ഹാറൂൻ(അ), മൂസാ(അ), യൂശഅ്(അ), കാലബ് (റ) ഇസ്രാഈലി സമൂഹത്തെ നയിച്ച നാല് മഹാപുരുഷന്മാർ. അവരുടെ ത്യാഗപൂർണമായ ജീവിതം പിൽക്കാലക്കാർക്ക് മാതൃകയാണ്.
മൂസാ(അ)ൽ വിശ്വസിച്ച കാരണത്താൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ട രണ്ട് മഹനീയ വനിതകളുണ്ട്. ഫിർഔനിന്റെ ഭാര്യ ആസിയ(റ), മൂസാ(അ)ന്റെ സഹോദരി കുൽസൂം(റ). ഇവർക്കു പരലോകത്ത് ലഭിക്കുന്ന പദവിയെന്ത്?
അന്ത്യപ്രവാചകൻ മുഹമ്മദ് മുസ്തഫ ﷺ തങ്ങളുടെ ഭാര്യാ പദവി തന്നെ. കൂട്ടത്തിൽ മർയം (റ)യും പത്നിയായിവരും. സ്വർഗത്തിലെ തൃക്കല്യാണം. ഒരു കാലത്ത് മാപ്പിള മക്കളുടെ ചുണ്ടുകളിൽ തൃക്കല്യാണപ്പാട്ടുകൾ തത്തിക്കളിച്ചിരുന്നു.
സ്വർഗത്തിലെ തൃക്കല്യാണ സദസ്സിൽ പങ്കെടുക്കാൻ നമുക്കെല്ലാം അല്ലാഹുﷻ തൗഫീഖ് നൽകട്ടെ... ആമീൻ
പുണ്യപ്രവാചകന്മാരെക്കുറിച്ചുള്ള ചരിത്രപ്രചാരണവും വായനയുമെല്ലാം അല്ലാഹു സൽകർമമായി നമ്മിൽനിന്നും സ്വീകരിക്കട്ടെ..!
ആമീൻ യാ റബ്ബൽ ആലമീൻ...