ഖലീലുല്ലാഹി ഇബ്രാഹിം (അ)ന്റെ ഓമന മകനാണ് മദ് യൻ. ഹിജാസിൽ സിറിയയോടടുത്ത പ്രദേശത്ത് താമസമാക്കി. സൽഗുണ സമ്പന്നനായ നേതാവ്. അദ്ദേഹത്തിന്റെ സന്താന പരമ്പര മദ് യൻ ഗോത്രമായി. അദ്ദേഹം മരണപ്പെട്ടപ്പോൾ നാടിനും ആ പേര് കിട്ടി...
തലമുറകൾ കടന്നുപോയപ്പോൾ ജനങ്ങൾ തൗഹീദിൽ നിന്നകന്നു. അഹങ്കാരികളായി. കൊള്ളയും പിടിച്ചു പറിയും തുടങ്ങി. ബിംബാരാധന വ്യാപകമായി. ഏക ഇലാഹിനെ മറന്നു. അളവിലും തൂക്കത്തിലും കൃത്രിമം കാണിച്ചു. കൊള്ളലാഭമുണ്ടാക്കി...
ആ ജനതയെ നേർവഴിക്ക് നടത്താൻ നിയോഗിക്കപ്പെട്ട പ്രവാചകനാണ് ശുഐബ് നബി (അ). വാചാലമായി പ്രസംഗിക്കും. നല്ല ഭാഷാ ശൈലി. കാലം അദ്ദേഹത്തെ ഖത്വീബുൽ അമ്പിയാഹ് എന്നു വിളിച്ചു. എക്കാലത്തെയും ജനങ്ങൾക്കദ്ദേഹം മാതൃകാപുരുഷനാണ്...
മനുഷ്യോൽപ്പത്തി മുതൽ തുലാസും അനിവാര്യമായി വന്നു. ഭൗതിക ജീവിതത്തിലെ തുലാസ് എത്ര കൃത്യമായി കൈകാര്യം ചെയ്യുന്നുവോ അപ്രകാരമായിരിക്കും പാരത്രിക ജീവിതത്തിലെ വിജയപരാജയങ്ങളും. നബി ﷺ പറയുന്നു: "വിശ്വസ്ഥനും സത്യസന്ധനുമായ കച്ചവടക്കാരൻ അമ്പിയാക്കളോടും സിദ്ദീഖീങ്ങളോടും ശുഹദാക്കളോടും കൂടിയാണ് "
അളവിലും തൂക്കത്തിലും കാണിച്ച കൃത്രിമത്തിനെതിരെ ശുഐബ് നബി (അ) പൊരുതിയ കഥയും അന്തര തിക്തഫലങ്ങളും ഖുർആന്റെ വെളിച്ചത്തിൽ വിവരിക്കുകയാണിവിടെ. വായിക്കുക... ഉൾക്കൊള്ളുക... നാഥൻ തുണക്കട്ടെ... (ആമീൻ)