23 Mar, 2023 | Thursday 1-Ramadan-1444
ദാവൂദ് നബി (അ) ചരിത്രം : മുഖവുര

     വിശുദ്ധ ഖുർആനിൽ ആയിരം കഥകളുണ്ട്. ഇത്രയധികം കഥകൾ ഖുർആനിൽ ഉൾപ്പെടുത്തിയത് അവയിൽ നിന്ന് മനുഷ്യൻ പാഠമുൾക്കൊള്ളാൻ വേണ്ടിയാണ്... 


 ഇരുപത്തഞ്ചു പ്രവാചകരെ ഖുർആൻ നമുക്കു പരിചയപ്പെടുത്തുന്നു. ഈ ചരിത്രം ദാവൂദ് നബി (അ) നെ കുറിച്ചാണ്. അവരുടെ ജീവിതത്തിൽ നിന്ന് നമുക്ക് പഠിക്കാനും പാഠമുൾക്കൊള്ളാനും പറ്റിയ ഒട്ടേറെ സംഭവങ്ങളുണ്ട്. അത്തരം ഏതാനും കഥകൾ ഈ ചരിത്രത്തിൽ പ്രതിപാദിക്കുന്നു.


 അല്ലാഹുﷻവിന് ഏറ്റവും ഇഷ്ടപ്പെട്ട നിസ്കാരം ദാവൂദ് നബി(അ)ന്റെ നിസ്കാരമായിരുന്നു. അല്ലാഹുﷻവിന് ഏറ്റവും ഇഷ്ടപ്പെട്ട നോമ്പ് ദാവൂദ് നബി(അ)ന്റെ നോമ്പായിരുന്നു. 


 ദാവൂദ് (അ) സബൂർ പാരായണം ചെയ്യാൻ തുടങ്ങിയാൽ പറവകളും മൃഗങ്ങളും വട്ടമിട്ട് ചുറ്റും കൂടും. ശ്രദ്ധിച്ചു കേൾക്കും. ആസ്വദിക്കും. സമയമെത്ര ദീർഘിച്ചാലും സദസ്സ് വിട്ട് പോവില്ല. വിശന്ന് പൊരിഞ്ഞ് മരണം സംഭവിക്കുമെന്ന് വന്നാൽ പോലും അവ സബൂർ പാരായണം കേട്ട് കൊണ്ടിരിക്കും... 


 മറ്റാർക്കും ലഭിക്കാത്തത്ര സുന്ദരമായിരുന്നു ദാവൂദ് (അ)ന്റെ രാഗം. ആ പ്രവാചകനെ അടുത്തറിയാൻ ഈ ചരിത്രം നമ്മെ സഹായിക്കും...


 വിലപ്പെട്ട വിവരങ്ങൾ നൽകി സഹകരിച്ച പണ്ഡിതന്മാരെ നന്ദിയോടെ ഓർക്കുന്നു. അല്ലാഹു ﷻ മതിയായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ..!

ആമീൻ യാ റബ്ബൽ ആലമീൻ...

 
Islamic Knowledge in Malayalam
ഇസ്ലാമിക വിജ്ഞാനം | Islamic Knowledge in Malayalam
Public group · 2100+ members
Join Group
ٱلسَّلَامُ عَلَيْكُمْ‎
ഇത് ഇസ്ലാമിക വിജ്ഞാനം ഷെയർ ചെയ്യാൻ വേണ്ടിയുളള ഗ്രുപ്പ്ആണ്.
This group is created to share Islamic Knowledge in Malayalm