സയ്നബ് (റ)
ജഹ്ശ് ബ്നു ബാബ്. ബനൂ അസദ് ഗോത്രത്തലവൻ. അദ്ദേഹത്തിന്റെ ഭാര്യ ഉമയ്മ. അബ്ദുൽ മുത്വലിബിന്റെ മകളാണ്. ഉമയ്മ...
നബി ﷺ തങ്ങളുടെ പിതാവ് അബ്ദുല്ലയുടെ സഹോദരി. ജഹ്ശി-ഉമയ്മ ദമ്പതികളുടെ മകളാണു സൈനബ്. പോന്നോമന മകൾ. ഗോത്രക്കാരുടെ സ്നേഹഭാജനം. സുന്ദരിയാണ്. ഉത്തമ സ്വഭാവഗുണങ്ങളുടെ വിളനിലം. ബുദ്ധിമതിയും.
ഇസ്ലാമിന്റെ വിളികേട്ടുണർന്ന സൈനബ് ഇസ്ലാം മതം സ്വീകരിച്ചു. മദീനയിലേക്കു പലായനം ചെയ്തു. സയ്ദു ബ്നു ഹാരിസ് (റ)യെ ഓർക്കുന്നില്ലേ? നബി ﷺ തങ്ങൾ മകനെപ്പോലെ വളർത്തിയ കുട്ടി. ഇന്നു യുവാവാണ്. സൈനബിനെ നബി ﷺ തങ്ങൾ സയ്ദ് ബ്നു ഹാരിസ് (റ)വിനു വിവാഹം ചെയ്തു കൊടുത്തു...
ആ ദാമ്പത്യം സന്തോഷപൂർണമായില്ല. പരസ്പരം യോജിക്കാത്ത ദമ്പതികൾ. വിവാഹമോചനത്തിലാണു കാര്യങ്ങൾ എത്തിയത്. ദത്തു പുത്രന്റെ വിവാഹമോചിതയായ ഭാര്യയെ വിവാഹം ചെയ്യാൻ പാടില്ലെന്നാണ് അറബികളുടെ നിയമം. അതു തിരുത്തിക്കുറിക്കണം. നബി ﷺ തങ്ങൾ സൈനബിനെ വിവാഹം ചെയ്തു. ഈ വിവാഹത്തോടനുബന്ധിച്ചു നബി ﷺ തങ്ങൾ നല്ലൊരു സദ്യയും നടത്തി...
കൈ നീളമുള്ള ആൾ എന്നു സൈനബ് (റ) യെ വിശേഷിപ്പിക്കാറുണ്ട്. കയ്യയച്ചു ദാനം ചെയ്യുന്നവർ എന്നർത്ഥം. നബി ﷺ തങ്ങളുടെ വഫാതിനുശേഷം ആദ്യം വഫാതായ ഭാര്യ സൈനബ് (റ). ഉമർ (റ) വിന്റെ ഭരണകാലത്തായിരുന്നു അത്.