23 Mar, 2023 | Thursday 1-Ramadan-1444

     ഖുർആനിൽ പറഞ്ഞ സുലൈമാൻ നബി(അ)നെ ബൈബിൾ സോളമൻ എന്ന പേരിൽ പരിചയപ്പെടുത്തുന്നു. മുവ്വായിരം വർഷങ്ങൾക്കു മുമ്പ്  ജീവിച്ച ആ മഹാനുഭാവന് അല്ലാഹു ﷻ നൽകിയ രാജാധികാരവും മറ്റു അനുഗ്രഹ ഔദാര്യങ്ങളും ഖുർആൻ പ്രസ്താവിക്കുന്നു. അതിന്റെ രത്നച്ചുരുക്കമാണ് ഈ ചരിത്രം.


 പക്ഷികൾ, കാറ്റ്, ചെമ്പ്, ജിന്ന്, പിശാച് തുടങ്ങിയവയെ സൃഷ്ടാവ് സുലൈമാൻ നബിക്ക് കീഴ്പ്പെടുത്തി. പ്രസ്തുത പ്രവാചകന്റെ ലോഹഖനിയെക്കുറിച്ച് ഖുർആനും ബൈബിളും പ്രസ്താവിക്കുന്നു.  


 എന്നാൽ ലോഹ ഖനനം ആരംഭിച്ചിട്ട് 2500 കൊല്ലത്തിൽ അധികമായിട്ടില്ലെന്ന ശാസ്ത്രവാദത്തെ ഖണ്ഡിക്കുന്നതാണ് ഇപ്പോൾ ജോർദാനിൽ കണ്ടെത്തിയ സുലൈമാൻ നബി(അ)ന്റെ ചെമ്പുഖനികൾ. ഇവർക്ക് 3000 വർഷം പഴക്കമുണ്ടെന്ന് ശാസ്ത്രം സമ്മതിക്കുന്നു.


 ഖുർആൻ പ്രസ്താവിച്ച ഈ സത്യം അംഗീകരിക്കേണ്ടിവന്നതോടെ ശാസ്ത്രത്തിന്റെ തെറ്റായ വാദമാണ് തകർന്നത്... 


ദാവൂദ് (അ) പ്രവാചകനും രാജാവുമായിരുന്നു. പുത്രൻ സുലൈമാൻ (അ) പിതാവിനെപ്പോലെ പ്രവാചകനും രാജാവുമായിത്തീർന്നു. അവരുടെ ജീവിതത്തിൽ നിന്ന് മഹത്തായ മാതൃകകളാണ് ആധുനിക സമൂഹത്തിന് സ്വീകരിക്കാനുള്ളത്. അതുകൊണ്ടു തന്നെ അവരുടെ ചരിത്രം പഠിക്കൽ അനിവാര്യമായിത്തീർന്നു... 


 ഇരുമ്പ് എന്ന ലോഹത്തിന്റെ ഉപയോഗം ലോകത്തെ പഠിപ്പിച്ചത് ദാവൂദ് (അ) ആകുന്നു. ഇരുമ്പ് ഉരുക്കി പലവിധ ഉപകരണങ്ങളുണ്ടാക്കി. യുദ്ധരംഗത്ത് സൈനികർ ധരിക്കുന്ന ഇരുമ്പുകവചം എങ്ങനെ നിർമ്മിക്കാമെന്ന് ദാവൂദ്(അ) പഠിപ്പിച്ചു. ചെമ്പ് എന്ന ലോഹത്തിന്റെ ഉപയോഗമാണ് സുലൈമാൻ (അ) പഠിപ്പിച്ചത്.  


 ഒരു ലോക ചക്രവർത്തി അല്ലാഹുﷻവിന്റെ തൃപ്തിക്കുവേണ്ടി ഭരണം നടത്തുന്നു. എക്കാലത്തെയും ഭരണാധികാരികൾ അത് മനസ്സിരുത്തി പഠിക്കണം. ഭരിക്കുന്നതിലൂടെ അല്ലാഹുﷻവിനെ നേടാൻ ശ്രമിക്കുക. അപ്പോൾ ഭരണം സൽക്കർമ്മമായിത്തീരും. പഞ്ചായത്ത് മുതൽ പാർലമെന്റ് വരെ ഭരിക്കുന്നവർ സുലൈമാൻ നബി(അ)ന്റെ ഭരണം കണ്ട് പഠിക്കട്ടെ...


സുലൈമാൻ നബി(അ). അല്ലാഹുവിന്റെ തൃപ്തിക്കുവേണ്ടി ഭരണം നടത്തിയ ഭൂലോക ചക്രവർത്തി. ആ ചക്രവർത്തിക്ക് സകല ചരാചരങ്ങളുടെയും സൃഷ്ടാവായ അല്ലാഹു ﷻ നൽകിയ അനുഗ്രഹങ്ങളെക്കുറിച്ച് കേട്ടാൽ ആരും വിസ്മയഭരിതരായിപ്പോവും. 


 ക്രൂരന്മാരായ പിശാചുക്കൾ അവിടത്തെ വിനീതദാസന്മാരായിത്തീർന്നു. ജിന്നുകൾ ഏത് കല്പനയും സ്വീകരിക്കാൻ കാത്തു നിന്നു. ഉരുകിയൊലിക്കുന്ന ദ്രവരൂപത്തിലുള്ള ചെമ്പ് ശേഖരിക്കാനും അവകൊണ്ട് പടകൂറ്റൻ പാത്രങ്ങളും മറ്റ് ഉപകരണങ്ങളും നിർമിക്കാനും പിശാചുക്കളും ജിന്നുകളുമായിരുന്നു ഏൽപ്പിക്കപ്പെട്ടത്. 


 ചെമ്പ്ഖനികളുടെ അവശിഷ്ടങ്ങൾ സമീപകാലത്ത് പുരാവസ്തു ഗവേഷകന്മാർ കണ്ടെത്തിയിട്ടുണ്ട്. അത്ഭുതങ്ങൾ നിറഞ്ഞതാണ് സുലൈമാൻ നബി(അ)ന്റെ ജീവിതം. ആ പുണ്യ പ്രവാചകനെ അടുത്തറിയാൻ ഈ ചരിത്രം ഒരു കാരണമാവും إن شاء الله


 
Islamic Knowledge in Malayalam
ഇസ്ലാമിക വിജ്ഞാനം | Islamic Knowledge in Malayalam
Public group · 2100+ members
Join Group
ٱلسَّلَامُ عَلَيْكُمْ‎
ഇത് ഇസ്ലാമിക വിജ്ഞാനം ഷെയർ ചെയ്യാൻ വേണ്ടിയുളള ഗ്രുപ്പ്ആണ്.
This group is created to share Islamic Knowledge in Malayalm