25 Mar, 2023 | Saturday 3-Ramadan-1444
ഇബ്രാഹിം നബി (അ) ചരിത്രം : മുഖവുര

     ഇബ്രാഹീം നബി (അ)...

ഈ പേര് കേൾക്കാത്തവരുണ്ടാകില്ല. ഇബ്രാഹീം എന്ന പേരിൽ ഒരു അധ്യായം തന്നെ ഖുർആനിലുണ്ട്. വിശ്വാസികളുടെ ആരാധനകളിൽ നമ്മുടെ നബി മുഹമ്മദ് ﷺ യോടൊപ്പം നിരന്തരം പറയപ്പെടുന്ന ഏക പ്രവാചക നാമം... 


 ഈ നാമം അനശ്വരമായതെങ്ങനെ. കാരുണ്യത്തിന്റെ പ്രവാചകനായ ഇബ്രാഹീം നബി (അ) അഗ്നിയെ ഉദ്യാനമാക്കിയതെങ്ങനെ? ഞാൻ ഇബ്രാഹീം നബി (അ) യുടെ പ്രാർത്ഥനയിൽ പ്രതിപാദിച്ച പ്രവാചകനാണെന്ന് നബി ﷺ പോലും പറഞ്ഞ് അഭിമാനിച്ചു. അവിടുന്ന് ഒരു പ്രസ്ഥാനമായിരുന്നുവെന്നാണെല്ലോ ഖുർആൻ പരിചയപ്പെടുത്തിയത്... 


 അഞ്ച് നേരത്തെ നിസ്കാരത്തിൽ ഇരുപത് തവണ നം ഇബ്രാഹീം നബി (അ) ന്റെ പേര് പറയുന്നു. ലോകത്ത് സദാ നേരവും ആ നാമം ഉയർന്നുകൊണ്ടിരിക്കുന്നു. കഅബയെ ഓർക്കുമ്പോൾ ഇബ്രാഹീം നബി (അ) നെ ഓർമ്മ വരുന്നു. ഹാജിമാരെ കാണുമ്പോൾ ആ പ്രവാചകനെയും കുടുംബത്തെയും ഓർമ്മ വരുന്നു. ഇബ്രാഹീം(അ)ന്റെ ചര്യകളിൽ പലതും നമ്മുടെ ശരീഅത്തിലുണ്ട്. നാം ഇബ്രാഹീം നബി (അ) നെ അടുത്തറിയണം. അതിന് ഈ ചരിത്രം ഒരു സഹായകമാകും....اِنْ شَاءَ اللّٰه


ഖലീലുല്ലാഹിയെക്കുറിച്ച് ഏവർക്കും മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കുകയാണിവിടെ. ഒരോ വിശ്വാസിക്കും വിശിഷ്യാ ഹജ്ജ് കർമത്തിനായി പോകുന്ന ഓരോ മലയാളി ഹാജിമാർക്കും ഇതൊരു മുതൽകൂട്ടായിരിക്കുമെന്ന് ഞങ്ങൾ ആശിക്കുന്നു. അല്ലാഹുﷻ ﷻ ബഹുമാനിച്ചവരുടെ കൂടെ അവന്റെ സ്വർഗത്തിൽ പ്രവേശിക്കാൻ നാഥൻ നമ്മെ അനുഗ്രഹിക്കട്ടെ.....,

 آمِينْ يا رَبَّ الْعَالَمِينْ


 
Islamic Knowledge in Malayalam
ഇസ്ലാമിക വിജ്ഞാനം | Islamic Knowledge in Malayalam
Public group · 2100+ members
Join Group
ٱلسَّلَامُ عَلَيْكُمْ‎
ഇത് ഇസ്ലാമിക വിജ്ഞാനം ഷെയർ ചെയ്യാൻ വേണ്ടിയുളള ഗ്രുപ്പ്ആണ്.
This group is created to share Islamic Knowledge in Malayalm