മനുഷ്യസമൂഹത്തെ നന്മയിലേക്ക് ക്ഷണിക്കാൻ അല്ലാഹു ﷻ നിയോഗിച്ച രണ്ട് പ്രവാചകന്മാർ. പിതാവും പുത്രനും സകരിയ്യ(അ), യഹ് യ(അ). ജനങ്ങളെ സത്യവിശ്വാസത്തിലേക്ക് ക്ഷണിക്കാൻ തുടങ്ങിയപ്പോൾ ധിക്കാരികൾ വെല്ലുവിളിച്ചു.
സകരിയ്യ (അ) പോറ്റിവളർത്തിയ മർയം (റ) ഗർഭം ധരിച്ചു. പിതാവില്ലാതെ സ്ത്രീയിൽ നിന്ന് മാത്രം കുട്ടിയെ ജനിപ്പിക്കാൻ അല്ലാഹുﷻവിന് കഴിയും. ഇത് ബോധ്യപ്പെടുത്തിയത് മർയം ബീവി (റ) യിലൂടെ. ഈസാ (അ) ന്റെ ജനനത്തോടെ ശത്രുക്കൾ അഴിഞ്ഞാടാൻ തുടങ്ങി.
സകരിയ്യ(അ)
യഹ് യ(അ)
ഈസാ(അ)
മൂന്നു പ്രവാചകന്മാരുടെ കടുത്ത ത്യാഗത്തിനും, അത്ഭുതകരമായ ക്ഷമക്കും ഒരു കാലഘട്ടം സാക്ഷ്യം വഹിച്ചു.
യഹ് യാ (അ) മസ്ജിദിൽ നിസ്കരിച്ചു കൊണ്ടിരിക്കുന്നു. തൊട്ടടുത്തുതന്നെ പിതാവ് സകരിയ്യ (അ) നിസ്കരിക്കുന്നു. ധിക്കാരികൾ മൂർച്ചകൂടിയ ആയുധങ്ങളുമായി മസ്ജിദിലേക്ക് ഇരച്ചുകയറിവന്നു. പുണ്യപ്രവാചകൻ യഹ് യാ(അ)നെ വധിച്ചു ശിരസ്സെടുത്തു കൊണ്ടുപോയി.
സകരിയ്യ (അ) നിസ്കാരം പൂർത്തിയാക്കിയ ശേഷം തിരിഞ്ഞു നോക്കി. വാർദ്ധക്യകാലത്ത് തനിക്കു ലഭിച്ച പുത്രന്റെ വികൃതമാക്കപ്പെട്ട ശരീരം...
കാലഘട്ടത്തെ കോരിത്തരിപ്പിച്ച ക്ഷമയുടെ ചരിത്രം. മനുഷ്യസമൂഹം മറക്കാത്ത പിതാവിന്റെയും പുത്രന്റെയും ചരിത്രം. ഇൻശാ അല്ലാഹ് നാളെ മുതൽ ഹോളി ഖുർആൻ വാട്ട്സാപ്പ് ഗ്രൂപ്പിൽ...