സർവ്വ സ്തുതിയും സര്‍വ്വ ശക്തനായ അല്ലാഹുﷻവിലർപ്പിച്ചു കൊണ്ട് പുതിയ ചരിത്രം തുടങ്ങുന്നു...
ആദം (അ) നെ പടക്കുന്നതിന്റെ അനേകായിരം വർഷങ്ങൾക്കു മുമ്പ് നബിﷺതങ്ങളുടെ പ്രകാശം സൃഷ്ടിക്കപ്പെട്ടു. ആ പ്രകാശത്തിൽ നിന്ന് സർവ്വവും സൃഷ്ടിക്കപ്പെട്ടു ...
മങ്കൂസ് മൗലൂദിന്റെ ആദ്യ ഹദീസിൽ തന്നെ ഇങ്ങനെ കാണാം
اَلَا هُوَ الّّذِي تَََوسَّلَ بَهِ اَدَمُ وَ افَْتخَرَ بَِكوْنِهِ وَالِدً
അറിയുക, ആദം (അ) നബിﷺയെ വസ്വീലയാക്കി പ്രാർത്ഥിച്ചു. നബിﷺ തങ്ങളുടെ പിതാവാകാൻ കഴിഞ്ഞതിൽ ആദം (അ) അഭിമാനം കൊണ്ടു...
അന്ത്യപ്രവാചകനായ മുഹമ്മദ് മുസ്തഫാ ﷺ തങ്ങളുടെ ഉമ്മത്തികളായ നാമും ആദ്യപിതാവും തമ്മിൽ എത്ര സുദൃഢമായ ബന്ധം ...!
മനുഷ്യരുടെ വർഗ്ഗശത്രുവാണ് ഇബ്ലീസ്(ലഃഅ). ശൈത്വാൻമാരുടെ എണ്ണം അനേകം കോടിയാണ്. മനുഷ്യരുടെ എണ്ണത്തേക്കാൾ പല മടങ്ങ് വലുതാണ് അവരുടെ എണ്ണം. മനുഷ്യരെ വഴിപിഴപ്പിക്കാൻ വീമ്പിളക്കി വന്നവർ...
മനുഷ്യ ശരീരത്തിൽ രക്തസഞ്ചാരം പോല ശൈത്വാൻമാർ സഞ്ചരിക്കുന്നു. അവരുമായി നിരന്തര സമര നടത്തി ജയം നേടണം എങ്കിലേ ഈമാൻ സംരക്ഷിക്കാൻ കഴിയുകയുള്ളൂ... ശരീരത്തിന്റെ ഇഛകൾ ശൈത്വാന്റെ വകയാണ്. ആ ഇഛകൾക്കെതിരെയുള്ള പേരാട്ടമാണ് ജിഹാദ്. അത് വിജയിക്കാൻ ആദ്യ പിതാവിന്റെ ചരിത്രം അറിയൽ നിർബന്ധമാണ്...
ശൈത്വാന്റെ ചതിക്കുഴികളറിയാതെ മുമ്പോട്ടു നീങ്ങിയാൽ കാൽതെറ്റി കുഴിയിൽ വീണുപോവും. "തൗഹീദാണ് ശക്തി, തൗഹീദാണ് വെളിച്ചം".അതിന്ന് മങ്ങലേൽക്കരുത്. ഇത് സാധ്യമാക്കിത്തരാൻ ആദം (അ) ന്റെ ചരിത്രം സഹായകമാവും ...
ان شاء الله