ്ങള്‍ ഈ പറയുന്നവയാണ്.

              


1. ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടുക : ലൈഗിക വേഴ്ച്ചയിലെര്‍പ്പെടുന്ന സ്ത്രീക്കും പുരുഷനും ഒരുപോലെ വലിയ അശുദ്ധി ഉണ്ടാകുകയും കുളി നിര്‍ബന്ധമായിത്തീരുകയും ചെയ്യും...


2. നിദ്രയിലോ അല്ലാത്തപ്പോളോ സ്ഖലനം സംഭവിക്കുക. പുരുഷനും സ്ത്രീക്കും ഇതു സംഭവിക്കാം...


3. മരണം. സ്ത്രീ ആയാലും പുരുഷനായാലും മരണം മൂലം കുളി നിര്‍ബന്ധമായിത്തീരും. എന്നാല്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ രക്തസാക്ഷികളായവര്‍ക്ക് (ശുഹദാക്കള്‍ക്ക്‌)കുളി നിര്‍ബന്ധമില്ല...


4. ഹൈള് (ആര്‍ത്തവം)


5. നിഫാസ് (പ്രസവത്തെ തുടര്‍ന്നുള്ള രക്തസ്രാവം)

6. പ്രസവം. അവസാനം പറഞ്ഞ മൂന്ന് കാര്യങ്ങളും സ്ത്രീകള്‍ക്ക് മാത്രം ഉണ്ടാകുന്നവയാണെന്ന് പറയേണ്ടതില്ലാല്ലോ.


വലിയ അശുദ്ധിക്ക് ജനാബത്ത് എന്നും പേരുണ്ട്. വലിയ അശുദ്ധി ദൂരീകരിക്കാനുള്ള കുളിക്ക് ജനാബത്ത് കുളി എന്നും പറയുന്നു.

ചെറിയ അശുദ്ധിയുള്ളവര്‍ക്ക് നിഷിദ്ധമായ കാര്യങ്ങളെല്ലാം വലിയ അശുദ്ധിയുള്ളവര്‍ക്കും നിഷിദ്ധമാകും.


 അവക്ക് പുറമേ പള്ളിയില്‍ താമസിക്കുക, ഖുര്‍ആന്‍ പാരായണം ചെയ്യുക എന്നിവയും നിഷിദ്ധമാണ്. 


 ആര്‍ത്തവമൊ, പ്രസവരക്തസ്രാവമോ ഉള്ളവരെ സംബന്ധിച്ചിടത്തോളം നിസ്കാരം, നോമ്പ്, ലൈഗികവേഴ്ച എന്നിവ നിഷിദ്ധമാണ്.

അബൂ ഹിബതൈനി. [നിസാമുദ്ദീൻ] പരിക്കപ്പാറ...